മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം: ഡോക്ടർമാരും ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാതെ എല്ലാ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ഡയാലിസിസ് കേന്ദ്രങ്ങൾ ആരംഭിക്കാനാകില്ലെന്നു മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ പറഞ്ഞു.
മെഡിക്കൽ കോളജുകളിലടക്കം സംസ്ഥാനത്തെ 112 ആശുപത്രികളിൽ നിലവിൽ ഡയാലിസിസുണ്ട്. ഡയാലിസിസ് നടത്തുന്പോഴും അതിനു ശേഷവും സങ്കീർണതകൾ ഉണ്ടാകാനിടയുള്ളതിനാൽ 24മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ഒരു ഫിസിഷ്യനെങ്കിലും ഉണ്ടെങ്കിലേ ഡയാലിസിസ് നടത്താനാകൂ.
സൗകര്യങ്ങൾ ഉറപ്പാക്കിയ ഏതാനും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ ഡയാലിസിസ് തുടങ്ങിയിട്ടുണ്ടെന്നും എം.വിൻസെന്റിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
Tags : Dialysis CHCs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash