x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ബ​ർ ക​ർ​ഷ​ക​ർ ആ​വേ​ശ​ത്തി​ൽ

വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
Published: October 26, 2026 03:28 AM IST | Updated: October 26, 2026 03:28 AM IST

റ​ബ​ർ ടാപ്പിംഗ്

 ഇ​ന്ത്യ​ൻ റ​ബ​ർ ക​ർ​ഷ​ക​രെ ആ​വേ​ശം കൊ​ള്ളി​ച്ച് ഷീ​റ്റ് വി​ല മു​ന്നൂ​റി​ലേ​ക്ക് അ​ടു​ക്കു​ന്നു. രാ​ജ്യാ​ന്ത​ര അ​വ​ധി വ്യാ​പാ​ര​ത്തി​ൽ ചൈ​നീ​സ് ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ ചു​വ​ടു​ മാ​റ്റി​ച്ച​വി​ട്ടി.


ബ്ര​സീ​ലി​യ​ൻ ഭീ​ഷ​ണി​ക്ക് ത​ത്ക്കാ​ലം കു​രു​മു​ള​കി​നെ ത​ള​ർ​ത്താ​നാ​വി​ല്ല. ഇ​ന്ത്യ​യി​ലും വി​യ​റ്റ്നാ​മി​ലുംമു​ള​ക് ക്ഷാ​മം രൂ​ക്ഷം. അ​നു​കൂ​ല കാ​ലാ​വ​സ്ഥ ഏ​ല​ത്തോ​ട്ട​ങ്ങ​ളെ സ​ജീ​വ​മാ​ക്കി.

റ​ബ​ർ

സം​സ്ഥാ​ന​ത്തെ റ​ബ​ർ ക​ർ​ഷ​ക​ർ ഷീ​റ്റ് വി​ല 300 രൂ​പ​യി​ലേ​ക്ക് ഉ​യ​രു​ന്ന ശു​ഭ​മു​ഹൂ​ർ​ത്തം ഉ​റ്റു​നോ​ക്കു​ന്നു. ട​യ​ർ ലോ​ബി ഇ​റ​ക്കി​യ കു​ത​ന്ത്ര​ങ്ങ​ൾ​ക്കെ​തി​രേ പ​യ​റ്റാ​വു​ന്ന എ​ല്ലാ അ​ട​വു​ക​ളും ക​ർ​ഷ​ക​ർ പ​യ​റ്റി. പി​ന്നി​ട്ട വാ​രം ഷീ​റ്റ് വി​ല​യെ 292 രൂ​പ​യെ​ന്ന ച​രി​ത്ര​നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​ച്ചു. ഒ​ത്തു​പി​ടി​ച്ചാ​ൽ ആ ​സ്വ​പ്ന​വി​ല കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​നാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഉ​ത്പാ​ദ​ന​മേ​ഖ​ല.

കൊ​ച്ചി, കോ​ട്ട​യം വി​പ​ണി​ക​ളി​ൽ ഷീ​റ്റ് വ​ര​വ് കു​റ​വാ​ണ്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ റെ​യി​ൻ ഗാ​ർ​ഡ് ഇ​ട്ട തോ​ട്ട​ങ്ങ​ളി​ൽ ചെ​റു​കി​ട ക​ർ​ഷ​ക​ർ പു​ല​ർ​ച്ചെ ത​ന്നെ ടാ​പ്പിം​ഗി​ന് ഇ​റ​ങ്ങി. ഇ​തി​നി​ട​യി​ൽ രാ​ത്രി മ​ഴ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​ർ​ഷ​ക​രെ തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കി.

ഉ​ത്ത​രേ​ന്ത്യ​ൻ ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ അ​ഞ്ചാം ഗ്രേ​ഡ് റ​ബ​ർ വി​ല കി​ലോ 282 രൂ​പ​യി​ൽ​നി​ന്ന് 288 രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ത്തി. ഒ​ട്ടു​പാ​ൽ 205 രൂ​പ​യി​ലും ലാ​റ്റ​ക്സ് 192 രൂ​പ​യി​ലും വ്യാ​പാ​രം ന​ട​ന്നു.

ഒ​ക്‌​ടോ​ബ​ർ മു​ത​ൽ ജ​നു​വ​രി വ​രെ താ​യ്‌​ലാ​ൻ​ഡി​ൽ റ​ബ​ർ ഉ​ത്​പാ​ദ​നം ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന കാ​ല​ഘ​ട്ട​മാ​ണ്. മ​ഴ കു​റ​ഞ്ഞ​തി​നാ​ൽ വൈ​കാ​തെ ടാ​പ്പിം​ഗ് ഉ​യ​ർ​ന്ന ത​ല​ത്തി​ലേ​ക്ക് നീ​ങ്ങാ​ൻ സാ​ധ്യ​ത. ഇ​ത് വി​പ​ണി​ക​ളി​ൽ അ​സം​സ്കൃ​ത റ​ബ​റി​ന്‍റെ ല​ഭ്യ​ത ഉ​യ​ർ​ത്താ​മെ​ന്ന​ത് മു​ന്നി​ൽ​ക്ക​ണ്ട് സ്റ്റോ​ക്ക് വി​റ്റ​ഴി​ക്കാ​ൻ വ​ൻ​കി​ട​ക്കാ​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത് ചെ​റി​യ വി​ൽ​പ​ന സ​മ്മ​ർ​ദ​ത്തി​ന് കാ​ര​ണ​മാ​യി.

ഡോ​ള​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ക്ഷി​ച്ചാ​ൽ അ​വി​ടെ റ​ബ​ർ വി​ല 284 ഡോ​ള​റാ​ണ്. ഇ​തി​നി​ട​യി​ൽ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം മാ​സാ​രം​ഭ​ത്തി​ലെ 96.80ൽ​നി​ന്ന് 94.36ലേ​ക്ക് ശ​ക്തി​പ്രാ​പി​ച്ച​ത് താ​യ് ബാ​ത്തു​മാ​യു​ള്ള വി​നി​മ​യ​ത്തി​ലും പ്ര​തി​ഫ​ലി​ച്ചു. ബാ​ങ്കോ​ക്കി​ൽ ഷീ​റ്റ് വി​ല 273 രൂ​പ​യി​ൽ​നി​ന്ന് 269 രൂ​പ​യാ​യി. അ​തേ​സ​മ​യം, പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ടാ​പ്പിം​ഗി​ന് ത​ട​സ​മാ​യാ​ൽ നി​ര​ക്ക് മെ​ച്ച​പ്പെ​ടാം.

ചൈ​നീ​സ് ട​യ​ർ വ്യ​വ​സാ​യി​ക​ൾ റ​ബ​ർ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​ൻ വാ​ങ്ങ​ൽ​തോ​ത് കു​റ​ച്ച​ത് ബാ​ങ്കോ​ക്ക് വി​ല​യെ സ്വാ​ധീ​നി​ച്ചു. ട​യ​ർ വി​ൽ​പ​ന​യി​ലെ മാ​ന്ദ്യം ഷീ​റ്റ് സ്റ്റോ​ക്ക് കു​റ​യ്ക്കാ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്നു. ചൈ​ന​യി​ലെ ര​ണ്ട് പ്ര​മു​ഖ അ​വ​ധി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 4.80 ല​ക്ഷം ട​ൺ റ​ബ​റി​ന്‍റെ അ​വ​ധി ക​രാ​റു​ക​ൾ ഫ​ണ്ടു​ക​ളും ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രും ചേ​ർ​ന്ന് ഒ​ഴി​വാ​ക്കി​യ​ത് വി​പ​ണി​യു​ടെ അ​ടി​ത്ത​റ​യി​ൽ നേ​രി​യ വി​ള്ള​ലു​ണ്ടാ​ക്കി. ഇ​തോ​ടെ ജ​പ്പാ​നി​ൽ നി​ക്ഷേ​പ​ക​ർ ലാ​ഭ​മെ​ടു​പ്പി​ന് തി​ടു​ക്കം കാ​ണി​ച്ചു.

റ​ബ​ർ കി​ലോ 452 യെ​ന്നി​ൽ​നി​ന്ന് 444ലേ​ക്ക് ഇ​ടി​ഞ്ഞെ​ങ്കി​ലും വ്യാ​പാ​രാ​ന്ത്യം 447 യെ​ന്നി​ലാ​ണ്. ഈ​വാ​രം 440-436 യെ​ന്നി​ലെ താ​ങ്ങ് കാ​ത്ത് സൂ​ക്ഷി​ച്ചാ​ൽ 455-462 യെ​ന്നി​ലേ​ക്ക് തി​രി​ച്ചു​വ​ര​വ് സാ​ധ്യ​മാ​ണ്. 462 യെ​ന്നി​ലെ പ്ര​തി​രോ​ധം ത​ക​ർ​ത്താ​ലും 468 യെ​ന്നി​ൽ വീ​ണ്ടും ത​ട​സം നേ​രി​ടാം.

കു​രു​മു​ള​ക്

ദീ​പാ​വ​ലി ഡി​മാ​ൻ​ഡി​ന്‍റെ മി​ക​വി​ൽ കു​രു​മു​ള​ക് വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തി​നാ​ൽ നി​ര​ക്ക് ഉ​യ​രു​മെ​ന്ന് വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ ജ​നു​വ​രി​യി​ൽ ത​ന്നെ ക​ർ​ഷ​ക​ർ​ക്ക് ഈ ​കോ​ള​ത്തി​ലൂ​ടെ ദീ​പി​ക ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ മാ​ധു​ര്യം നു​ക​രാ​ൻ വ​ഴി​യൊ​രു​ക്കി.

ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ വി​പ​ണി​യെ ത​ള​ർ​ത്താ​ൻ ഉ​ത്ത​രേ​ന്ത്യ​ൻ ലോ​ബി​യും അ​വ​രു​ടെ അ​നു​യാ​യി​ക​ളും ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ൾ ന​ട​ത്തി. എ​ന്നാ​ൽ ക​ർ​ഷ​ക​രു​ടെ​യും സ്റ്റോ​ക്കി​സ്റ്റു​ക​ളു​ടെ​യും ചെ​റു​ത്തു​നി​ൽ​പ്പി​നു മു​ന്നി​ൽ അ​വ​ർ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ഏ​റ്റ​വും വ്യ​ക്ത​മാ​യ ചി​ത്ര​മാ​ണ് കു​രു​മു​ള​കി​നെ 730 രൂ​പ​യി​ലെ​ത്തി​ച്ച​ത്.

അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ൾ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം കു​രു​മു​ള​ക് ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും ഉ​യ​ർ​ന്ന വി​ല വാ​ഗ്ദാ​നം ചെ​യ്തി​ട്ടും ക​ർ​ഷ​ക​ർ പി​ടി​മു​റു​ക്കി​യ​ത് കു​തി​ച്ചു​ചാ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കി. വി​പ​ണി​യി​ലെ ചി​ല വ​ൻ​ശ​ക്തി​ക​ൾ വി​ള​വെ​ടു​പ്പു​വേ​ള​യി​ൽ കു​റ​ഞ്ഞ വി​ല​യ്ക്ക് സം​ഭ​രി​ച്ച ച​ര​ക്ക് ഉ​ത്ത​രേ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ​ക്ക് വ​ൻ​ലാ​ഭ​ത്തി​ൽ വി​റ്റു.

ബ്ര​സീ​ലി​ൽ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച​തി​നാ​ൽ ഇ​റ​ക്കു​മ​തി ച​ര​ക്ക് എ​ത്തു​മെ​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ അ​ണി​യ​റ നീ​ക്ക​ങ്ങ​ൾ വേ​റെ​യും ന​ട​ക്കു​ന്നു​ണ്ട്. വി​ള​വെ​ടു​പ്പ് പു​രോ​ഗ​മി​ച്ചെ​ങ്കി​ലും അ​വി​ടെ​നി​ന്നു​ള്ള ച​ര​ക്ക് ഇ​ന്ത്യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ എ​ത്താ​ൻ കു​റ​ഞ്ഞ​ത് 45 മു​ത​ൽ 60 ദി​വ​സം വ​രെ വേ​ണ്ടി​വ​രും.

ബ്ര​സീ​ലി​യ​ൻ ക​യ​റ്റു​മ​തി​ക്കാ​ർ ത​ത്ക്കാ​ലം ഇ​ന്ത്യ​ൻ, ശ്രീ​ല​ങ്ക​ൻ ഇ​ട​പാ​ടു​ക​ളി​ൽ താ​ത്പ​ര്യം കാ​ണി​ച്ചി​ല്ലെ​ന്നാ​ണ് ല​ഭ്യ​മാ​വു​ന്ന സൂ​ച​ന. അ​വ​ർ അ​മേ​രി​ക്ക​ൻ ക​ച്ച​വ​ട​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി. ബ്ര​സീ​ലി​യ​ൻ ച​ര​ക്ക് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ന്യൂ​യോ​ർ​ക്കി​ലോ ഹൂ​സ്റ്റ​ൺ തു​റ​മു​ഖ​ത്തോ എ​ത്തി​ക്കാ​നാ​കും.

ഇ​ത​ര ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ക്വ​ട്ടേ​ഷ​നു​ക​ളാ​ണ് ബ്ര​സീ​ലി​ൽ​നി​ന്ന് പു​റ​ത്തു​വ​രു​ന്ന​തെ​ങ്കി​ലും പു​തി​യ ക​ച്ച​വ​ട​ങ്ങ​ൾ​ ന​ട​ന്ന​താ​യി സൂ​ച​ന​യി​ല്ല. ബ്ര​സീ​ലി​യ​ൻ ച​ര​ക്ക് പ​ല​പ്പോ​ഴും ഗു​ണ​മേ​ന്മ​യി​ൽ ഏ​റെ പി​ന്നി​ലാ​ണ്. മു​ള​ക് സം​സ്ക​ര​ണ​ത്തി​ലെ അ​പാ​ക​തയാണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം. ഇ​റ​ക്കു​മ​തി ന​ട​ത്തി​യാ​ൽ വീ​ണ്ടും സം​സ്ക​രി​ക്കേ​ണ്ടി​വ​രു​ന്ന​ത് ഭാ​രി​ച്ച ചെ​ല​വ് മാ​ത്ര​മ​ല്ല, ഇ​തി​നു​ വേ​ണ്ടി​വ​രു​ന്ന സ​മ​യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ൽ ന​ഷ്‌​ട​ക്ക​ച്ച​വ​ട​മാ​കും. ബ്ര​സീ​ൽ 6000 ഡോ​ള​റി​നും വി​യ​റ്റ്നാം 6200 ഡോ​ള​റി​നും ഇ​ന്തോ​നേ​ഷ്യ 6850 ഡോ​ള​റി​നും ഇ​ന്ത്യ 8025 ഡോ​ള​റി​നും ക്വ​ട്ടേ​ഷ​ൻ ഇ​റ​ക്കി.

ഏ​ലം

വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ തി​രി​ച്ചെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ​വാ​രം മു​ത​ൽ ഹൈ​റേ​ഞ്ചി​ലെ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പ് സ​ജീ​വ​മാ​കും. പ​ക​ൽ താ​പ​നി​ല പെ​ട്ടെ​ന്ന് കു​റ​ഞ്ഞ​ത് ഏ​ലം ഉ​ത്പാ​ദ​നം ഉ​യ​ർ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഒ​രു​വി​ഭാ​ഗം ക​ർ​ഷ​ക​ർ. ലേ​ല​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​യ​റ്റു​മ​തി​ക്കാ​രും ആ​ഭ്യ​ന്ത​ര വ്യാ​പാ​രി​ക​ളും വി​ൽ​പ​ന​യ്ക്കെ​ത്തു​ന്ന ഏ​ല​ക്ക​യി​ൽ വ​ലി​യ പ​ങ്കും ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ശ​രാ​ശ​രി ഇ​നം കി​ലോ​യ്ക്ക് 3100 രൂ​പ​യി​ലും മി​ക​ച്ച​യി​ന​ങ്ങ​ൾ 3537 രൂ​പ​യി​ലു​മാ​ണ്.

നാ​ളി​കേ​രം

ഉ​ത്സ​വ​ദി​ന​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ​നി​ന്ന് വെ​ളി​ച്ചെ​ണ്ണ​യ്ക്ക് പ്ര​തീ​ക്ഷി​ച്ച ഡി​മാ​ൻ​ഡ് അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. ത​മി​ഴ്നാ​ട്ടി​ലെ വ​ൻ​കി​ട മി​ല്ലു​കാ​ർ കൊ​പ്ര സം​ഭ​ര​ണം കു​റ​ച്ച​തി​നി​ടെ, സ്റ്റോ​ക്കി​ലു​ള്ള വെ​ളി​ച്ചെ​ണ്ണ വി​റ്റു​മാ​റാ​നും തി​ടു​ക്കം കാ​ണി​ക്കു​ന്നു​ണ്ട്. കാ​ങ്ക​യ​ത്ത് വാ​രാ​ന്ത്യ​ത്തി​ൽ എ​ണ്ണ​വി​ല 21,350 രൂ​പ​യാ​യും കൊ​പ്ര​വി​ല 15,500 രൂ​പ​യി​ലേ​യ്ക്കും താ​ഴ്ന്നു. കൊ​ച്ചി​യി​ൽ കൊ​പ്ര 15,900 രൂ​പ​യി​ലും വെ​ളി​ച്ചെ​ണ്ണ 25,400 രൂ​പ​യി​ലും സ്റ്റെഡി​യാ​ണ്.

Tags : Rubber farmers Business Entrepreneur Startup Market Money Commodity enthusiastic

Recent News

Corehub Up