x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്‌​നാ​ട്ടി​ലെ ജ​യി​ൽ ചാ​ട്ടം; ഒ​രാ​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 27, 2026 03:32 AM IST | Updated: October 27, 2026 03:59 AM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: തേ​നി സ​ബ് ജ​യി​ലി​ൽ നി​ന്ന് ത​ട​വു​ചാ​ടി​യ 17 പേ​രി​ലെ ഒ​രാ​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ്  ജ​യി​ൽ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച ശേ​ഷം കു​റ്റ​വാ​ളി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്. ശേ​ഷി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി 17 പ്ര​ത്യേ​ക പൊ​ലി​സ് സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചെ​ന്നും വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി സ​മീ​പ ജി​ല്ല​യാ​യ ദി​ണ്ടി​ഗ​ലി​ൽ 16 കേ​ന്ദ്ര​ങ്ങ​ളി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച​താ​യി ദി​ണ്ടി​ഗ​ൽ പൊ​ലി​സ് സൂ​പ്ര​ണ്ട് എ​സ്. ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ര​ക്ഷ​പ്പെ​ട്ട 17 പ്ര​തി​ക​ളും ഒ​രേ സെ​ല്ലി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ത​ട​വു​കാ​രി​ൽ ഒ​രാ​ൾ​ക്ക് അ​സു​ഖ​മു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സെ​ല്ലി​ലെ​ത്തി​യ ജ​യി​ൽ ജീ​വ​ന​ക്കാ​രെ പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ജ​യി​ൽ  ഉ​ദ്യോ​ഗ​സ്ഥ​നാ​യ ത​ങ്ക​പാ​ണ്ടി​ക്ക് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ജി. ​വി​ള​ക്കി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റ് ര​ണ്ട് ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്ക​റ്റു.  സം​ഭ​വ​ത്തി​നു പി​ന്നാ​ലെ സ​മീ​പ ജി​ല്ല​ക​ളി​ലെ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം കൈ​മാ​റി. 

ഇ​വ​ർ ഇ​ടു​ക്കി, പാ​ല​ക്കാ​ട് വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​തി​ർ​ത്തി​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ര​ക്ഷ​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ത​മി​ഴ്‌​നാ​ട്ടി​ലെ വി​ല്ലു​പു​രം ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

 

Tags : Jailbreak Tamil Nadu 17 Prisoners Escape Theni Andipatti Jail Tamil Nadu Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up