പ്രതീകാത്മക ചിത്രം
ദോഹ: പശ്ചിമേഷ്യ യുദ്ധം അവസാനിപ്പിക്കാൻ പുതിയ നിർദേശങ്ങളടങ്ങിയ പദ്ധതി മധ്യസ്ഥരായ ഖത്തർ ഇറാനു മുന്നിൽ അവതരിപ്പിച്ചതായി റിപ്പോർട്ട്. ഇറാന്റെ പ്രതികരണം ആഴ്ചയവസാനത്തോടെ ഉണ്ടാകും.
പരസ്പരവിശ്വാസം വർധിക്കാനുള്ള നടപടികളിലൂടെ ഏഴുദിന വെടിനിർത്തൽ നിർദേശമാണ് ഖത്തർ സമർപ്പിച്ചതെന്നു സൂചനയുണ്ട്. വെടിനിർത്തൽ കരാറിന് ഗാരന്റി നല്കാൻ വിവിധ രാജ്യങ്ങൾ തയാറാകും.
നവംബർ മൂന്നിന് അമേരിക്കയിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ഇറാനിൽ ആക്രമണം പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചിരുന്നു.
കനത്ത തിരിച്ചടി നല്കുമെന്ന് ഇറാനും പറഞ്ഞിട്ടുണ്ട്. ഗൾഫിലെ സമുദ്രാന്തര ഇന്റർനെറ്റ് കേബിളുകൾ നശിപ്പിക്കുമെന്നും ഇറാൻ ഭീഷണി മുഴക്കി.
Tags : Qatar Proposes NewPlan Ceasefire Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash