Kerala
തിരുവനന്തപുരം : സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ രാജേന്ദ്ര ആർലേക്കർ. തിരക്കിട്ട് നിയമനം നടത്തുവാനുള്ള തീരുമാനം മരവിപ്പിക്കാൻ സർവകലാശാലയുടെ താൽക്കാലിക വിസി ഡോ. ഗീതാകുമാരിക്ക് ഗവർണർ നിർദേശം നൽകി.
ഈ സർക്കാരിന്റെ കാലാവധിയ്ക്കുള്ളിൽ നിയമനം നടത്താനുള്ള ഇടതുപക്ഷ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റു. 2021 ൽ വിജ്ഞാപനം ചെയ്തിരുന്ന തസ്തികകളിലായിരുന്നു നിയമനശ്രമം ഉണ്ടായത്. സംസ്കൃത സർവകലാശാലയിൽ അധ്യാപകരുടെ എണ്ണം കൂടുതലാണെന്ന ഓഡിറ്റ് റിപ്പോർട്ട് മറച്ച് വച്ചായിരുന്നു നിയമനനീക്കം.
പ്രൊഫസർമാരുടെയും ഗസ്റ്റ് അധ്യാപകരുടെയും എണ്ണം വിദ്യാർത്ഥി-അധ്യാപക അനുപാതത്തേക്കാൾ വളരെ കൂടുതലാണെന്നും, വിദ്യാർഥികൾ കുറഞ്ഞ യൂണിവേഴ്സിറ്റിയുടെ പ്രാദേശിക സെന്ററുകൾ അടച്ചുപൂട്ടണമെന്നുമുള്ള അക്കൗണ്ടന്റ് ജനറലിന്റെ കഴിഞ്ഞ വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് മറച്ചുവച്ചായിരുന്നു അധ്യാപകരെ നിയമിക്കാൻ ശ്രമിച്ചത്.
2021ൽ വിജ്ഞാപനം ചെയ്ത അധ്യാപക തസ്തികകളിൽ സ്ഥിരം നിയമനങ്ങൾ നടത്താൻ വിസിയും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളും നടത്തുന്ന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയും സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങളും ഗവർണർക്ക് നിവേദനം നൽകിയിരുന്നത് പരിഗണിച്ചാണ് ഗവർണർ നിയമന നടപടികൾ നിർത്തി വയ്ക്കാൻ വിസിക്ക് നിർദേശം നൽകിയത്.
Education
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളില്‍ അദര്‍ എലിജിബിള്‍ കമ്യൂണിറ്റീസിനായി സംവരണം ചെയ്തിരിക്കുന്ന അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളില്‍ യോഗ്യരായവരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
ഹിന്ദി, ഹിസ്റ്ററി, സൈക്കോളജി, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, തിയറ്റര്‍, മോഹിനിയാട്ടം എന്നീ പഠന വകുപ്പുകളിലാണ് ഒഴിവുകള്‍. 2018ലെ യുജിസി റെഗുലേഷന്‍സ് പ്രകാരം യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ഫീസ് 2,000 രൂപ. എസ്സി-എസ്ടി-പിഎച്ച് വിഭാഗക്കാര്‍ക്ക് 500 രൂപ മതിയാകും. അപേക്ഷ ഫീസ് ഓണ്‍ലൈനായി അയയ്ക്കണം. അവസാന തീയതി 21. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.
Kerala
കാലടി: മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാപുരസ്കാരത്തിന് ഗ്രന്ഥപ്പുരയുടെ സ്ഥാപകന്‍ ഷിജു അലക്സ് അർഹനായതായി വൈസ് ചാൻസലർ പ്രഫ. കെ.കെ. ഗീതാകുമാരി അറിയിച്ചു. പതിനായിരം രൂപയും ശിലാഫലകവുമാണ് പുരസ്കാരം.
കേരളവുമായി ബന്ധപ്പെട്ട്, എല്ലാ ഭാഷകളിലും ലിപികളിലുമുള്ള കൈയെഴുത്ത് രേഖകൾ, അച്ചടി പുസ്തകങ്ങൾ, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ തുടങ്ങിയവ ശേഖരിച്ച് ഡിജിറ്റൈസ് ചെയ്ത് പൊതുവായി പങ്കുവയ്ക്കുന്ന പദ്ധതിയാണ് ഷിജു അലക്സ് നേതൃത്വം നൽകുന്ന ഗ്രന്ഥപ്പുര.
പാലക്കാട് ജില്ലയിലെ പനയംപാടം സ്വദേശിയായ ഷിജു അലക്സ്, ഒരാൾ സ്വമേധയാ നിർമിച്ച പുസ്തകങ്ങളുടെയും രേഖകളുടെയും ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ആർക്കൈവ് എന്നാണ് ഗ്രന്ഥപ്പുരയെ കണക്കാക്കുന്നത്. ഗ്രന്ഥപ്പുരയിലൂടെയുള്ള കേരള ഡിജിറ്റൈസേഷൻ പ്രവൃത്തികൾ ഇപ്പോൾ പതിനഞ്ച് വർഷം പിന്നിട്ടിരിക്കുകയാണ്.