x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പിൽ 728 ത​സ്തി​ക സൃ​ഷ്‌ടി​ക്കാ​ൻ ശി​പാ​ർ​ശ; ഇ​ൻ​സ്പെ​ക്‌ടർ​മാ​ർ​ക്ക് നാ​ലു ല​ക്ഷം ടാ​ർ​ജറ്റ്!

സി.​​​എ​​​സ്. ദീ​​​പു
Published: October 27, 2026 01:27 AM IST | Updated: October 27, 2026 01:27 AM IST

പ്രതീകാത്മക ചിത്രം

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തു വ​​​ർ​​​ധി​​​ച്ച അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ൽ 728 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​ധി​​​ക ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്കാ​​​ൻ നീ​​​ക്കം. ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫിസി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മിഷ​​​ണ​​​ർ നാ​​​ഗ​​​രാ​​​ജു ച​​​ക്കി​​​ല​​​മാ​​​ണ് ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്.

അ​​​ധി​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​രു​​​ന്ന ശ​​​ന്പ​​​ള ബാ​​​ധ്യ​​​ത​​​യ്ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​കു​​​തി, കോ​​​ന്പൗ​​​ണ്ടിം​​​ഗ് ഫീ​​​സ്, പെ​​​ർ​​​മി​​​റ്റ്- ഫി​​​റ്റ്ന​​​സ് ലം​​​ഘ​​​ന​​​ങ്ങ​​​ൾ, അ​​​മി​​​ത​​​ഭാ​​​രം എ​​​ന്നീ​​​യി​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​മാ​​​സം നാ​​​ലു ​ല​​​ക്ഷം രൂ​​​പ​​​വീ​​​തം മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്‌ടർ (എം​​​വി​​​ഐ), അ​​​സി. മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്‌ടർ (എ​​​എം​​​വി​​​ഐ) എ​​​ന്നി​​​വ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ചു പി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​മെ​​​ന്നും ശി​​​പാ​​​ർ​​​ശ​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

വാ​​​ഹ​​​ന നി​​​കു​​​തി, പ്ര​​​ത്യേ​​​ക നി​​​കു​​​തി, ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ്, പി​​​ഴ​​​ക​​​ൾ, ച​​​ലാ​​​ൻ എ​​​ന്നി​​​വ​​​യ​​​ട​​​ക്കം ഓ​​​ണ്‍​ലൈ​​​ൻ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​യ​​​തു മ​​​റ​​​ച്ചാ​​​ണു വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ മ​​​റ​​​വി​​​ൽ അ​​​ധി​​​ക നി​​​യ​​​മ​​​ന​​​ത്തി​​​നു നീ​​​ക്കം. നി​​​ല​​​വി​​​ലു​​​ള്ള 99 എം​​​വി​​​ഐ​​​മാ​​​ർ​​​ക്കു പു​​​റ​​​മേ 198 പേ​​​രെ​​​യും 255 എ​​​എം​​​വി​​​ഐ​​​മാ​​​ർ​​​ക്കു പു​​​റ​​​മേ 510 പേ​​​രെ​​​യും ഒ​​​രു അ​​​സി​​​സ്റ്റ​​​ന്‍റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മിഷ​​​ണ​​​ർ, നാ​​​ല് ഡെ​​​പ്യൂ​​​ട്ടി ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മിഷ​​​ണ​​​ർ, 14 ജോ​​​യി​​​ന്‍റ് റീ​​​ജ​​​ണ​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സ​​​ർ (എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ്) എ​​​ന്നി​​​വ​​​രെ​​​യും നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ശി​​​പാ​​​ർ​​​ശ. ഇ​​​വ​​​ർ​​​ക്കെ​​​ല്ലാം​​​കൂ​​​ടി 42.6 കോ​​​ടി​​​യാ​​​ണു ശ​​​ന്പ​​​ള​​​യി​​​ന​​​ത്തി​​​ൽ ചെ​​​ല​​​വ്.

ഓ​​​രോ എം​​​വി​​​ഐ​​​യും എ​​​എം​​​വി​​​ഐ​​​യും പ്ര​​​തി​​​മാ​​​സം നാ​​​ലു​​​ല​​​ക്ഷം വീ​​​തം പി​​​ഴ​​​യി​​​ന​​​ത്തി​​​ൽ പി​​​രി​​​ച്ചാ​​​ൽ 326.4 കോ​​​ടി​​​യും നി​​​ക​​​തി​​​യി​​​ന​​​ത്തി​​​ൽ 34 കോ​​​ടി​​​യും പ്ര​​​തി​​​വ​​​ർ​​​ഷം ഖ​​​ജ​​​നാ​​​വി​​​ലെ​​​ത്തു​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ധി​​​ക വ​​​രു​​​മാ​​​നം ല​​​ഭി​​​ക്കു​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു. 2018ൽ ​​​സേ​​​ഫ് കേ​​​ര​​​ള​​​യെ​​​ന്ന വി​​​ഭാ​​​ഗ​​​മു​​​ണ്ടാ​​​ക്കി 350 അ​​​ധി​​​ക ത​​​സ്തി​​​ക​​​ക​​​ളും ഈ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ൽ 60 പേ​​​രു​​​ടെ ത​​​സ്തി​​​ക​​​യും സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മേ​​​യാ​​​ണ് 728 പേ​​​രെ​​​ക്കൂ​​​ടി നി​​​യ​​​മി​​​ക്കാ​​​ൻ നീ​​​ക്കം.

കേ​​​ര​​​ള​​​ത്തി​​​ൽ 1.94 കോ​​​ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ണ്ട്. പ്ര​​​തി​​​വ​​​ർ​​​ഷം 50,000 റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ 4000 പേ​​​ർ മ​​​രി​​​ക്കു​​​ന്നെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ച്ച് മൂ​​​ന്നു ഷി​​​ഫ്റ്റു​​​ക​​​ളി​​​ലാ​​​യി 24 മ​​​ണി​​​ക്കൂ​​​റും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കി​​​യാ​​​ൽ അ​​​പ​​​ക​​​ട​​​നി​​​ര​​​ക്കു കു​​​റ​​​യ്ക്കാ​​​മെ​​​ന്നാ​​​ണു ഗ​​​താ​​​ഗ​​​ത ക​​​മ്മിഷ​​​ണ​​​റു​​​ടെ വാ​​​ദം.

എ​​​ന്നാ​​​ൽ, റോ​​​ഡി​​​ന്‍റെ ശോ​​​ച​​​നീ​​​യാ​​​വ​​​സ്ഥ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ വി​​​വി​​​ധ ക​​​മ്മി​​​ഷ​​​നു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. വേ​​​ണ്ട​​​ത്ര ഡ്രൈ​​​വിം​​​ഗ് പ​​​രി​​​ജ്ഞാ​​​നം ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കു ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കു​​​ന്ന​​​തും കാ​​​ര​​​ണ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ലെ അ​​​ഴി​​​മ​​​തി​​​ക്കാ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചേ​​​ർ​​​ന്നു ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശം അ​​​തേ​​​പ​​​ടി ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മി​​​ഷ​​​ണ​​​ർ ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു ന​​​ൽ​​​കു​​​ക​​​യാ​​​ണു ചെ​​​യ്തെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

Tags : Recommendation Inspectors Target MotorVehicles Posts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up