സമരത്തിലേർപ്പെട്ടിരിക്കുന്ന ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികൾ.
ന്യൂഡൽഹി: ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കും സമ്മർദങ്ങൾക്കുമൊടുവിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്താമെന്നു സമ്മതിച്ച് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല അധികൃതർ.
നീണ്ട 20 വർഷത്തിനുശേഷമാണ് സർവകലാശാലയിൽ യൂണിയൻ തെരഞ്ഞെടുപ്പിന് ഉപാധികളോടെ അനുമതി നൽകുന്നത്.
പുതിയ വിദ്യാർഥി യൂണിയൻ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച് 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്താമെന്നാണു സർവകലാശാല പ്രഖ്യാപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം, പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരേ കൈക്കൊണ്ട സസ്പെൻഷനും കാരണം കാണിക്കൽ നോട്ടീസുകളും സർവകലാശാല റദ്ദാക്കി.
Tags : Elections StudentsUnion Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash