പ്രതീകാത്മക ചിത്രം
തൃശൂർ: സി.കെ. റോസി ടീച്ചർ ആൻഡ് എം.സി. വർഗീസ് മാസ്റ്റർ സ്മാരക അഖില കേരള സ്കൂൾ ചെസ് മത്സരം നവംബർ ഏഴ്, എട്ട് തീയതികളിൽ പുറനാട്ടുകര ശ്രീരാമകൃഷ്ണ വിദ്യാമന്ദിർ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.
രണ്ടുലക്ഷം രൂപ മൊത്തം പ്രൈസ് മണിയുള്ള മത്സരത്തിൽ 36 വ്യക്തിഗത ട്രോഫികളും 12 സ്കൂൾ ടീം ട്രോഫികളും സമ്മാനിക്കും. പല്ലിശേരി സ്കൂളിലെ അധ്യാപകരയായിരുന്ന റോസിയുടെയും വർഗീസിന്റെയും ഓർമയ്ക്കായി അവരുടെ മക്കളാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഏഴിന് യുപി വിഭാഗം മത്സരങ്ങളും എട്ടിന് എൽപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം മത്സരങ്ങളും നടക്കും. സ്റ്റേറ്റ് സിലബസ്, സിബിഎസ്സി, ഐസിഎസ്സി, കേന്ദ്രീയ വിദ്യാലയ തുടങ്ങിയ സ്കൂളുകളിലെ എൽകെജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447467308, 9207146111.
Tags : Chess Competition Schools AllKerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash