x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത് രൂ​പ നോ​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ വൈ​കി​പ്പി​ച്ച സം​ഭ​വം; ജീ​വ​ന​ക്കാ​രി​ക്ക് സ​സ്പെ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: October 28, 2026 06:42 PM IST | Updated: October 28, 2026 06:43 PM IST

നടപടി നേരിട്ട ജീവനക്കാരി

കൊ​ച്ചി: കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​ത്ത് രൂ​പ നോ​ട്ടാ​യി ന​ൽ​കാ​നി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഹൃ​ദ്രോ​ഗി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​രി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. 45 മി​നി​റ്റോ​ളം രോ​ഗി​ക്ക് ചി​കി​ത്സ വൈ​കി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി എ.​കെ. ക​രീം എ​ന്ന​യാ​ൾ​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ക​രീ​മി​നെ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ, ഒ​പി ടി​ക്ക​റ്റി​നാ​യു​ള്ള പ​ത്ത് രൂ​പ പ​ണ​മാ​യി ന​ൽ​ക​ണ​മെ​ന്നും ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് സ്വീ​ക​രി​ക്കി​ല്ലെ​ന്നും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി വാ​ശി​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​രി ആ​ക്രോ​ശി​ച്ചു. യാ​ത്രാ​മ​ധ്യേ ദേ​ഹാ​സ്വാ​ദ്യം അ​നു​ഭ​വ​പ്പെ​ട്ട ക​രീം കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​ല​ർ​ച്ചെ ഒ​ന്നേ​കാ​ലി​നാ​ണ് എ​ത്തു​ന്ന​ത്. ഹൃ​ദ​യ​ത്തി​ന്‍റെ വാ​ൽ​വ് മാ​റ്റി​വെ​ച്ച ക​രീം അ​ടി​യ​ന്ത​ര ചി​കി​ത്സ പ്ര​തീ​ക്ഷി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ക​യ​റി​യ​ത്.

എ​ന്നാ​ൽ 10 രൂ​പ പ​ണ​മാ​യി ഇ​ല്ലാ​ത്ത​തി​നാ​ൽ ചീ​ട്ട് ന​ൽ​കി​ല്ലെ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി. ഓ​ൺ​ലൈ​ൻ പെ​യ്മെ​ന്‍റ് സ്വീ​ക​രി​ക്കി​ല്ലെ​ന്നും പ​ണ​മാ​യി ന​ൽ​ക​ണ​മെ​ന്നും നി​ർ​ബ​ന്ധം. കൂ​ടെ​യു​ള്ള​യാ​ൾ പു​റ​ത്തു​പോ​യി പ​ണം ആ​ക്കു​ന്ന സ​മ​യം കൊ​ണ്ട് ചീ​ട്ട് ന​ൽ​കു​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ച്ചെ​ങ്കി​ലും വ​ഴ​ങ്ങി​യി​ല്ല.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി പോ​ലീ​സി​നെ വി​ളി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ടു. 45 മി​നി​റ്റി​നു​ശേ​ഷം വി​ഷ​യം അ​റി​ഞ്ഞെ​ത്തി​യ ഡോ​ക്ട​ർ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യും, രോ​ഗി​യു​ടെ ബി​പി 280 നു ​മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്ന​തോ​ടെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

 

Tags : Kothamangalam NewsUpdate Headlines Deepika DeepikaNewspaper

Recent News

Corehub Up