മുംബൈ: ഓഹരിവിപണിയിലെ തകർപ്പൻ അരങ്ങേറ്റത്തിനു തൊട്ടുപിന്നാലെ വിപണി മൂല്യത്തിൽ ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ ടെലികോം കന്പനിയെന്ന നേട്ടം സ്വന്തമാക്കി ജിയോ പ്ലാറ്റ്ഫോംസ്.
ഏഷ്യൻ വിപണിയിൽ ചൈന മൊബൈലിനു തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ജിയോ. ലിസ്റ്റിംഗോടെ ഏകദേശം 131.5 ബില്യൺ ഡോളറാണ് (ഏകദേശം 12.5 ലക്ഷം കോടി) കന്പനിയുടെ വിപണിമൂല്യം.
ആഗോളതലത്തിൽ 218.9 ബില്യൺ ഡോളർ (ഏകദേശം 20.79 ലക്ഷം കോടി രൂപ) വിപണിമൂല്യവുമായി ചൈന മൊബൈലാണ് ഒന്നാമത്. വെറൈസൺ (182.5 ബില്യൺ ഡോളർ), സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് (169.6 ബില്യൺ ഡോളർ), ടി-മൊബൈൽ യുഎസ് (157.5 ബില്യൺ ഡോളർ), എടി ആൻഡ് ടി (141.1 ബില്യൺ ഡോളർ എന്നിവരാണ് എന്നിവരാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിൽ.
ഏഴാം സ്ഥാനത്തുള്ള ജർമനിയുടെ ഡോയ്ച്ച ടെലികോമിന് (135.6 ബില്യൺ ഡോളർ/ഏകദേശം 12.88 ലക്ഷം കോടി രൂപ) തൊട്ടുപിന്നിലായി സ്ഥാനംപിടിക്കാൻ ജിയോയ്ക്കു സാധിച്ചു. 1119 രൂപ ഐപിഒ ഇഷ്യു വില നിശ്ചയിച്ചിരുന്ന ജിയോ ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തത് 1358 രൂപയ്ക്കാണ്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒയിലൂടെ 30,213 കോടി രൂപയാണ് കന്പനി സമാഹരിച്ചത്.
ഭാവി വളർച്ച എഐ, ക്ലൗഡ്,സാറ്റലൈറ്റ് മേഖലകളിൽ
ടെലികോം കണക്ടിവിറ്റിക്ക് അപ്പുറത്തേക്ക് സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യകൾ വാണിജ്യവത്കരിക്കാനാണ് ജിയോയുടെ നീക്കം.
4ജി, 5ജി, 6ജി, ക്ലൗഡ്-നേറ്റീവ് കോർ നെറ്റ്വർക്കുകൾ, എഐ നെറ്റ്വർക്ക് ഓട്ടോമേഷൻ എന്നിവയിലായി 7220 പേറ്റന്റുകൾ കന്പനി ഇതിനകം ഫയൽ ചെയ്തിട്ടുണ്ട്.