x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നാ​യു​ള്ള ബി​ല്‍ നിയമസഭ പാസാക്കി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍
Published: October 27, 2026 02:34 AM IST | Updated: October 27, 2026 02:34 AM IST

കേരള നിയമസഭാമന്ദിരം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​രെ ഉ​​​പേ​​​ക്ഷി​​​ച്ചാ​​​ല്‍ മൂ​​​ന്നു വ​​​ര്‍​ഷം വ​​​രെ ത​​​ട​​​വും 50,000 രൂ​​​പ​​​വ​​​രെ പി​​​ഴ​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന 2026-ലെ ​​​കേ​​​ര​​​ള മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​രു​​​ടെ (പ​​​രി​​​ച​​​ര​​​ണ​​​വും അ​​​വ​​​കാ​​​ശ​​​സം​​​ര​​​ക്ഷ​​​ണ​​​വും) ബി​​​ല്‍ ഇ​​​ന്ന​​​ലെ നി​​​യ​​​മ​​​സ​​​ഭ ഐ​​​ക​​​ക ണ്ഠ്യേന പാ​​​സാ​​​ക്കി. നാ​​​ലു മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം നീ​​​ണ്ട വി​​​ശ​​​ദ​​​മാ​​​യ ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കും ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍​ക്കും ശേ​​​ഷ​​​മാ​​​ണ് ബി​​​ൽ സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യ​​​ത്.

വ​​​യോ​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് പൂ​​​ര്‍​ണ സം​​​ര​​​ക്ഷ​​​ണം ന​​​ല്‍​കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ട്ട് രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു സം​​​സ്ഥാ​​​നം ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ഒ​​​രു ബി​​ൽ പാ​​​സാ​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ലെ സ​​​ര്‍​ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ എ​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്‍​പ് ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ന​​​ല്‍​കി​​​യ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഒ​​​ന്നാ​​​ണ് ഇ​​​തോ​​​ടെ യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​യ​​​ത്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ന​​​ട​​​ന്ന ദീ​​​ര്‍​ഘ​​​മാ​​​യ ച​​​ര്‍​ച്ച​​​യി​​​ല്‍ ഭ​​​ര​​​ണ പ്ര​​​തി​​​പ​​​ക്ഷ ഭേ​​​ദ​​​മെ​​​ന്യേ അം​​​ഗ​​​ങ്ങ​​​ള്‍ സ​​​ജീ​​​വ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ത്തു. വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നൊ​​​പ്പം സം​​​ര​​​ക്ഷ​​​ണ​​​വും അ​​​വ​​​കാ​​​ശ​​​വും ഉ​​​റ​​​പ്പു​​​ന​​​ല്‍​കു​​​ന്ന ബി​​​ല്ലാ​​​ണ് ഇ​​​ത്.

പ​​​തി​​​വി​​​ല്‍നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി ദേ​​​ഭ​​​ഗ​​​തി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ തു​​​റ​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്. 1300 ലേ​​​റെ ഭേ​​​ദ​​​ഗ​​​തി​​​ക​​​ളി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച​​​ത​​​ട​​​ക്കം ന​​​ല്ലൊ​​​രു ശ​​​ത​​​മാ​​​ന​​​വും പ​​​രി​​​ഗ​​​ണി​​​ച്ചു. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ കൊ​​​ണ്ടു വ​​​ന്ന ബി​​​ല്ലി​​​നേ​​​ക്കാ​​​ള്‍ മി​​​ക​​​ച്ച ബി​​​ല്ലാ​​​ണ് പാ​​​സാ​​​ക്കി​​​യ​​​തെ​​​ന്നും ബി​​​ൽ പ​​​ര​​​മാ​​​വ​​​ധി തേ​​​ച്ചു മി​​​നു​​​ക്കു​​​ന്ന​​​തി​​​ന് അം​​​ഗ​​​ങ്ങ​​​ള്‍ ശ്ര​​​ദ്ധി​​​ച്ച​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യ്ക്ക് അ​​​ഭി​​​മാ​​​നി​​​ക്കാ​​​വു​​​ന്ന മാ​​​തൃ​​​കാ നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണ​​​മാ​​​ണ് ഇ​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​പ്പോ​​​ള്‍ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​താ​​​ണ് ബി​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ലാ​​​ണ് പ്ര​​​തി​​​പ​​​ക്ഷം ഇ​​​തി​​​നെ പോ​​​സി​​​റ്റീ​​​വ് ആ​​​യി എ​​​ടു​​​ത്ത​​​തെ​​​ന്നും കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ല്‍ ഒ​​​രു ച​​​രി​​​ത്രംകൂ​​​ടി പി​​​റ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

2026-ലെ ​​​കേ​​​ര​​​ള മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​രു​​​ടെ (പ​​​രി​​​ച​​​ര​​​ണ​​​വും അ​​​വ​​​കാ​​​ശ​​​സം​​​ര​​​ക്ഷ​​​ണ​​​വും) ബി​​​ല്‍ പ്ര​​​കാ​​​രം മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്‍റെ പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​നോ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നോ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വമു​​​ള്ള​​​വ​​​ര്‍ അ​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യോ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യോ ചെ​​​യ്താ​​​ല്‍ ഇ​​​നി ശി​​​ക്ഷാ​​​ര്‍​ഹ​​​മാ​​​യ കു​​​റ്റ​​​മാ​​​ണ്. മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​രെ പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യോ ക്രൂ​​​ര​​​ത കാ​​​ട്ടു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​തി​​​നും സ്വ​​​ത്തു​​​ക്ക​​​ള്‍ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും മൂ​​​ന്നു വ​​​ര്‍​ഷം വ​​​രെ ത​​​ട​​​വും 50,000 വ​​​രെ പി​​​ഴ​​​യും ല​​​ഭി​​​ക്കും.

നി​​​യ​​​മ​​​മ​​​നു​​​സ​​​രി​​​ച്ച് മു​​​തി​​​ര്‍​ന്ന പൗ​​​ര​​​നെ അ​​​വ​​​ര്‍ താ​​​മ​​​സി​​​ക്കു​​​ന്ന വീ​​​ട് വി​​​ട്ടു​​​പോ​​​കാ​​​ന്‍ നി​​​ര്‍​ബ​​​ന്ധി​​​ത​​​രാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പെ​​​രു​​​മാ​​​റ്റം ക്രൂ​​​ര​​​മാ​​​യ പെ​​​രു​​​മാ​​​റ്റ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും. ഒ​​​പ്പം അ​​​വ​​​രു​​​ടെ ജീ​​​വ​​​നോ അ​​​വ​​​യ​​​വ​​​ങ്ങ​​​ള്‍​ക്കോ ഗു​​​രു​​​ത​​​ര​​​മാ​​​യ പ​​​രി​​​ക്കോ അ​​​പ​​​ക​​​ട​​​മോ ഉ​​​ണ്ടാ​​​ക്കാ​​​ന്‍ ഇ​​​ട​​​യു​​​ള്ള മ​​​നഃപൂ​​​ര്‍​വ​​​മാ​​​യ പെ​​​രു​​​മാ​​​റ്റ​​​ങ്ങ​​​ള്‍, ശാ​​​രീ​​​രി​​​ക​​​മോ മാ​​​ന​​​സി​​​ക​​​മോ ആ​​​യ ആ​​​രോ​​​ഗ്യ​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന പ്ര​​​വൃ​​​ത്തി​​​ക​​​ള്‍, അ​​​വ​​​രു​​​ടെ സ്ഥാ​​​വ​​​ര-​​​ജം​​​ഗ​​​മ സ്വ​​​ത്തു​​​ക്ക​​​ള്‍​ക്കോ വി​​​ല​​​പി​​​ടി​​​പ്പു​​​ള്ള രേ​​​ഖ​​​ക​​​ള്‍​ക്കോ വേ​​​ണ്ടി ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ക​​​യോ നി​​​ര്‍​ബ​​​ന്ധി​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ല്‍ എ​​​ന്നി​​​വ​​​യും ക്രൂ​​​ര​​​ത​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ല്‍ വ​​​രും.

ലൈം​​​ഗി​​​ക പീ​​​ഡ​​​നം, വാ​​​ക്കാ​​​ലു​​​ള്ള അ​​​ധി​​​ക്ഷേ​​​പം, നി​​​ര്‍​ബ​​​ന്ധി​​​ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍, സാ​​​മ്പ​​​ത്തി​​​ക ദു​​​രു​​​പ​​​യോ​​​ഗം, ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വും വൈ​​​കാ​​​രി​​​ക​​​വു​​​മാ​​​യ മു​​​റി​​​വേ​​​ല്‍​പ്പി​​​ക്ക​​​ലു​​​ക​​​ള്‍, മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന് അ​​​ന്ത​​​സോ​​​ടെ ജീ​​​വി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ അ​​​വ​​​ഗ​​​ണി​​​ക്ക​​​ല്‍, സേ​​​വ​​​ന​​​ങ്ങ​​​ള്‍ നി​​​ഷേ​​​ധി​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​യും ബി​​​ല്‍ പ്ര​​​കാ​​​രം ‘പീ​​​ഡ​​​നം’എ​​​ന്ന നി​​​ര്‍​വ​​​ച​​​ന​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടും.

മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്‍ ചൂ​​​ഷ​​​ണ​​​ത്തി​​​നോ പീ​​​ഡ​​​ന​​​ത്തി​​​നോ ഇ​​​ര​​​യാ​​​കു​​​ന്നു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തു​​​ന്ന ഡോ​​​ക്ട​​​ര്‍​മാ​​​രോ പ​​​രി​​​ച​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളോ 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ വി​​​വ​​​രം ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കൃ​​​ത​​​രെ അ​​​റി​​​യി​​​ക്ക​​​ണമെന്നു ബി​​​ല്‍ നി​​​ഷ്‌​​​ക​​​ര്‍​ഷി​​​ക്കു​​​ന്നു. ന്യാ​​​യ​​​മാ​​​യ കാ​​​ര​​​ണ​​​മി​​​ല്ലാ​​​തെ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യാ​​​തി​​​രു​​​ന്നാ​​​ല്‍ 10,000 രൂപ വ​​​രെ പി​​​ഴ ചു​​​മ​​​ത്താ​​​വു​​​ന്ന കു​​​റ്റ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും. മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​രെ ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​നോ വ​​​ഞ്ചി​​​ക്കാ​​​നോ ആ​​​യി നി​​​ര്‍​മി​​​ത​​​ബു​​​ദ്ധി ഉ​​​പ​​​യോ​​​ഗി​​​ച്ച് സൃ​​​ഷ്ടി​​​ച്ച വ്യാ​​​ജ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തും സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​ണ​​​മെ​​​ന്നും നി​​​യ​​​മം വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു.

Tags : LegislativeAssembly Passed Bill Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up