x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട്ടി​ലെ ഭൂ​മിപ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ന​ട​പ​ടി: മ​ന്ത്രി അ​നി​ല്‍​കു​മാ​ര്‍

വെബ്ഡെസ്ക്
Published: October 27, 2026 03:25 AM IST | Updated: October 27, 2026 03:25 AM IST

മ​​​ന്ത്രി എ.​​​പി. അ​​​നി​​​ല്‍​കു​​​മാ​​​ര്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ട​​​നാ​​​ട്ടി​​​ലെ ഭൂ​​​മി പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് റ​​​വ​​​ന്യു മ​​​ന്ത്രി എ.​​​പി. അ​​​നി​​​ല്‍​കു​​​മാ​​​ര്‍. റെ​​​ജി ചെ​​​റി​​​യാ​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

കു​​​ട്ട​​​നാ​​​ട് താ​​​ലൂ​​​ക്കി​​​ലെ പു​​​ളി​​​ങ്കു​​​ന്ന്, വെ​​​ളി​​​നാ​​​ട് വി​​​ല്ലേ​​​ജു​​​ക​​​ളു​​​ടെ ഡി​​​ജി​​​റ്റ​​​ല്‍ സ​​​ര്‍​വേ പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. വെ​​​ള്ള​​​പ്പൊ​​​ക്കം മൂ​​​ലം ര​​​ണ്ട് വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ​​​യും രേ​​​ഖ​​​ക​​​ള്‍ പ​​​ല​​​തും ന​​​ഷ്ട​​​പ്പെ​​​ട്ടു.

ഈ ​​​വി​​​ല്ലേ​​​ജു​​​ക​​​ളി​​​ല്‍ നി​​​ന്ന് ല​​​ഭി​​​ക്കു​​​ന്ന എ​​​ല്ലാ അ​​​പേ​​​ക്ഷ​​​ക​​​ളും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി തീ​​​ര്‍​പ്പാ​​​ക്കും. ഇ​​​തി​​​നാ​​​യി ആ​​​വ​​​ശ്യ​​​മാ​​​യ ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. ഭൂ​​​മി ത​​​രം​​​മാ​​​റ്റു​​​ന്ന റ​​​വ​​​ന്യു പോ​​​ര്‍​ട്ട​​​ല്‍ മു​​​ഖേ​​​ന അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച് ത​​​രം​​​മാ​​​റ്റം വ​​​രു​​​ത്താം.

കു​​​ട്ട​​​നാ​​​ടി​​​ന്‍റെ പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഭൂ​​​മി പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും വേ​​​ണ്ടി​​​വ​​​ന്നാ​​​ല്‍ ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക യോ​​​ഗം വി​​​ളി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Tags : SpecialMeasures Resolve Land APAnilkumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up