68-ാ മത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് കോഴിക്കോട് എൻഐടി സിന്തറ്റിക് ഗ്രൗണ്ടിൽ ഒളിമ്പ്യൻ പി.ടി. ഉഷ
കോഴിക്കോട്: 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് സംസ്ഥാനത്തെ കായികമേഖലയില്‍ സമഗ്രമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. 68-ാമത് സംസ്ഥാന സ്കൂള്‍ കായികമേള കോഴിക്കോട് ചാത്തമംഗലം എന്‍ഐടി ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരായ ശക്തമായ പ്രതിരോധം കായികരംഗമാണ്. കുട്ടികളെ ലഹരിമാഫിയയ്ക്കു വിട്ടുകൊടുക്കില്ല. കായികമേഖലയടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പാക്കേജ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്തിനു പുറത്തുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നവർക്ക് യാത്രാബത്ത, ദിനബത്ത ചെലവ് നല്‍കുമെന്ന മുന്‍ പ്രഖ്യാപനം അദ്ദേഹം കായികമേള ഉദ്ഘാടനവേദിയില്‍ ആവര്‍ത്തിക്കുകയും ചെയ്തു. മക്കളെ മേളകള്‍ക്ക് അയയ്ക്കാന്‍ ഇനി ആരുടെയും മുമ്പില്‍ രക്ഷിതാക്കള്‍ക്ക് കൈനീട്ടേണ്ടി വരില്ല. പണം കൃത്യമായി അക്കൗണ്ടുകളിലെത്തും. കോഴിക്കോട് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തും.
എല്ലാ ജില്ലകളിലും കളിക്കളങ്ങള്‍ സ്ഥാപിക്കും. കായികാധ്യാപകരുടെ നിയമനം ഉള്‍പ്പടെ കായികമേഖല ശക്തിപ്പെടുത്താൻ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, എംഎല്‍എമാരായ എം.എ. റസാഖ്, പാറക്കല്‍ അബ്ദുള്ള, കെ. ജയന്ത്, കെ. പ്രവീണ്‍കുമാര്‍, കെ.കെ. രമ, സി.കെ. കാസിം, ഫൈസല്‍ ബാബു, പി.കെ. ഫിറോസ്, വി.ടി. സൂരജ്, ഫാത്തിമ തഹലിയ, വിദ്യ ബാലകൃഷ്ണന്, എം.കെ. രാഘവന് എംപി, മേയര്‍ ഒ സദാശിവന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, പൊതു വിദ്യാഭ്യാസവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സജിത്ത് ബാബു, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അരുണ്‍ കെ. വിജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
ചാമ്പ്യന്‍പട്ടത്തിനായി തീപാറും
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഗ്ലാമര്‍ ഇനമായ അത്ലറ്റിക്സ് ഓവറോള്‍ ചാമ്പ്യന്‍പട്ടത്തിനായി ഇത്തവണയും തീപ്പൊരിപ്പോരാട്ടം നടക്കുമെന്നുറപ്പ്. കഴിഞ്ഞ രണ്ടു തവണയും മലപ്പുറമാണ് അത്ലറ്റിക്സിലെ ഓവറോള്‍ ചാമ്പ്യന്മാര്. തിരുവനന്തപുരത്തു നടന്ന 2025 മേളയില്‍ 22 സ്വര്‍ണം, 29 വെള്ളി, 24 വെങ്കലം എന്നീ പ്രകടനങ്ങളോടെ 247 പോയിന്റ് നേടിയാണ് മലപ്പുറം കിരീടം നിലനിര്‍ത്തിയത്. 2024ല്‍ 22 സ്വര്‍ണം, 32 വെള്ളി, 24 വെങ്കലം എന്നീ മെഡല്‍ നേട്ടങ്ങളുമായി 247 പോയിന്റുമായി മലപ്പുറം കപ്പുയര്‍ത്തിയിരുന്നു.
കഴിഞ്ഞ രണ്ടു തവണയും (2024, 2025) രണ്ടാം സ്ഥാനത്തായിരുന്ന പാലക്കാട്, നഷ്ടപ്പെട്ട കിരീടം തിരികെ പിടിക്കാനുള്ള തയാറെടുപ്പിലാണ്. എറണാകുളത്തിന്റെ കാര്യത്തിലും മാറ്റമില്ല.
2024ല്‍ 213 പോയിന്റുമായും 2025ല്‍ 212 പോയിന്റുമായും പാലക്കാട് രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. 2023ല്‍ പാലക്കാടിനായിരുന്നു കിരീടം. അന്ന് 28 സ്വര്‍ണം, 27 വെള്ളി, 12 വെങ്കലം എന്നിങ്ങനെയുള്ള മെഡല്‍ കൊയ്ത്തുമായി 266 പോയിന്റ് നേടിയായിരുന്നു സ്കൂള്‍ കായികമേളയില്‍ പാലക്കാടന്‍ കാറ്റ് ആഞ്ഞടിച്ചത്. 168 പോയിന്റുമായി മലപ്പുറമായിരുന്നു അന്നു രണ്ടാം സ്ഥാനത്ത്.
Tags : School Sports Meet Sports SportsNews Highlights Tennis Cricket Badminton State School Sports Meet Go...