പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്ക്ക് നാളെയോടെ താത്കാലിക ശമനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഇന്നു മുതൽ അടുത്ത നാലു ദിവസത്തേക്ക് സംസ്ഥാനത്ത് എവിടെയും കനത്ത മഴയ്ക്ക് സാധ്യതയില്ല. ഇന്നും നാളെയും സംസ്ഥാനത്താകെ നേരിയ-ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
വ്യാഴാഴ്ചയോടെ മഴയുടെ ശക്തി പൂർണമായി കുറയുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്കും അവസാനിച്ചു. അതേസമയം, തുലാവർഷത്തിൽ ഇന്നലെ വരെ ഒരു ശതമാനം അധിക മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെ 262.4 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ ഇന്നലെ വരെ 265.8 മില്ലിമീറ്റർ മഴ പെയ്തു.
ഭൂരിഭാഗം ജില്ലകളിലും ഇന്നലെ വരെയുള്ള ശരാശരി മഴ പെയ്തപ്പോൾ. പാലക്കാട്, തിരുവനന്തപുരം, വയനാട് ജില്ലകളിൽ വലിയ അളവിലുള്ള മഴ ലഭിച്ചു. ഇന്നലെ വരെ വയനാട്ടിൽ 44 ശതമാനവും പാലക്കാട് 30 ശതമാനവും തിരുവനന്തപുരത്ത് 27 ശതമാനവും അധിക മഴ രേഖപ്പെടുത്തിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Tags : MeteorologicalCentre Rain Intensity Recorded Normal HeavyRain Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash