x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക്സ​ഭാം​ഗ​ങ്ങ​ളും സം​സ്ഥാ​ന നി​യ​മ​സ​ഭാം​ഗ​ങ്ങ​ളും കേ​ര​ള നി​യ​മ​സ​ഭ​യി​ൽ സ​മ്മേ​ളി​ക്കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 28, 2026 03:22 AM IST | Updated: October 28, 2026 03:25 AM IST

നി​യ​മ​സ​ഭാ മന്ദിരം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ലോ​ക്സ​ഭ​യി​ലെ​യും വി​വി​ധ സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലെ​യും പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി (പി​എ​സി) അം​ഗ​ങ്ങ​ൾ സ​മ്മേ​ളി​ക്കും. ന​വം​ബ​ർ മൂ​ന്നി​നും നാ​ലി​നു​മാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ലോ​ക്സ​ഭ​യി​ലെ​യും വി​വി​ധ സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​യും പ്ര​തി​നി​ധി​ക​ളാ​യ 250 ലേ​റെ പേ​ർ പ​ങ്കെ​ടു​ക്കും.

 ലോ​ക്സ​ഭ​യി​ലെ​യും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലെ​യും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പി​എ​സി അം​ഗ​ങ്ങ​ളു​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലോ​ക്സ​ഭ​യി​ലെ പി​എ​സി അ​ധ്യ​ക്ഷ​നും അം​ഗ​ങ്ങ​ളു​മു​ണ്ടാ​കും. മ​റ്റു സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലെ പി​എ​സി​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​ല് അം​ഗ​ങ്ങ​ൾ വീ​ത​മാ​ണു പ​ങ്കെ​ടു​ക്കു​ക. 

കേ​ര​ള നി​യ​മ​സ​ഭ​യി​ലെ പി​എ​സി ചെ​യ​ർ​മാ​നും 11 അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. നി​യ​മ​സ​ഭ​യി​ലെ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​ന്പി ഹാ​ളി​ലാ​ണ് ഉ​ദ്ഘാ​ട​നം. പ്ലീ​ന​റി സെ​ഷ​ൻ നി​യ​മ​സ​ഭാ സ​മ്മേ​ള​ന ഹാ​ളി​ലാ​ണു ചേ​രു​ക. ഇ​തി​നാ​യി ച​ട്ടം 312 പ്ര​കാ​രം നി​യ​മ​സ​ഭാ ന​ട​പ​ടി സ​സ്പെ​ൻ​ഡ് ചെ​യ്ത് ഇ​തി​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.  

Tags : KeralaAssembly, KeralaAssembly LokSabha LegislativeAssembly Meeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up