നിതിന്‍രാജ്
തലശേരി: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റല്‍ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ. നിതിന്രാജി (22) ന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നാലും അഞ്ചും പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹർജി തലശേരി ജില്ല സെഷന്‍സ് കോടതി തള്ളി.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോണി, അധ്യാപിക പ്രഫ. ലത ശശിധരന് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹർജിയാണ് എസ്സി-എസ്ടി കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക ജഡ്ജി എം. മനോജ് തള്ളിയത്.
Tags : Death AnticipatoryBail Rejected Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash KannurDentalCollege