കേരള ഹൈക്കോടതി
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന 16 വിദ്യാര്‍ഥികള്‍ നല്കിയ ഭേദഗതി ഹര്‍ജിയിലെ വാദം ഇന്നു നടക്കും.
സസ്പെന്ഷനെതിരേയും പരീക്ഷയെഴുതാന്‍ അനുമതി തേടിയും നല്കിയ ആദ്യ ഹര്‍ജി മാപ്പപേക്ഷിച്ചാല്‍ സസ്പെന്ഷന് പിന്‍വലിക്കാമെന്ന സര്‍വകലാശാലയുടെ തീരുമാനം കൂടി ചോദ്യം ചെയ്ത് ഭേദഗതി ചെയ്തു നല്‍കിയെങ്കിലും രജിസ്ട്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇന്നലെ പരിഗണിക്കാനായില്ല. തുടര്‍ന്നാണു ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഹര്‍ജി മാറ്റിയത്.
തങ്ങള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ സര്‍വകലാശാലയുടെ പക്കല്‍ തെളിവുകളില്ലെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ കൃത്യമായ കാരണങ്ങള്‍ പറയുന്നില്ലെന്നും വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ടു പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്ഐആര്‍ വിസിയുടെ പരാതിയില്‍ കെട്ടിച്ചമച്ചതാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യാവസ്ഥ ബോധ്യപ്പടുമെന്നും ഹര്‍ജിയില്‍ പറയുന്നു.
Tags : Suspension Petition Sanskrit University Kerala High Court