ആരോഗ്യ മന്ത്രി കെ.മുരളീധരന്.
തിരുവനന്തപുരം: കോവിഡ് കാലത്ത് ഉള്‍പ്പടെ ആരോഗ്യവകുപ്പ് വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിനു നിര്‍ദേശം നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരന്.
അബിന്‍ വര്‍ക്കിയുടെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡുക്കാലത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി വാങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളില്‍ പലതും ഗുണനിലവാരമില്ലാത്തതും പലതും സ്ഥാപിക്കാത്തതിനാല്‍ പ്രവര്ത്തനസജ്ജമാക്കാതെയും കിടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
കോടിക്കണക്കിനു രൂപ ചെലവഴിച്ച് വാങ്ങുന്ന ഉപകരണങ്ങളുടെ വാറന്റി കാലാവധി കഴിഞ്ഞതിനാല്‍ അറ്റകുറ്റപ്പണികളും പരിപാലനവും നടത്താതെ ഇവ നശിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് കാലത്ത് അധികമായി ലഭിച്ച വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
7.16 കോടി രൂപയ്ക്ക് 224 ഐഫോണ്‍ വാങ്ങി, അവ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് കാമറകളും വാങ്ങി.
എന്നാല്‍, ഇവ ഉപയോഗിക്കാതെ പല ആശുപത്രികളിലായി കൂട്ടിയിട്ടിരിക്കുന്നു. പല ഐഫോണും കാണാനില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
Tags : COVIDPeriod Abandoned HospitalEquipment Purchased Enquiry Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash KMuraleedharan AbinVarkeyMLA