x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ടി​​വി​​ൽ​​നി​​ന്ന് ക​​ര​​ക​​യ​​റി വി​​പ​​ണി

വെബ്ഡെസ്ക്
Published: October 26, 2026 11:01 PM IST | Updated: October 26, 2026 11:01 PM IST

പ്രതീകാത്മക ചിത്രം

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി ഇ​​ന്ന​​ലെ ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി. തു​​ട​​ക്ക​​ത്തി​​ലു​​ണ്ടാ​​യ ന​​ഷ്ട​​ത്തി​​നു​​ശേ​​ഷം സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഏ​​ക​​ദേ​​ശം 2 % ഉ​​യ​​ർ​​ന്നു.

നി​​ക്ഷേ​​പ​​ക​​രു​​ടെ വ​​ൻ തു​​ക ചോ​​ർ​​ത്തി​​യ തു​​ട​​ർ​​ച്ച​​യാ​​യ നാ​​ല് ദി​​വ​​സ​​ത്തെ ഇ​​ടി​​വി​​നാ​​ണ് ഇ​​തോ​​ടെ വി​​പ​​ണി വി​​രാ​​മ​​മി​​ട്ട​​ത്. ദി​​വ​​സ​​ത്തെ താ​​ഴ്ന്ന നി​​ര​​ക്കാ​​യ 72,515ൽ ​​നി​​ന്ന് ഏ​​ക​​ദേ​​ശം 1,100 പോ​​യി​​ന്‍റ് വീ​​ണ്ടെ​​ടു​​ത്ത സെ​​ൻ​​സെ​​ക്സ് 482 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 73,607ൽ ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

വ്യാ​​പാ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ 22,400ന് ​​താ​​ഴേ​​ക്ക് പ​​തി​​ച്ച നി​​ഫ്റ്റി, 150ല​​ധി​​കം പോ​​യി​​ന്‍റു​​ക​​ൾ നേ​​ടി 22,750 ലെ​​വ​​ലി​​ന് മു​​ക​​ളി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

വെ​​ള്ളി​​യാ​​ഴ്ച​​യു​​ണ്ടാ​​യ ക​​ടു​​ത്ത ഇ​​ടി​​വി​​നുശേ​​ഷം വി​​ശാ​​ല​​മാ​​യ വി​​പ​​ണി​​ക​​ളും ആ​​ശ്വാ​​സം ക​​ണ്ടു. നി​​ഫ്റ്റി മി​​ഡ്ക്യാ​​പ് 100, നി​​ഫ്റ്റി സ്മോ​​ൾ​​ക്യാ​​പ് 100 സൂ​​ചി​​ക​​ക​​ൾ 1 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വീ​​തം ഉ​​യ​​ർ​​ന്നു. എ​​ന്നി​​രു​​ന്നാ​​ലും, വി​​പ​​ണി​​യി​​ലെ ചാ​​ഞ്ചാ​​ട്ടം വ്യ​​ക്ത​​മാ​​ക്കു​​ന്ന ഇ​​ന്ത്യ വി​​ക്സ് ഏ​​ക​​ദേ​​ശം 2% ഉ​​യ​​ർ​​ന്ന് 17.14ൽ ​​എ​​ത്തി.

ദ​​ലാ​​ൽ സ്ട്രീ​​റ്റി​​ന്‍റെ ഭാ​​വി എ​​ന്താ​​ണ്?

ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യി​​ലെ ക​​ന​​ത്ത ഇ​​ടി​​വി​​നുശേ​​ഷ​​മു​​ള്ള ഇ​​ന്ന​​ല​​ത്തെ നേ​​ട്ടം ദ​​ലാ​​ൽ സ്ട്രീ​​റ്റി​​ലെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ഏ​​റെ ആ​​ശ്വാ​​സം ന​​ൽ​​കു​​ന്നു​​ണ്ടെ​​ങ്കി​​ലും ജാ​​ഗ്ര​​ത പാ​​ലി​​ക്കാ​​നാ​​ണ് വി​​ദ​​ഗ്ധ​​രു​​ടെ നി​​ർ​​ദേ​​ശം. ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ബാ​​ര​​ലി​​ന് 115 ഡോ​​ള​​റി​​ന് താ​​ഴേ​​ക്ക് അ​​ല്പം കു​​റ​​ഞ്ഞെ​​ങ്കി​​ലും, നി​​ല​​വി​​ലെ വി​​ല ഇ​​പ്പോ​​ഴും വ​​ള​​രെ ഉ​​യ​​ർ​​ന്ന​​താ​​ണ്.

അ​​തി​​നാ​​ൽത​​ന്നെ ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച നി​​ഫ്റ്റി തൊ​​ട്ട 22,600 എ​​ന്ന താ​​ഴ്ന്ന നി​​ര​​ക്കി​​ൽ നി​​ന്നു​​ള്ള ഏ​​ത് മു​​ന്നേ​​റ്റ​​ത്തെ​​യും ഇ​​ത് ത​​ട​​യാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് ജി​​യോ​​ജി​​ത് ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ്സി​​ന്‍റെ ചീ​​ഫ് ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ് സ്ട്രാ​​റ്റ​​ജി​​സ്റ്റ് വി.​​കെ. വി​​ജ​​യ​​കു​​മാ​​ർ പ​​റ​​ഞ്ഞു. എ​​ന്നി​​രു​​ന്നാ​​ലും, ഹ്ര​​സ്വ​​കാ​​ല​​ത്തേ​​ക്ക് നി​​ക്ഷേ​​പ​​ക​​ർ ഇ​​ൻ​​ഡെ​​ക്സ് നി​​ര​​ക്കു​​ക​​ളെ​​ക്കു​​റി​​ച്ച് വ്യാ​​കു​​ല​​പ്പെ​​ടേ​​ണ്ട​​തി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

എ​​ഐ വ്യാ​​പാ​​ര​​ത്തി​​ലു​​ണ്ടാ​​യ മ​​ന്ദ​​ത ഇ​​ന്ത്യ​​ക്ക് അ​​നു​​കൂ​​ല​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി. സെ​​പ്റ്റം​​ബ​​ർ, ഒ​​ക്‌ടോ​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ഇ​​തു​​വ​​രെ വി​​ദേ​​ശ പോ​​ർ​​ട്ട്ഫോ​​ളി​​യോ നി​​ക്ഷേ​​പ​​ക​​രു​​ടെ വി​​റ്റ​​ഴി​​ക്ക​​ൽ കാ​​ര​​ണം ദ​​ക്ഷി​​ണ കൊ​​റി​​യ​​യി​​ൽനി​​ന്നും താ​​യ്‌വാ​​നി​​ൽനി​​ന്നും പു​​റ​​ത്തു​​പോ​​യ മൂ​​ല​​ധ​​നം ഇ​​ന്ത്യ​​യി​​ൽ നി​​ന്ന് പു​​റ​​ത്തു​​പോ​​യ​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. ഇ​​ത് വ​​ള​​രെ പ്ര​​ധാ​​ന​​പ്പെ​​ട്ട ഒ​​രു പ്ര​​വ​​ണ​​ത​​യാ​​ണെ​​ന്നാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ.

Tags : ShareMarket Shock NSE BSE Nifty Sensex Business

Recent News

Corehub Up