പിണറായി വിജയൻ
മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഇഡി സംസ്ഥാന പൊലിസ് മേധാവിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന് നല്കിയ ഹര്‍ജിയിലായിരുന്നു സിംഗിള്‍ബെഞ്ച് ഉത്തരവ്.
തങ്ങളെ കേള്‍ക്കാതെയാണു സിംഗിള്‍ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു പിണറായിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന് സിദ്ധാര്‍ഥ് ലൂത്രയുടെയടക്കം വാദം.
ഷാജഹാന് കേസുമായി ബന്ധമില്ലാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും രാഷ്ട്രീയപ്രേരിതമാണെന്നും വാദമുന്നയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെന്ന പോലെയാണു സിംഗിള്‍ ബെഞ്ച് പെരുമാറിയത്. ഇഡിയുടെ റിപ്പോര്‍ട്ടില്‍ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാനുള്ള വസ്തുതകളില്ലെന്നും പിണറായിയടക്കമുള്ളവരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
ഇഡിയുടെ കത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ തീരുമാനിച്ചതിനെ ശരിവച്ച അഡ്വക്കറ്റ് ജനറല്‍ ജാജു ബാബു സിംഗിള്‍ ബെഞ്ച് ഉത്തരവിനോടു വിയോജിപ്പുണ്ടെന്ന മറുപടിയാണ് നല്‍കിയത്. അതേസമയം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം തടയരുതെന്ന വാദവുമുന്നയിച്ചു.
വിജിലന്‍സ് എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണ നിരോധന നിയമപ്രകാരം പിണറായി വിജയന് അടക്കമുള്ളവര്‍ക്കെതിരേ ഇഡിയും കേസെടുത്തിട്ടുള്ളതായി കേന്ദ്രസര്‍ക്കാരും അറിയിച്ചു. സമൂഹത്തിനെതിരായി നടന്ന കുറ്റകൃത്യം ചോദ്യംചെയ്യാന്‍ ഏതു പൗരനും അവകാശമുണ്ടെന്നായിരുന്നു ഷാജഹാന്റെ വാദം.
കേസില്‍ സുപ്രീംകോടതിയുടെ പിന്തുണ ഹര്‍ജിക്കാരനു ലഭിച്ചിട്ടുണ്ടെന്നത് കോടതിയെ ബാധിക്കുന്നതല്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. നാലു മണിക്കൂറോളം വിശദ വാദം കേട്ട ശേഷമാണു കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Tags : PinarayiVjayan SingleBench InvestigatingOfficer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash