x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ന​സ്വേ​ല​യി​ൽ തി​രി​ച്ചെ​ത്തി മ​രി​യ മ​ച്ചാ​ഡോ

ഇന്‍റർനാഷണൽ ഡെസ്ക്
Published: October 27, 2026 12:40 AM IST | Updated: October 27, 2026 12:40 AM IST

വെ​​​ന​​​സ്വേ​​​ല​​​ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​രി​​​യ മ​​​ച്ചാ​​​ഡോ തുറന്ന വാഹനത്തിൽ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

ബെ​ൽ​ഗ്രേ​ഡ്: ​നൊ​ബേ​ൽ ജേ​താ​വാ​യ പ്ര​തി​പ​ക്ഷ നേ​താ​വ് മ​രി​യ മ​ച്ചാ​ഡോ പ​ത്തു മാ​സ​ത്തെ പ്ര​വാ​സ​ത്തി​നു​ശേ​ഷം വെ​ന​സ്വേ​ല​യി​ൽ തി​രി​ച്ചെ​ത്തി. ഞാ​യ​റാ​ഴ്ച ലാ​റ സം​സ്ഥാ​ന​ത്തെ പ​ള്ളി​യി​ൽ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ത്ത അ​വ​ർ തു​ട​ർ​ന്ന് അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം വെ​ന​സ്വേ​ല​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ര​ക്കാ​സി​ലേ​ക്കു മോ​ട്ടോ​ർ റാ​ലി ന​ട​ത്തി. 

വെ​ന​സ്വേ​ല​യി​ലെ മ​ഡു​റോ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പീ​ഡ​ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്ന മ​രി​യ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ നൊ​ബേ​ൽ സ​മ്മാ​നം വാ​ങ്ങാ​നാ​യി ര​ഹ​സ്യ​മാ​യി രാ​ജ്യ​ത്തു​നി​ന്നു ക​ട​ന്ന​താ​ണ്. ജ​നു​വ​രി​യി​ൽ അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ടം മ​ഡു​റോ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​ൽ​സി റോ​ഡ്രി​ഗ​സി​നു ഭ​ര​ണ​ച്ചു​മ​ത​ല ന​ല്കു​ക​യും ചെ​യ്തു. 

മ​രി​യ അ​മേ​രി​ക്ക​യി​ലെ​ത്തി ത​ന്‍റെ നൊ​ബേ​ൽ സ​മ്മാ​നം പ്ര​സി​ഡ​ന്‍റ് ട്രം​പി​നു കാ​ഴ്ച​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ, വ​ന​സ്വേ​ല​യി​ലേ​ക്കു പോ​കാ​നു​ള്ള മ​രി​യ​യു​ടെ ശ്ര​മ​ങ്ങ​ളെ​ല്ലാം ട്രം​പ് ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​പ്പെ​ടു​ത്തി എ​ന്നാ​ണു റി​പ്പോ​ർ​ട്ട്. തി​രി​ച്ചെ​ത്തി​യ മ​രി​യ​യു​ടെ പ​ദ്ധ​തി​ക​ൾ വ്യ​ക്ത​മ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്നാ​ൽ പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​മെ​ന്നു മ​രി​യ മു​ന്പു പ​റ​ഞ്ഞി​ട്ടു​ണ്ട്. മ​ഡു​റോ ഭ​ര​ണ​കൂ​ടം മ​രി​യ​യെ മ​ത്സ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. 

Tags : María Corina Machado Venezuela Maria Corina Machado Returns

Recent News

Corehub Up