x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​എ​ച്ച്എം​എ ‘ആ​യു​ർ​സ​ഭ’ ഇ​ന്ന് നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ൽ

വെബ്ഡെസ്ക്
Published: October 28, 2026 02:11 AM IST | Updated: October 28, 2026 02:11 AM IST

സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​യു​​​ർ​​​വേ​​​ദ​​​ത്തി​​​ന്‍റെ ചി​​​കി​​​ത്സാ സാ​​​ധ്യ​​​ത​​​ക​​​ളും കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​താ​​​യ പാ​​​ര​​​മ്പ​​​ര്യ​​​വും ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി എ​​​ത്തി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ആ​​​യു​​​ർ​​​വേ​​​ദ ഹോ​​​സ്പി​​​റ്റ​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (എ​​​എ​​​ച്ച്എം​​​എ) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ‘ആ​​​യു​​​ർ​​​സ​​​ഭ’ സ്പെ​​​ഷ്യാ​​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​മ്പ് ഇ​​​ന്ന് നി​​​യ​​​മ​​​സ​​​ഭാ മ​​​ന്ദി​​​ര​​​ത്തി​​​ൽ ന​​​ട​​​ക്കും.

രാ​​​വി​​​ലെ എ​​​ട്ടി​​​ന് നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ക്യാ​​​മ്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. നേ​​​ത്ര​​​രോ​​​ഗം, മ​​​ർ​​​മ​​​ചി​​​കി​​​ത്സ, ത്വ​​​ക്‌​​​രോ​​​ഗം, ജ​​​ന​​​റ​​​ൽ മെ​​​ഡി​​​സി​​​ൻ, പ്ര​​​മേ​​​ഹ​​​ചി​​​കി​​​ത്സ, ജീ​​​വി​​​ത​​​ശൈ​​​ലിരോ​​​ഗ​​​ങ്ങ​​​ൾ, സ്ത്രീ​​​രോ​​​ഗം, സ്പോ​​​ർ​​​ട്സ് മെ​​​ഡി​​​സി​​​ൻ, സ്വ​​​സ്ഥ​​​വൃ​​​ത്തം, ദ​​​ഹ​​​ന​​​സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി പ​​​ത്തു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​യു​​​ർ​​​വേ​​​ദ സ്പെ​​​ഷ്യാ​​​ലി​​​റ്റി സേ​​​വ​​​ന​​​ങ്ങ​​​ൾ ക്യാ​​​മ്പി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും.

ആ​​​യു​​​ർ​​​സ​​​ഭ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി എ​​​എ​​​ച്ച്എം​​​എ​​​യു​​​ടെ വി​​​വി​​​ധ ആ​​​രോ​​​ഗ്യ-​​​ജ​​​ന​​​ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ളും ക്യാ​​​മ്പി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ‘ആ​​​യു​​​ഷ്മാ​​​ൻ ഭ​​​വ’ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ നൂ​​​റ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ്ര​​​തി​​​മാ​​​സ ആ​​​രോ​​​ഗ്യ​​​പ​​​രി​​​ശോ​​​ധ​​​ന, ആ​​​യു​​​ഷ് ആ​​​രോ​​​ഗ്യ-​​​യോ​​​ഗ പ​​​രി​​​ശീ​​​ല​​​നം, വി​​​നോ​​​ദ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ, ഹോം ​​​കെ​​​യ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

സൈ​​​നി​​​ക​​​രു​​​ടെ​​​യും നാ​​​വി​​​ക​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും ക്ഷേ​​​മം മു​​​ൻ​​​നി​​​ർ​​​ത്തി​​​യു​​​ള്ള ‘സൈ​​​നി​​​ക​​​മി​​​ത്രം’ പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​റാം സീ​​​സ​​​ണും പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

Tags : Ayursabha LegislativeAssemblyComplex AHMA Niyamasabha ThiruvanchoorRadhakrishnan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up