തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിമൂലം നട്ടം തിരിയുന്ന സംസ്കൃത സർവകലാശാലയിൽ നാല് വിദ്യാർഥികൾക്ക് ഒരദ്ധ്യാപകനെ വീതം നിയമിച്ചിരിക്കുന്നതായി ഓഡിറ്റ് റിപ്പോർട്ട്.
136 സ്ഥിരം അധ്യാപകരുള്ളപ്പോൾ 20 ശതമാനം ഗസ്റ്റ് അധ്യാപകകരെ(23 പേരെ)മാത്രം നിയമിക്കാമെന്ന് ചട്ടമുള്ളപ്പോൾ സർക്കാർ അനുമതി കൂടാതെ 159 പേരെയാണ് ഗസ്റ്റ് അധ്യാപകരായി നിയമിച്ചിരിക്കുന്നത്.
1400 വിദ്യാർഥികൾ മാത്രം പഠിക്കുന്ന സർവകലാശാലയിൽ ആകെ അധ്യാപകരുടെ എണ്ണം 295 ആണെന്നാണ് സിഎജി റിപ്പോർട്ട്.
Tags : Audit report Sanskrit University embezzlement