എറണാകുളം ചേരാനല്ലൂരില്‍ ബെന്‍സ് കാറിടിച്ചു മരിച്ച ജയബാലകൃഷ്ണന്റെ മക്കളായ ഭദ്ര കീര്‍ത്തിയും
കൊച്ചി: ചേരാനെല്ലൂരില്‍ പതി നേഴുകാരന് ഓടിച്ച കാറിടിച്ചു സ്കൂട്ടര്‍യാത്രികനായ ജയബാലകൃഷ്ണൻ മരിക്കാനിടയായ സംഭവത്തില്‍ പൊലിസ് വീഴ്ചയടക്കം ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം ചേരാനെല്ലൂര്‍ പൊലിസ് സ്റ്റേഷനു മുന്നില്‍ നടത്തിവന്ന സമരം താത്കാലികമായി അവസാനിപ്പിച്ചു.
ജയബാലകൃഷ്ണന്റെ മക്കളായ ഭരത്ശങ്കര്‍, ഭാഗ്യദര്ശന്, ഭദ്രകീര്ത്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധസമരം.
പതിനേഴകാരന്റെ പിതാവിനെ സസ്പെന്‍ഡ് ചെയ്യണം, പ്രതിയുടെ ജാമ്യം റദ്ദാക്കണം, പ്രതിയുടെ ഫോട്ടോ എടുത്തത് ബലമായി ഡിലീറ്റ് ചെയ്യിപ്പിച്ചവര്ക്കെതിരേ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
Tags : Jayabalakrishnan PoliceStation Family Ends Protest Temporarilly Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash