x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഫ്ബി: ഖ​ജ​നാ​വ് കൊ​ള്ള​യ്ക്കു തു​ല്യം, ആരേയും വെ​റു​തെ വി​ടില്ലെന്ന് മു​ഖ്യ​മ​ന്ത്രി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: October 29, 2026 02:25 AM IST | Updated: October 29, 2026 02:25 AM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഖ​​​ജ​​​നാ​​​വ് കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​യ ചോ​​​ർ​​​ച്ച​​​യാ​​​ണ് കി​​​ഫ്ബി സം​​​സ്ഥാ​​​ന​​​ത്തി​​​നു​​​ണ്ടാ​​​ക്കി​​​യ​​​തെ​​​ന്നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ ആ​​​രെ​​​യും വെ​​​റു​​​തെ വി​​​ടി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ.

കി​​​ഫ്ബി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ന്ന എ​​​ല്ലാ ത​​​ട്ടി​​​പ്പു​​​ക​​​ളും അ​​​ന്വേ​​​ഷി​​​ക്കും. നി​​​ങ്ങ​​​ളും ഞാ​​​നും അ​​​ട​​​യ്ക്കു​​​ന്ന നി​​​കു​​​തി​​​പ്പ​​​ണ​​​ത്തി​​​ൽ നി​​​ന്നാ​​​ണ് ഈ ​​​ചോ​​​ർ​​​ച്ചയുണ്ടാ​​​യ​​​ത്. ഖ​​​ജ​​​നാ​​​വ് കൊ​​​ള്ള​​​യ​​​ടി​​​ച്ചി​​​ട്ടാ​​​ണ് കി​​​ഫ്ബി ത​​​ക​​​ർ​​​ത്തു എ​​​ന്ന ആ​​​രോ​​​പ​​​ണം പ്ര​​​തി​​​പ​​​ക്ഷം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്.

സ​​​മ്പദ്‌വ്യവ​​​സ്ഥ ത​​​ക​​​ർ​​​ക്കുന്ന പ്ര​​​സ്ഥാ​​​ന​​​മാ​​​ണ് കി​​​ഫ്ബി. എ​​​ന്നി​​​ട്ട് വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സ്തം​​​ഭി​​​പ്പി​​​ച്ചു എ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ന് പ്ര​​​സ​​​ക്തി​​​യി​​​ല്ലെ​​​ന്നും അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യ​​​വേ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സ​​​ർ​​​ക്കാ​​​രി​​​നോ ധ​​​ന​​​വ​​​കു​​​പ്പി​​​നോ ഒ​​​രു നി​​​യ​​​ന്ത്ര​​​ണ​​​വു​​​മി​​​ല്ലാ​​​തെ പ്ര​​​ത്യേ​​​ക സാ​​​മ്രാ​​​ജ്യം പോ​​​ലെ സം​​​വി​​​ധാ​​​ന​​​മു​​​ണ്ടാ​​​ക്കി തോ​​​ന്നി​​​യപോ​​​ലെ ഉ​​​യ​​​ർ​​​ന്ന പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ വാ​​​യ്പയെടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി.

ധ​​​ന​​​വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളെ കാ​​​റ്റി​​​ൽ പ​​​റ​​​ത്തി, പു​​​ച്ഛ​​​ത്തോ​​​ടുകൂ​​​ടി സ​​​ർ​​​ക്കാ​​​രി​​​ന് ഇ​​​തി​​​ൽ എ​​​ന്തു കാ​​​ര്യം ഞ​​​ങ്ങ​​​ൾ തോ​​​ന്നി​​​യ​​​തുപോ​​​ലെ ചെ​​​യ്യു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞാ​​​ണ് കി​​​ഫ്ബി എ​​​ല്ലാം ചെ​​​യ്ത​​​ത്.

അ​​​ത് അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും കി​​​ഫ്ബി. അ​​​ങ്ങ​​​നെ​​​യൊ​​​രു സാ​​​മ്രാ​​​ജ്യ​​​മു​​​ണ്ടാ​​​ക്കാ​​​ൻ ആ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. അ​​​തു നോ​​​ക്കിനി​​​ന്ന ആ​​​ളാ​​​ണു മു​​​ൻ ധ​​​ന​​​മ​​​ന്ത്രി. ക​​​ണ്‍​സോ​​​ളി​​​ഡേ​​​റ്റ​​​ഡ് ഫ​​​ണ്ടി​​​ൽനി​​​ന്ന് കി​​​ഫ്ബി​​​യു​​​ടെ ക​​​ടം തീ​​​ർ​​​ക്കാ​​​ൻ പ​​​റ്റി​​​ല്ല. വേ​​​റെ ക​​​ട​​​മെ​​​ടു​​​ക്ക​​​ണം. എ​​​ന്നി​​​ട്ട് എ​​​ല്ലാ വ​​​ർ​​​ഷ​​​വും 15,000 കോ​​​ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ട​​​മെ​​​ടു​​​പ്പി​​​ൽ കു​​​റ​​​യ്ക്കു​​​ക​​​യാ​​​ണ്.

മൂ​​​ന്നു വ​​​ർ​​​ഷം തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ്ലാ​​​ൻ ഫ​​​ണ്ട് 30,000 കോ​​​ടി​​​യാ​​​ണു വെ​​​ട്ടി​​​യ​​​ത്. കോ​​​വി​​​ഡ് കാ​​​ല​​​ത്തൊ​​​ഴി​​​കെ, ഏ​​​തെ​​​ങ്കി​​​ലും കാ​​​ല​​​ത്ത് പ്ലാ​​​ൻ ഫ​​​ണ്ട് ഇ​​​ങ്ങ​​​നെ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചി​​​ട്ടു​​​ണ്ടോ? പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ ഫ​​​ണ്ട് വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു.കേ​​​ര​​​ള​​​ത്തി​​​ന്‍റെ ധ​​​ന​​​സ്ഥി​​​തി​​​യെ, ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ്ട്ര​​​ക്ച​​​റി​​​നെ കി​​​ഫ്ബി ത​​​ക​​​ർ​​​ത്തു ത​​​രി​​​പ്പ​​​ണ​​​മാ​​​ക്കിയെന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : KIIFB exchequer plundering VDSatheesan KeralaCM KeralaPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up