ഇസ്ലാമാബാദ്: ഇറാനുമായി അതിർത്തികടന്നുള്ള ഉഭയകക്ഷി വ്യാപാരം പുനരാംഭിച്ച് പാക്കിസ്ഥാൻ. ഒരാഴ്ചയ്ക്കുശേഷമാണ് വ്യാപാരം പുനരാരംഭിച്ചത്. ശനിയാഴ്ച ബലൂചിസ്ഥാനിലെ ഗ്വാഡർ ജില്ലയിൽ ഗബ്ദ് -റിംദാൻ ക്രോസിംഗിലൂടെയാണ് ചരക്കുനീക്കം പുനരാരംഭിച്ചത്.
ഇരു ഭാഗത്തുമായി ഒട്ടേറെ ചരക്കുവാഹനങ്ങൾ കുടുങ്ങിയിരുന്നു. എൽപിജി ക്ഷാമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പാക്കിസ്ഥാൻ അതിർത്തിവ്യാപാരത്തിനു പച്ചക്കൊടി കാണിച്ചത്. ഗബ്ദ്-റിംദാൻ ക്രോസിംഗിനു സമീപം ചരക്കുവാഹനങ്ങൾക്കു നേർക്ക് ആക്രമണമുണ്ടായതിനെത്തുടർന്ന് ഒക്ടോബർ 17നാണ് പാക്കിസ്ഥാൻ ചരക്കുനീക്കം നിർത്തിവച്ചത്. കഴിഞ്ഞ വ്യാഴാഴ്ച അക്രമികൾ ഒട്ടേറെ ട്രക്കുകൾക്കു തീയിട്ടു.
ഏതാനും ദിവസം മുന്പ് പാക്കിസ്ഥാൻ സൈനികതലവൻ അസിം മുനീർ ഇറാനിൽ സന്ദർശനം നടത്തിയിരുന്നു. ഇറാനുമായി 909 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണ് പാക്കിസ്ഥാൻ.
Tags : Pakistan cross-border trade Iran Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash