മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനത്തിൽ 9.72 ശതമാനത്തിന്റെ വളർച്ചയുണ്ടായെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
2026-27 സാന്പത്തിക വർഷത്തെ സെപ്റ്റംബർ മാസത്തെ ജിഎസ്ടി വരുമാനം ട്രഷറി വകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം 3448.84 കോടി രൂപയും 2025-26 വർഷത്തെ സെപ്റ്റംബർ മാസത്തെ വരുമാനം 3143.36 കോടി രൂപയുമാണ്. 2026-27 ഓഗസ്റ്റ് മാസം വരെയുള്ള സർക്കാരിന്റെ ആകെ ചിലവ് 91,408 കോടി രൂപയാണ്. ഇതു മുൻ സാന്പത്തിക വർഷം ഇതേ കാലയളവിൽ 77,258 കോടി രൂപയായിരുന്നു.
പിഎസ്സിയിലെ ക്രമക്കേട് സംബന്ധിച്ച് പരാതികൾ ലഭിച്ചു
പിഎസ്സിയിലെ ക്രമക്കേടുകളെ സംബന്ധിച്ചു സംസ്ഥാന പൊലിസ് മേധാവിക്കു 180 പരാതികൾ ലഭിച്ചു. കൂടാതെ ഭരണപരിഷ്കാരവകുപ്പു മുഖേന ലഭ്യമായ മൂന്നു പരാതികൾ ക്രൈംബ്രാഞ്ച് മുഖേന അന്വേഷണം നടത്തുന്നതിനായി ആഭ്യന്തരവകുപ്പിനു കൈമാറിയിട്ടുണ്ടെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.
തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ
സംസ്ഥാനത്തു തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി പുതുക്കിയ ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഡിപിആറുകൾ തയാറാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
പിഎസ്സിയുടെ ഘടനയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല
പിഎസ്സിയുടെ ഘടനയിലോ അതിലെ അംഗങ്ങളുടെ എണ്ണത്തിലോ നിലവിൽ മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. പിഎസ്സി അംഗങ്ങളുടെ ശന്പളവും മറ്റ് ആനുകൂല്യങ്ങളും കുറയ്ക്കുന്നതു തത്കാലം പരിഗണനയിലില്ല. മുഴുവൻ സമയ രാഷ്ട്രീയക്കാർ പിഎസ്സി അംഗങ്ങളാകുന്നത് തടയേണ്ട സാഹചര്യമില്ലെന്നും അദേഹം പറഞ്ഞു.
തിരുവനന്തപുരം: വിദേശത്തെ വലിയ കമ്പനികള്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ മാത്രമല്ല ഡയഗ്നോസ്റ്റിക്സ്, പാത്തോളജി, റേഡിയോളജി, ഫാര്‍മസി എല്ലാം ഏറ്റെടുക്കുകയാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്.
ഇത്തരത്തില്‍ ഏറ്റെടുത്ത ശേഷം വിദേശത്തിരുന്നാണ് അവര്‍ ഇവിടത്തെ ചികിത്സാ ചെലവ് നിശ്ചയിക്കുന്നത്. ചികിത്സാ ചെലവ് ഏറ്റവുമധികം വര്‍ധിച്ച സംസ്ഥാനമാണ് കേരളം. ചികിത്സാ ചെലവ് കുറയ്ക്കണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ രൂപീകരിച്ച ടാസ്ക് ഫോഴ്സിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ആരോഗ്യരംഗത്ത് വേണ്ടത്ര പോസ്റ്റുകള്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും പാവപ്പെട്ടവരുടെ ആശ്രയമാണ് പൊതുജനാരോഗ്യമേഖലയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Tags : Revenue GST VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash KeralaPolitics