പ്രതീകാത്മക ചിത്രം
കോട്ടയം: ചരക്കെടുക്കാന്‍ വ്യാപാരികള്‍ മടിച്ചിരുന്ന 25 വര്‍ഷം മുമ്പുള്ള അവസ്ഥയില്‍നിന്ന് റബര്‍ വില ഇന്ന് 300ലേക്കു കുതിക്കുന്നു. 2000ല്‍ ആവശ്യക്കാരില്ലാതെ ദിനംപ്രതി വില താഴേക്ക് പതിച്ചപ്പോള്‍ കര്‍ഷകര്‍ ഒരുപാട് കണ്ണീരൊഴുക്കിയത് ഒരു കാലം.
ഇന്ന് സര്‍വകാല റിക്കാര്‍ഡും ഭേദിച്ചാണ് 300ലേക്കുയരുന്നത്. ഇന്നലെ ആര്‍എസ്എസ് നാലിന് റബര്‍ ബോര്‍ഡ് നല്കിയ വില 296ഉം അഞ്ചിന് 290 രൂപയുമാണ്. വ്യാപാരികള്‍ നല്കിയതാകട്ടെ ആര്‍എസ്എസ് നാലിന് 288, അഞ്ചിന് 282 രൂപയുമാണ്.
റബര്‍വിലയില്‍ കുതിപ്പ് തുടരുന്നുവെങ്കിലും മഴയെത്തുടര്‍ന്ന് ടാപ്പിംഗ് നടക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് നേട്ടമില്ല. ഏതാനും ദിവസങ്ങള്‍ മുമ്പ് 287 രൂപയില്‍ എത്തിയയുടന്‍ 282 രൂപയിലേക്കു താഴ്ന്നതിനു പിന്നാലെയാണ് ഈ കുതിപ്പ്. ദിനംപ്രതി നേരിയ ഉണര്‍വുണ്ടാകുന്നത് വില 300 കടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
ലാറ്റക്സിനുണ്ടായ വലിയ വിലവര്‍ധന ഷീറ്റുത്പാദനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. കര്‍ഷകരില്‍നിന്ന് എടുക്കുന്ന 60 ശതമാനം ഡിആര്‍സി ലാറ്റക്സിന്റെ സ്പോട്ട് വില 298 രൂപയായി കുതിച്ചു. 220 രൂപയില്‍നിന്നാണ് 10 മാസത്തിനിടെ ഈ വര്‍ധനയുണ്ടായത്.
Tags : LatexPrices RubberPrices RubberSheet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash