x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​ത്ത​ട്ടി​പ്പ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി: മ​ന്ത്രി

വെബ്ഡെസ്ക്
Published: October 28, 2026 12:54 AM IST | Updated: October 28, 2026 01:18 AM IST

മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍

ചാ​ത്ത​മം​ഗ​ലം: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ പ്രാ​യത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ല​ഭി​ച്ചാ​ൽ അ​തു പ​രി​ശോ​ധി​ച്ച് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​തുവി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ. ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗ​പ​രാ​തി വ​ന്നാ​ലും ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഇ​ൻ​ക്ലൂ​സി​വ് കാ​യി​ക മേ​ള​യി​ൽ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ടെ ഓ​ടി​യ ഗൈ​ഡ് റ​ണ്ണ​ർ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കു​ന്ന​തു പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഇ​ൻ​ക്ലൂ​സീ​വ് മ​ത്സ​ര​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ചു. ആ​ദ്യ​ത്തെ അ​നു​ഭ​വം ത​ന്നെ മി​ക​ച്ച​താ​യി. 3,79,000 രൂ​പ ഈ​യി​ന​ത്തി​ൽ മാ​ത്രം പ്രൈ​സ് മ​ണി ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​സൗ​ക​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ റി​വ്യൂ മീ​റ്റിം​ഗി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ഭ​ക്ഷ​ണവി​ത​ര​ണ​ത്തി​ലെ പോ​രാ​യ്മ​ക​ളും പ​രി​ഹ​രി​ക്കും.

2000 പേ​ർ​ക്ക് അ​ധി​ക​മാ​യി ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട​ന്നും മ​ത്സ​ര​ഫ​ല​ങ്ങ​ൾ യ​ഥാ​സ​മ​യ​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു സം​സ്ഥാ​ന​മേ​ള എ​ന്ന നി​ല​യി​ൽ സ്വാ​ഭാ​വി​ക​മാ​യും ചെ​റി​യ പോ​രാ​യ്മ​ക​ൾ ഉ​ണ്ടാ​വും. അ​തു പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രാ​യ​ത്ത​ട്ടി​പ്പ് ആ​രോ​പ​ണം അ​ന്വേ​ഷി​ക്കും

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലെ സ​ബ് ജൂ​നി​യ​ര്‍ ആ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ പ്രാ​യം സം​ബ​ന്ധി​ച്ച് പ​രാ​തി. പ​രാ​തി​യി​ല്‍ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

കോ​ട്ട​യം കോ​രു​ത്തോ​ട് സ്കൂ​ളി​ലെ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​ക്കെ​തി​രേ​യാ​ണ് കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മ​ത്സ​രാ​ർ​ഥി​ക്ക് ര​ണ്ട് ആ​ധാ​ർ കാ​ർ​ഡു​ക​ളും ര​ണ്ടു വ്യ​ത്യ​സ്ത ജ​ന​ന​ത്തീ​യ​തി ഉ​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ് അ​ത്‌‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​നി​ൽ 2012ലെ ​ജ​ന​ന​ത്തീ​യ​തി​യി​ലാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ, ഇ​വി​ടെ 2014ലെ ​ജ​ന​ന​ത്തീ​യ​തി​യു​ള്ള ആ​ധാ​ർ കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യാ​ണ് സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച​തെ​ന്ന് മാ​ർ ബേ​സി​ൽ സ്കൂ​ളി​ലെ കാ​യി​ക മേ​ധാ​വി ആ​രോ​പി​ച്ചു.

Tags : Allegations Agefraud Investigated Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash StrictAction

Recent News

Corehub Up