x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഐ​വി ഗോ​ൾ​ഫി​നോ​ട് വി​ട​പ​റ​ഞ്ഞ് ഗ്രെ​യിം മ​ക്‌​ഡൊ​വ​ൽ; താ​ര​ങ്ങ​ളു​ടെ കൂ​ട്ട​പ്പി​ന്മാ​റ്റം തു​ട​രു​ന്നു

സ്പോർട്സ് ഡെസ്ക്
Published: October 27, 2026 06:14 AM IST | Updated: October 27, 2026 06:51 AM IST

ഗ്രെ​യിം മ​ക്‌​ഡൊ​വ​ൽ.

ല​ണ്ട​ൻ: എ​ൽ​ഐ​വി ഗോ​ൾ​ഫി​ന്‍റെ പു​തി​യ ഘ​ട്ട​മാ​യ എ​ൽ​ഐ​വി 2.0ന്‍റെ ഭാ​ഗ​മാ​കി​ല്ലെ​ന്ന് മു​ൻ യു​എ​സ് ഓ​പ്പ​ൺ ചാ​മ്പ്യ​ൻ ഗ്രെ​യിം മ​ക്‌​ഡൊ​വ​ൽ. തി​ങ്ക​ളാ​ഴ്ച എ​ക്സി​ലൂ​ടെ​യാ​ണ് 2010ലെ ​യു​എ​സ് ഓ​പ്പ​ൺ ജേ​താ​വ് തീ​രു​മാ​നം അ​റി​യി​ച്ച​ത്. ഇ​തോ​ടെ 2022ൽ ​ആ​രം​ഭി​ച്ച എ​ൽ​ഐ​വി ഗോ​ൾ​ഫു​മാ​യു​ള്ള നാ​ലു​വ​ർ​ഷ​ത്തെ ബ​ന്ധം താ​രം അ​വ​സാ​നി​ച്ചു. ക​രി​യ​റി​ലെ അ​ടു​ത്ത അ​ധ്യാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഡി​പി വേ​ൾ​ഡ് ടൂ​റി​ലേ​ക്ക് മ​ട​ങ്ങു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. എ​ൽ​ഐ​വി 2.0ന്‍റെ ഭാ​ഗ​മാ​കി​ല്ലെ​ന്നും ലീ​ഗി​ൽ ഒ​പ്പം നി​ന്ന​വ​ർ​ക്കും പി​ന്തു​ണ​ച്ച​വ​ർ​ക്കും ന​ന്ദി​യും അറിയിച്ചു.  മ​ക്‌​ഡൊ​വ​ലി​ന് പു​റ​മെ നി​ര​വ​ധി പ്ര​മു​ഖ താ​ര​ങ്ങ​ളും എ​ൽ​ഐ​വി ഗോ​ൾ​ഫി​ൽ​നി​ന്ന് പി​ന്മാ​റു​ക​യോ പി​ന്മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന ന​ൽ​കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. 

ജോ​ൺ റ​ഹം, ലൂ​യി​സ് ഓ​സ്റ്റ്ഹു​യ്സ​ൻ, ടൈ​റ​ൽ ഹാ​റ്റ​ൺ, ഇ​യാ​ൻ പോ​ൾ​ട്ട​ർ, ടോം ​മ​ക്കി​ബി​ൻ, സെ​ർ​ജി​യോ ഗാ​ർ​ഷ്യ, ഡേ​വി​ഡ് പു​യി​ഗ്, അ​ബ്ര​ഹാം ആ​ൻ​സ​ർ, ചാ​ൾ​സ് ഹോ​വ​ൽ മൂ​ന്നാ​മ​ൻ, അ​ഡ്രി​യാ​ൻ മെ​റോ​ങ്ക്, തോ​മ​സ് പീ​റ്റേ​ഴ്‌​സ് എ​ന്നി​വ​രാ​ണ് ഈ ​പ​ട്ടി​ക​യി​ലെ പ്ര​മു​ഖ​ർ. 

Tags : Graeme McDowell LIV Golf LIV Golf 2.0 US Open Champion Golf Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up