Image for representation
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് തടയുന്നതിന് കണ്ണൂര്‍ റേഞ്ചിലെ പൊലിസ് ജില്ലകളില്‍ 27ന് നടത്തിയ പ്രത്യേക പരിശോധനയില്‍ 51 കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്കിന്‍റെ നിര്‍ദേശപ്രകാരമാണ് പരിശോധന നടന്നത്.
കോഴിക്കോട് റൂറല്‍-14, കാസര്‍ഗോഡ്-13, കണ്ണൂര്‍ സിറ്റി-12, കണ്ണൂര്‍ റൂറല്‍-ആറ്, കോഴിക്കോട് സിറ്റി-5,വയനാട്-ഒന്ന് എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയ ആര്‍സി ഉടമകള്‍ക്കെതിരേ നടപടി സ്വീകരിക്കും.
Tags : Police Juvenile Driving Kannur Case Minor