പിഎസ്സി
തിരുവനന്തപുരം: അഞ്ചു തസ്തികകളിലേക്കു സാധ്യതാപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, കേരളത്തിലെ സര്‍വകലാശാലകളില്‍ അസിസ്റ്റന്റ്, ഭാരതീയ ചികിത്സാ വകുപ്പില്‍ അറ്റന്‍ഡര്‍ ഗ്രേഡ് 2 (സിദ്ധ), വിവിധ ജില്ലകളില്‍ എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ ക്ലര്‍ക്ക് (വിമുക്തഭടന്മാര് മാത്രം), നിയമസഭാ സെക്രട്ടേറിയറ്റില്‍ അമിനിറ്റീസ് അസിസ്റ്റന്റ് തസ്തികകളിലേക്കാണ് സാധ്യതാപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
മൂന്നു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ റെസ്പിറേറ്ററി മെഡിസിന്, കോളജ് വിദ്യാഭ്യാസ വകുപ്പില്‍ (ഗവണ്മെന്റ് ട്രെയിനിംഗ് കോളജുകള്‍) അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ എജ്യൂക്കേഷണല്‍ സൈക്കോളജി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
Tags : RankList Published FivePosts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash