തിരുവനന്തപുരം: കുട്ടനാട്ടിലെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍. റെജി ചെറിയാന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന്, വെളിനാട് വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം രണ്ട് വില്ലേജുകളിലെയും രേഖകള്‍ പലതും നഷ്ടപ്പെട്ടു.
ഈ വില്ലേജുകളില്‍ നിന്ന് ലഭിക്കുന്ന എല്ലാ അപേക്ഷകളും അടിയന്തരമായി തീര്‍പ്പാക്കും. ഇതിനായി ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഭൂമി തരംമാറ്റുന്ന റവന്യു പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിച്ച് തരംമാറ്റം വരുത്താം.
കുട്ടനാടിന്റെ പ്രത്യേക സാഹചര്യത്തില്‍ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും വേണ്ടിവന്നാല്‍ ഇതിനായി പ്രത്യേക യോഗം വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി.