പാക്കിസ്ഥാനെതിരായ മത്സരത്തിൽ വിജയിച്ച ശ്രീലങ്കൻ താരങ്ങളുടെ ആഹ്ലാദം
ലാഹോർ: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റുകൾക്കാണ് ശ്രീലങ്ക വിജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ ശ്രീലങ്ക മറികടന്നു. 62 റൺസെടുത്ത കമിന്ദു മെൻഡീസിന്റെയും 23 റൺസെടുത്ത പവൻ രത്നായകെയുടെയും മികവിലാണ് ശ്രീലങ്ക അനായാസമായി ലക്ഷ്യം മറികടന്നത്.
പാക്കിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീഡിയും അരാഫത് മിൻഹാസും ഓരോ വിക്കറ്റ് വീതം എടുത്തു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 25.3 ഓവറിൽ 110 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ബാബർ അസം 29 റൺസും ഹസൻ നവാസ് 17 റൺസും ഷഹീൻ അഫ്രീഡി 15 റൺസുമെടുത്തു.
ശ്രിലങ്കയ്ക്ക് വേണ്ടി ദിൽഷാൻ മധുഷംഗ അഞ്ച് വിക്കറ്റെടുത്തു. സഹാൻ അരാചഛിഗെ രണ്ട് വിക്കറ്റും അഷിത ഫെർണാണ്ടോയും ഇഷാൻ മലിംഗയും ദുനിത് വെല്ലാലഗെയും ഓരോ വിക്കറ്റ് വീതവും എടുത്തു. വിജയത്തോടെ ശ്രീലങ്ക ഫൈനലിലെത്തി.
Tags : tri nation series Cricket Match Sri Lanka Beats Pakistan