കേരള ഹൈക്കോടതി
കൊച്ചി: വിജിലന്‍സിനു കീഴിലെ രണ്ടു വിഭാഗങ്ങളെ വിവരാവകാശ നിയമപരിധിയില്‍നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ടി വണ്‍, ടി ടു സെക്ഷനുകളെ പരിധിയില്‍നിന്ന് ഒഴിവാക്കിയതിനെതിരേ ആര്‍ടിഐ കേരള ഫെഡറേഷനും അഭിഭാഷകനായ പി.കെ. മുരളികൃഷ്ണനും നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. വിവരാവകാശത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയ സെക്ഷനുകളില്‍ ഉള്‍പ്പെടുന്നത് എന്തൊക്കെയെന്നു വിശദീകരിച്ച് മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം നല്കാൻ കോടതി നിർദേശിച്ചു.
Tags : Petition RightInformation KeralaHighCourt Seeks Explanation Government Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash