Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PoliceStation

വയനാട് കെന്‍സ നിക്ഷേപത്തട്ടിപ്പ്: പടിഞ്ഞാറത്തറ പൊലിസ് സ്റ്റേഷനിലെ കേസ് രേഖകള്‍ ഇഡി പരിശോധിച്ചു

കല്‍പ്പറ്റ: കെന്‍സ ഹോള്‍ഡിംഗ്‌സ് വയനാട്ടിലെ തരിയോട് പഞ്ചായത്തില്‍പ്പെട്ട മഞ്ഞൂറയില്‍ റോയല്‍ മെഡോസ് വില്ല പ്രോജക്ടിനും കെന്‍സ വെല്‍നസ് സെന്‍ററിനും നടത്തിയ നിര്‍മാണങ്ങള്‍ക്കുമറവിലെ നിക്ഷേപത്തട്ടിപ്പില്‍ ഇഡി അന്വേഷണം.

നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ പടിഞ്ഞാറത്തറ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് രേഖകള്‍ എറണാകുളത്ത് നിന്നു എത്തിയ ഏഴംഗ ഇഡി സംഘം പരിശോധിച്ചു. രാവിലെ ഒമ്പതോടെ തുടങ്ങിയ പരിശോധന ഒരു മണിക്കൂര്‍ നീണ്ടു.

ഷിഹാബ്ഷാ എന്നയാള്‍ 2015ല്‍ ദുബായില്‍ സംഘടിപ്പിച്ച ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിലാണ് കെന്‍സ ഹോള്‍ഡിംഗിന്‍റെ നേതൃത്വത്തില്‍ മഞ്ഞൂറയില്‍ റോയല്‍ മെഡോസ് വില്ല പ്രോജക്ട് പ്രഖ്യാപിച്ചത്. 60 വില്ലകള്‍, ദേശാന്തര നിലവാരമുളള സ്വിമ്മിംഗ്പൂള്‍, പാര്‍ക്ക്, ഫുഡ് കോര്‍ട്ടുകള്‍, റസ്റ്റാറന്‍റുകള്‍, സുഖചികിത്സാ കേന്ദ്രങ്ങള്‍, ഹെലിപ്പാഡ് തുടങ്ങിയവ ഉള്‍പ്പെടുന്നതായിരുന്നു പ്രൊജക്ട്.

റോയല്‍ മെഡോസ് പ്രോജക്ടില്‍ 60 ലക്ഷം രൂപ വില വരുന്ന ഇരുനില ആഡംബര വില്ല തുക മുന്‍കൂറായി നല്‍കിയാല്‍ 41 ലക്ഷം രൂപയ്ക്കു ലഭ്യമാക്കുമെന്നായിരുന്നു മുഹമ്മദ് ഷിഹാബിന്‍റെ വാഗ്ദാനം. ഇതനുസരിച്ച അനേകം ആളുകള്‍ തുക നിക്ഷേപിച്ച് പ്രോജക്ടിന്‍റെ ഭാഗമായിരുന്നു.

ഓരോ നിക്ഷേപകന്‍റെ പേരിലും മൂന്നര സെന്‍റ് സ്ഥലവും വില്ലയും ഉണ്ടാകുമെന്നും ആറുമാസം കഴിഞ്ഞ് ഓരോ മാസവും കാല്‍ ലക്ഷം രൂപ തിരികേ ലഭിക്കുമെന്നും ഷിഹാബ്ഷാ വാഗ്ദാനം ചെയ്തിരുന്നു. മുന്നു വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് പരാതികള്‍ ഉയരുന്നതിനിടെയാണ് 2019ല്‍ ഷിഹാബ്ഷാ ഇതേ സ്ഥലത്ത് കെന്‍സ വെല്‍നസ് സെന്‍റര്‍ എന്ന പേരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആരംഭിക്കുന്നതിനു പുതിയ നിക്ഷേപങ്ങള്‍ സ്വീകരിച്ചത്.

വെല്‍നസ് സെന്‍ററിന്‍റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. പുതിയ സംരംഭം ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് (എല്‍എല്‍പി) വ്യവസ്ഥയിലാണ് തുടങ്ങിയത്. വടകര ഓര്‍ക്കാട്ടേരി സ്വദേശി രാജന്‍ ഉള്‍പ്പെടെ നാലു പേര്‍ നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണല്‍ കെന്‍സ വെല്‍നസ് സെന്‍ററിലെ മുഴുവന്‍ നിര്‍മാണവും തടഞ്ഞിരുന്നു.

പ്രോജക്ടിന്‍റെ ഭാഗമായി മഞ്ഞുറയില്‍ നടത്തിയ പ്രവൃത്തികള്‍ വിവാദമായിരുന്നു. നിര്‍മാണങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ആരോപണം ഉയര്‍ന്നതാണ് വിവദത്തിന് കാരണമായത്.

National

നാടകീയ നീക്കവുമായി രാഹുൽ: പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കാത്തതിൽ പോലീസ് സ്റ്റേഷനു മുന്നിൽ ധർണ

ന്യൂഡൽഹി: പരീക്ഷ ക്രമക്കേടിന് തുടർന്ന് ജൂലൈ 20ന് നടന്ന പാർലമെന്‍റ് മാർച്ചിൽ പോലീസിന്‍റെ പെല്ലറ്റ് തോക്ക് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർഥിക്കൊപ്പം ഡൽഹി പാർലമെന്‍റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു മുന്നിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ധർണ. വിദ്യാർഥിയുടെ പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ധർണ ഇരിക്കുന്നത്.

14-ാം തീയതി സാഹിൽ തന്‍റെ അഭിഭാഷകനൊപ്പം ഡൽഹി പോലീസിനെ സമീപിച്ച് രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ പരാതി സ്വീകരിച്ചതായി രേഖകളൊന്നും പോലീസ് കൈമാറിയില്ല. 17-ാം തീയതി ഇ-മെയിൽ വഴിയും ഫോൺ വഴിയും പരാതി നൽകാൻ ശ്രമിച്ചെങ്കിലും ഐ/ഓ നമ്പറോ പരാതി ലഭിച്ചതായുള്ള രസീതോ പോലീസ് നൽകിയില്ല. തുടർന്നാണ് രാഹുൽ വിഷയത്തിൽ ഇടപെടൽ നടത്തിയത്.

ഉച്ചയ്ക്ക് 12 മണിയോടെ ആദ്യം മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ എത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.. എന്നാൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചതിനെ തുടർന്ന് അദ്ദേഹം ഡിസിപിയെ കാണുകയും പരാതി സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായില്ല.

തുടർന്നാണ് പാർലമെന്‍റ് സ്ട്രീറ്റിലെ ഡിസിപി ഓഫീസിന് മുന്നിൽ ധർണയിരിക്കാൻ രാഹുൽ തീരുമാനിച്ചത്. പോലീസിന്‍റെ പെല്ലറ്റ് തോക്ക് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയുടെ കുടുംബവും രാഹുലിനൊപ്പമുണ്ട്. പെല്ലറ്റ് തോക്ക് ഉപയോഗിച്ചതോടെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ട 19കാരനാണ് സാഹിൽ. എന്നിട്ടും എന്തുകൊണ്ട് പോലീസ് കേസെടുക്കുന്നില്ല എന്നാണ് രാഹുൽ ചോദിക്കുന്നത്.

വിദ്യാർഥി പ്രതിഷേധത്തിൽ പോലീസ് അതിക്രമം സജീവമാക്കി നിർത്തുന്നതിന്‍റെ ഭാഗമായാണ് രാഹുൽ രാഹുൽ വീണ്ടും രംഗത്ത് ഇറങ്ങിയത്. ഈ മാസം 13ന് അവസാനിച്ച പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിദ്യാർഥി അതിക്രമം പ്രതിപക്ഷം ആയുധമാക്കിയിരുന്നു.

പെല്ലറ്റ് തോക്ക് ആക്രമണത്തിന് അനുമതി നൽകിയത് ആരാണെന്ന് പ്രതിപക്ഷം പലവട്ടം ചോദ്യം ഉന്നയിച്ചിട്ടും കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നും മറുപടി ഉണ്ടായില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ മറുപടി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ സുപ്രീംകോടതി അഞ്ചംഗ സമിതിയെ രൂപീകരിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ വിദ്യാർഥി പ്രതിഷേധത്തിൽ പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ രാഹുലിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.

Latest News

Corehub Up