കേരള പ്രദേശ് കർഷക കോൺഗ്രസിന്റെ കർഷകശ്രേഷ്ഠ പുരസ്കാരം മുൻമന്ത്രി പി.ജെ. ജോസഫിന് ആഭ്യന്തരമന്ത്രി രമേശ്
തിരുവനന്തപുരം: കർഷകരുടെ പ്രശ്നങ്ങളിൽ എന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച നേതാവായിരുന്നു ലാൽ വർഗീസ് കൽപകവാടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
കേരള പ്രദേശ് കർഷക കോൺഗ്രസ് സംഘടിപ്പിച്ച ലാൽ വർഗീസ് കൽപകവാടി അനുസ്മരണവും കർഷക പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകശ്രേഷ്ഠ പുരസ്കാരം പി.ജെ. ജോസഫിന് രമേശ് ചെന്നിത്തല സമ്മാനിച്ചു. കർഷക സേവനരത്ന പുരസ്കാരം അഡ്വ. സുരേഷ് കോശിക്കും മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്കാരം എം.വി. വിൻസെന്റിനും മികച്ച പൈനാപ്പിൾ കർഷകനുള്ള പുരസ്കാരം കെ.ആർ. പ്രകാശനും മികച്ച കർഷക സൗഹൃദ ജീവനക്കാരനുള്ള പുരസ്കാരം എസ്.കെ. ഷിനുവിനും സമ്മാനിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു അധ്യക്ഷത വഹിച്ചു. ജലസേചന മന്ത്രി മോൻസ് ജോസഫ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
Tags : PJJoseph LalVargheseKalpakavadi RemeshChennithala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash