x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​യോ: ലോ​ക​ത്തെ ഏ​ഴാ​മ​ത്തെ വ​ലി​യ ടെ​ലി​കോം ഭീ​മ​ൻ

വെബ്ഡെസ്ക്
Published: October 28, 2026 10:28 PM IST | Updated: October 28, 2026 10:28 PM IST

പ്രതീകാത്മക ചിത്രം

മും​​ബൈ: ഓ​​ഹ​​രിവി​​പ​​ണി​​യി​​ലെ ത​​ക​​ർ​​പ്പ​​ൻ അ​​ര​​ങ്ങേ​​റ്റ​​ത്തി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ വി​​പ​​ണി മൂ​​ല്യ​​ത്തി​​ൽ ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഏ​​ഴാ​​മ​​ത്തെ ടെ​​ലി​​കോം ക​​ന്പ​​നി​​യെ​​ന്ന നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി ജി​​യോ പ്ലാ​​റ്റ്ഫോം​​സ്.

ഏ​​ഷ്യ​​ൻ വി​​പ​​ണി​​യി​​ൽ ചൈ​​ന മൊ​​ബൈ​​ലി​​നു തൊ​​ട്ടു​​പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ് ഇ​​പ്പോ​​ൾ ജി​​യോ. ലി​​സ്റ്റിം​​ഗോ​​ടെ ഏ​​ക​​ദേ​​ശം 131.5 ബി​​ല്യ​​ൺ ഡോ​​ള​​റാ​​ണ് (ഏ​​ക​​ദേ​​ശം 12.5 ല​​ക്ഷം കോ​​ടി) ക​​ന്പ​​നി​​യു​​ടെ വി​​പ​​ണിമൂ​​ല്യം. ‌

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ 218.9 ബി​​ല്യ​​ൺ ഡോ​​ള​​ർ (ഏ​​ക​​ദേ​​ശം 20.79 ല​​ക്ഷം കോ​​ടി രൂ​​പ) വി​​പ​​ണിമൂ​​ല്യ​​വു​​മാ​​യി ചൈ​​ന മൊ​​ബൈ​​ലാ​​ണ് ഒ​​ന്നാ​​മ​​ത്. വെ​​റൈ​​സ​​ൺ (182.5 ബി​​ല്യ​​ൺ ഡോ​​ള​​ർ), സോ​​ഫ്റ്റ്ബാ​​ങ്ക് ഗ്രൂ​​പ്പ് (169.6 ബി​​ല്യ​​ൺ ഡോ​​ള​​ർ), ടി-​​മൊ​​ബൈ​​ൽ യു​​എ​​സ് (157.5 ബി​​ല്യ​​ൺ ഡോ​​ള​​ർ), എ​​ടി ആ​​ൻ​​ഡ് ടി (141.1 ​​ബി​​ല്യ​​ൺ ഡോ​​ള​​ർ എ​​ന്നി​​വ​​രാ​​ണ് എ​​ന്നി​​വ​​രാ​​ണ് യ​​ഥാ​​ക്ര​​മം തൊ​​ട്ട​​ടു​​ത്ത സ്ഥാ​​ന​​ങ്ങ​​ളി​​ൽ.

ഏ​​ഴാം സ്ഥാ​​ന​​ത്തു​​ള്ള ജ​​ർ​​മ​​നി​​യു​​ടെ ഡോ​​യ്ച്ച ടെ​​ലി​​കോ​​മി​​ന് (135.6 ബി​​ല്യ​​ൺ ഡോ​​ള​​ർ/​​ഏ​​ക​​ദേ​​ശം 12.88 ല​​ക്ഷം കോ​​ടി രൂ​​പ) തൊ​​ട്ടു​​പി​​ന്നി​​ലാ​​യി സ്ഥാ​​നം​​പി​​ടി​​ക്കാ​​ൻ ജി​​യോ​​യ്ക്കു സാ​​ധി​​ച്ചു. 1119 രൂ​​പ ഐ​​പി​​ഒ ഇ​​ഷ്യു വി​​ല നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ജി​​യോ ഓ​​ഹ​​രി​​ക​​ൾ വി​​പ​​ണി​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത​​ത് 1358 രൂ​​പ​​യ്ക്കാ​​ണ്. രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഐ​​പി​​ഒ​​യി​​ലൂ​​ടെ 30,213 കോ​​ടി രൂ​​പ​​യാ​​ണ് ക​​ന്പ​​നി സ​​മാ​​ഹ​​രി​​ച്ച​​ത്.

ഭാ​​വി വ​​ള​​ർ​​ച്ച എ​​ഐ, ക്ലൗ​​ഡ്,സാ​​റ്റ​​ലൈ​​റ്റ് മേ​​ഖ​​ല​​ക​​ളി​​ൽ

ടെ​​ലി​​കോം ക​​ണ​​ക്‌​​ടി​​വി​​റ്റി​​ക്ക് അ​​പ്പു​​റ​​ത്തേ​​ക്ക് സ്വ​​ന്ത​​മാ​​യി വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത അ​​ത്യാ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ൾ വാ​​ണി​​ജ്യ​​വ​​ത്ക​​രി​​ക്കാ​​നാ​​ണ് ജി​​യോ​​യു​​ടെ നീ​​ക്കം.

4ജി, 5​​ജി, 6ജി, ​​ക്ലൗ​​ഡ്-​​നേ​​റ്റീ​​വ് കോ​​ർ നെ​​റ്റ്‌​​വ​​ർ​​ക്കു​​ക​​ൾ, എ​​ഐ നെ​​റ്റ്‌​​വ​​ർ​​ക്ക് ഓ​​ട്ടോ​​മേ​​ഷ​​ൻ എ​​ന്നി​​വ​​യി​​ലാ​​യി 7220 പേ​​റ്റ​​ന്‍റു​​ക​​ൾ ക​​ന്പ​​നി ഇ​​തി​​ന​​കം ഫ​​യ​​ൽ ചെ​​യ്തി​​ട്ടു​​ണ്ട്.

Tags : Telecom Gaint JioPlatforms MarketValue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up