Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trade

വൻകുതിപ്പിനിടെ താഴെവീണ് സ്വർണവില; പവന് 1.07 ലക്ഷത്തിനു മുകളിൽതന്നെ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മൂന്നുദിവസത്തെ കുതിപ്പിനു പിന്നാലെ താഴെവീണ് സ്വർണവില. ഗ്രാമിന് 25 രൂപയും പവന് 200 രൂ​പയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,450 രൂപയിലും പവന് 1,07,600 രൂ​പ​യി​ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാ​ര​റ്റ് സ്വ​ര്‍​ണവില ഗ്രാ​മി​ന് 20 രൂ​പ കു​റ​ഞ്ഞ് 11,055 രൂ​പ​യിലും പ​വ​ന് 160 രൂ​പ കു​റ​ഞ്ഞ് 88,440 രൂ​പയിലുമെത്തി.

മൂന്നു ദിവസങ്ങൾ കൊണ്ട് 4,560 രൂപ കൂടിയ ശേഷമാണ് സ്വർണവില ഇന്നു താഴേക്കിറങ്ങിയത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ രണ്ടുതവണയായി വർധിച്ച സ്വർണവില വെള്ളിയാഴ്ച ഗ്രാമിന് 125 രൂപയും പവന് 1,000 രൂ​പയും വർധിച്ചിരുന്നു.

ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.

ജ​നു​വ​രി 29ന് ​പ​വ​ൻ​വി​ല സ​ർ​വ​കാ​ല ഉ​യ​രം തൊ​ട്ടി​രു​ന്നു. അന്നു ഗ്രാ​മി​ന് ഒ​റ്റ​യ​ടി​ക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു.

പു​തു​വ​ർ​ഷ​ത്തി​ൽ കു​തി​പ്പോ​ടെ തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല ജ​നു​വ​രി അ​ഞ്ചി​ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,160 രൂ​പ​യും ഗ്രാ​മി​ന് 145 രൂ​പ​യും വ​ർ​ധി​ച്ച് വീ​ണ്ടും ഒ​രു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ൻ കു​തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. 2025 ജ​നു​വ​രി​യി​ൽ 57,000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന വി​ല​യാ​ണ് വ​ർ​ഷാ​വ​സാ​നം ല​ക്ഷം ഭേ​ദി​ച്ച​ത്.

മാ​ർ​ച്ച് മാ​സം അ​വ​സാ​നം നാ​ലു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 435 രൂ​പ​യും പ​വ​ന് 3,480 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ച് 23ന് ​നാ​ലു​ത​വ​ണ മാ​റി​മ​റി​ഞ്ഞ സ്വ​ർ​ണ​വി​ല ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും വൈ​കി​ട്ടോ​ടെ വീ​ണ്ടും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലെ​ത്തി​യി​രു​ന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്.

അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

100 വ​ര്‍​ഷ​ത്തെ സ്വ​ര്‍​ണ​ക്കു​തി​പ്പ്

ക​ഴി​ഞ്ഞ 100 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ സ്വ​ര്‍​ണ വി​ല പ​വ​ന് 13.75 രൂ​പ​യി​ല്‍ നി​ന്ന് 1,13,520 രൂ​പ​യി​ലേ​ക്കാ​ണ് എ​ത്തി നി​ല്‍​ക്കു​ന്ന​ത്. 1925 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 13.75 രൂ​പ​യാ​യി​രു​ന്നു വി​പ​ണി വി​ല. 1930 മാ​ര്‍​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും പ​വ​ന് 13. 57 രൂ​പ​യാ​യി അ​ത് കു​റ​ഞ്ഞു.

1935 മാ​ര്‍​ച്ച് 31 ന് ​സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ക്കാ​ല​യ​ള​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 22.65 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

1940 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 26.77 രൂ​പ​യും 1945 മാ​ര്‍​ച്ച് 31 ന് 45.49 ​രൂ​പ​യും 1950 മാ​ര്‍​ച്ച് 31 ന് 72.75 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ 1955 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 58.11 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

1960 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 82.05 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 1965 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 90.20 രൂ​പ​യും 1970 ല്‍ 135.30 ​രൂ​പ​യും 1975 മാ​ര്‍​ച്ച് 31 ന് 396 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. 1980 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 975 രൂ​പ​യാ​യി. 1985 ല്‍ ​പ​വ​ന് 1,573 രൂ​പ​യും 1990 ല്‍ ​പ​വ​ന് 2,493 രൂ​പ​യും 1995 ല്‍ 3,432 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​ര്‍​ന്നു.

1996 മാ​ര്‍​ച്ചി​ല്‍ പ​വ​ന് 3,784 രൂ​പ​യാ​യി. 1997 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,432 രൂ​പ​യും 1998 മാ​ര്‍​ച്ച് 31 ന് 2,966 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. 1999 ല്‍ ​പ​വ​ന് 3,106 രൂ​പ​യാ​യി വീ​ണ്ടും ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2000 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന് 3, 2 1 2 രൂ​പ​യും 2001 ല്‍ 3,073 ​രൂ​പ​യു​മാ​യി. 2002 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,670 രൂ​പ, 2003 ല്‍ 3,857 ​രൂ​പ, 2004 ല്‍ 4,448 ​രൂ​പ, 2005 ല്‍ 4,550 ​രൂ​പ, 2006 ല്‍ 6,255 ​രൂ​പ എ​ന്നി​ങ്ങ​നെ സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു.

2007 ല്‍ ​പ​വ​ന് 6,890 രൂ​പ​യും 2008 ല്‍ 8,892 ​രൂ​പ​യു​മാ​യി. പ​വ​ന് 10,000 ക​ട​ന്ന​ത് 2009 ലാ​ണ് . അ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 11,077 രൂ​പ​യാ​യി​രു​ന്നു. 2010 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 12,280 രൂ​പ​യും 2011 ല്‍ 15,560 ​രൂ​പ​യും എ​ത്തി. പ​വ​ന് 20,000 രൂ​പ ക​ട​ന്ന​ത് 2012 ലാ​യി​രു​ന്നു.

2012 മാ​ര്‍​ച്ചി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ 20,880 രൂ​പ ന​ല്‍​ക​ണ​മാ​യി​രു​ന്നു. 2013 ല്‍ ​പ​വ​ന് 22,240 ആ​യെ​ങ്കി​ലും 2014 എ​ത്തി​യ​പ്പോ​ള്‍ പ​വ​ന് 21,480 രൂ​പ​യാ​യും 2015 ല്‍ 19,760 ​രൂ​പ​യാ​യും 2016 ല്‍ 21,360 ​രൂ​പ​യാ​യും 2017 ല്‍ 21,800 ​രൂ​പ​യാ​യും സ്വ​ര്‍​ണ വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​ര്‍​ന്നു.

2018 ല്‍ ​പ​വ​ന് 22,600 രൂ​പ​യാ​യി​രു​ന്ന സ്വ​ര്‍​ണ വി​ല 2019 ആ​യ​പ്പോ​ഴേ​ക്കും 23,720 രൂ​പ​യാ​യി. എ​ന്നാ​ല്‍ 2020 മാ​ര്‍​ച്ചി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് ഉ​ണ്ടാ​യ​ത്. പ​വ​ന് 32,000 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് പൊ​ന്ന് പി​ടി ത​രാ​തെ പാ​ഞ്ഞു.

2021 ല്‍ ​പ​വ​ന് 32,880 രൂ​പ​യി​ലും 2022 ല്‍ 38,120 ​രൂ​പ​യും 2023 ല്‍ 44,000 ​രൂ​പ​യു​മാ​യി. 2024 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 50,200 രൂ​പ​യാ​യി വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. 2025 ഡി​സം​ബ​ര്‍ 29 ന് 1,03,560 ​രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 2026 ജ​നു​വ​രി 21 ആ​യ​പ്പോ​ഴേ​ക്കും ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 1,13,520 രൂ​പ​യാ​യി.

Business

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക്ക​രാ​ർ: മു​ഖ്യ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം മാ​റ്റി​വ​ച്ചു

വാ​​ഷിം​​ഗ്ട​​ണ്‍: ഇ​​ന്ത്യ​​യും യു​​എ​​സും ത​​മ്മി​​ലു​​ള്ള ഇ​​ട​​ക്കാ​​ല വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ന് അ​​ന്തി​​മ രൂ​​പം ന​​ൽ​​കു​​ന്ന​​തി​​നാ​​യി വാ​​ഷിം​​ഗ്ട​​ണി​​ൽ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന മു​​ഖ്യ ച​​ർ​​ച്ചാ​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ യോ​​ഗം മാ​​റ്റി​​വ​​യ്ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യി ഒൗ​​ദ്യോ​​ഗി​​ക വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.

വാ​​​​ണി​​​​ജ്യ മ​​​​ന്ത്രാ​​​​ല​​​​യ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി ദ​​​​ർ​​​​പ്പ​​​​ൺ ജ​​​​യി​​​​നാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ സം​​​​ഘ​​​​ത്തെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. ട്രം​​​​പ് വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യ നി​​​​കു​​​​തി യു​​​​എ​​​​സ് സു​​​​പ്രീം​​​​കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു യോ​​​​ഗം മാ​​​​റ്റി​​​​വ​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്.

15 ശ​​​​ത​​​​മാ​​​​നം അ​​​​ധി​​​​ക തീ​​​​രു​​​​വ കൂ​​​​ടി യു​​​​എ​​​​സ് സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ട്രം​​​​പ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. പു​​​​തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി എ​​​​ങ്ങ​​​​നെ​​​​യൊ​​​​ക്കെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മ​​​​ല്ല.

ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​ന്ത്യ​​ൻ ച​​ർ​​ച്ചാസം​​ഘം യു​​എ​​സ് സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ, ഏ​​റ്റ​​വും പു​​തി​​യ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ളും അവ​​യു​​ടെ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളും വി​​ല​​യി​​രു​​ത്താ​​ൻ ഇ​​രു​​പ​​ക്ഷ​​ത്തി​​നും സ​​മ​​യം ല​​ഭി​​ച്ച​​തി​​നു​​ശേ​​ഷം മാ​​ത്രം ഇ​​ന്ത്യ​​ൻ ചീ​​ഫ് നെ​​ഗോ​​ഷ്യേ​​റ്റ​​റു​​ടെ​​യും സം​​ഘ​​ത്തി​​ന്‍റെ സ​​ന്ദ​​ർ​​ശ​​നം മ​​തി​​യെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും. ഇ​​രു​​പ​​ക്ഷ​​ത്തി​​നും സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ മ​​റ്റൊ​​രു തീ​​യ​​തി​​യി​​ലേ​​ക്ക് ച​​ർ​​ച്ച മാ​​റ്റി​​വ​​യ്ക്കും. ഇ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്നു ദി​​വ​​സ​​ത്തെ ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി ഇ​​ന്ത്യ​​ൻ സം​​ഘം ത​​യാ​​റെ​​ടു​​ത്തി​​രു​​ന്ന​​ത്.

ശ​​നി​​യാ​​ഴ്ച, എ​​ല്ലാ രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും തീ​​രു​​വ ഒ​​രു ദി​​വ​​സം മു​​ന്പ് പ്ര​​ഖ്യാ​​പി​​ച്ച 10 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 15 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ത്തു​​ന്ന​​താ​​യി യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് പ്ര​​ഖ്യാ​​പി​​ച്ചു. നാളെ മുതൽ 150 ദിവസത്തേക്കാണ് ഇത് നടപ്പിൽ വരുന്നത്. ട്രം​​പി​​ന്‍റെ ര​​ണ്ടാം ഭ​​ര​​ണ​​കാ​​ല​​ത്തെ പ്ര​​ധാ​​ന സാ​​ന്പ​​ത്തി​​ക അ​​ജ​​ണ്ട​​യ്ക്ക് വ​​ലി​​യ തി​​രി​​ച്ച​​ടി​​യാ​​യി, ലോ​​ക​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കു മേ​​ൽ ട്രം​​പ് ചു​​മ​​ത്തി​​യ തീ​​രു​​വ​​ക​​ൾ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നും 1977ലെ ​​ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ​​മ​​ർ​​ജ​​ൻ​​സി ഇ​​ക്ക​​ണോ​​മി​​ക് പ​​വേ​​ഴ്സ് ആ​​ക്ട് (ഐ​​ഇ​​ഇ​​പി​​എ) ഉ​​പ​​യോ​​ഗി​​ച്ച് വ്യാ​​പ​​ക​​മാ​​യ തീ​​രു​​വ​​ക​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​ലൂ​​ടെ പ്ര​​സി​​ഡ​​ന്‍റ് ത​​ന്‍റെ അ​​ധി​​കാ​​രം ലം​​ഘി​​ച്ചു​​വെ​​ന്നും യു​​എ​​സ് സു​​പ്രീംകോ​​ട​​തി വി​​ധി​​ച്ചു.

2025 ഓ​​ഗ​​സ്റ്റി​​ൽ ഇ​​ന്ത്യക്ക് മേ​​ൽ 25 ശ​​ത​​മാ​​നം പ​​ക​​രം തീ​​രു​​വ യു​​എ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. പി​​ന്നീ​​ട്, ഇ​​ന്ത്യ റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ വാ​​ങ്ങു​​ന്ന​​തി​​നു പി​​ഴ​​യാ​​യി 25 ശ​​ത​​മാ​​നം അ​​ധി​​ക തീ​​രു​​വ ഏ​​ർ​​പ്പെ​​ടു​​ത്തി. ഇ​​ത് ഇ​​ന്ത്യ​​യു​​ടെ മൊ​​ത്തം തീ​​രു​​വ​​ക​​ൾ 50 ശ​​ത​​മാ​​ന​​മാ​​ക്കി. ഈ ​​മാ​​സം ആ​​ദ്യം ഇ​​ന്ത്യ​​യും യു​​എ​​സും ഒ​​രു ഇ​​ട​​ക്കാ​​ല വ്യാ​​പാ​​ര ക​​രാ​​ർ അ​​ന്തി​​മ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള ഒ​​രു ധാ​​ര​​ണ​​യി​​ലെ​​ത്തി. ഇ​​ത​​നു​​സ​​രി​​ച്ച് ഇ​​ന്ത്യ​​യി​​ൽ നി​​ന്നു​​ള്ള ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ഇറക്കുമതി തീരുവ വാ​​ഷിം​​ഗ്ട​​ണ്‍ 18 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​യ്ക്കും. ഇ​​പ്പോൾ, ശി​​ക്ഷാ​​പ​​ര​​മാ​​യ 25 ശ​​ത​​മാ​​നം നീ​​ക്കം ചെ​​യ്തി​​ട്ടു​​ണ്ട്. ശേ​​ഷി​​ക്കു​​ന്ന 25 ശ​​ത​​മാ​​നം നി​​ല​​വി​​ലു​​ണ്ട്.

സു​​പ്രീം കോ​​ട​​തി വി​​ധി​​ക്കു പി​​ന്നാ​​ലെ ട്രം​​പ് വ്യാ​​പാ​​ര തീ​​രു​​വ​​ക​​ൾ വീ​​ണ്ടും 15 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ത്തു​​ന്ന​​താ​​യി പ്ര​​ഖ്യാ​​പി​​ച്ചു. ഈ ​​തീ​​രു​​വ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രു​​ക​​യാ​​ണെ​​ങ്കി​​ൽ, നി​​ല​​വി​​ലു​​ള്ള മോ​​സ്റ്റ് ഫേ​​വേ​​ഡ് നേ​​ഷ​​ൻ (എം​​എ​​ഫ്എ​​ൻ) അ​​ല്ലെ​​ങ്കി​​ൽ യു​​എ​​സി​​ലെ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ​​യ്ക്ക് പു​​റ​​മേ​​യാ​​യി​​രി​​ക്കും. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, ഒ​​രു ഉ​​ത്പ​​ന്ന​​ത്തി​​ന് 5 ശ​​ത​​മാ​​നം എം​​എ​​ഫ്എ​​ൻ തീ​​രു​​വ ഉ​​ണ്ടെ​​ങ്കി​​ൽ, 15 ശ​​ത​​മാ​​നം അ​​ധി​​ക തീ​​രു​​വ കൂ​​ടി ചേ​​ർ​​ത്ത് 20 ശ​​ത​​മാ​​ന​​മാ​​യി മാ​​റും. നേ​​രത്തേ, ഇ​​ത് അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തോ​​ടൊ​​പ്പം 25 ശ​​ത​​മാ​​നം അ​​ധി​​ക നി​​കു​​തി കൂ​​ടി ചേ​​ർ​​ന്ന് 30 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

150 ദി​​വ​​സ​​ത്തെ കാ​​ല​​യ​​ള​​വി​​നു​​ശേ​​ഷം ഇ​​ന്ത്യ പോ​​ലു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ൽ യു​​എ​​സ് താ​​രി​​ഫ് എ​​ന്താ​​യി​​രി​​ക്കു​​മെ​​ന്ന് വ്യ​​ക്ത​​ത​​യി​​ല്ല.

ഉ​​ഭ​​യ​​ക​​ക്ഷി വ്യാ​​പാ​​ര ക​​രാ​​റി​​ന്‍റെ ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ ഒ​​പ്പു​​വ​​യ്ക്കു​​ന്ന​​തി​​നും ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നും നി​​ല​​വി​​ലു​​ള്ള ധാ​​ര​​ണ​​പ​​ത്രം ഒ​​രു നി​​യ​​മ​​പ​​ര​​മാ​​യ രേ​​ഖ​​യാ​​ക്കി മാ​​റ്റേ​​ണ്ട​​തു​​ണ്ട്. ഉ​​ഭ​​യ​​ക​​ക്ഷി വ്യാ​​പാ​​ര ക​​രാ​​റി​​ന്‍റെ ആ​​ദ്യ ഘ​​ട്ട​​ത്തി​​നാ​​യു​​ള്ള നി​​യ​​മ​​രേ​​ഖ അ​​ന്തി​​മ​​മാ​​ക്കു​​ന്ന​​തി​​ന്, ഇ​​ന്ത്യ​​ൻ സം​​ഘം ഇ​​ന്നു മു​​ത​​ൽ 26 വ​​രെ വാ​​ഷിം​​ഗ്ട​​ണി​​ൽ യു​​എ​​സ് പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും.

ക​​രാ​​ർ മാ​​ർ​​ച്ചി​​ൽ ഒ​​പ്പു​​വ​​യ്ക്കാ​​നും ഏ​​പ്രി​​ലി​​ൽ ന​​ട​​പ്പി​​ലാ​​ക്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് വാ​​ണി​​ജ്യ മ​​ന്ത്രി പീ​​യൂ​​ഷ് ഗോ​​യ​​ൽ പ​​റ​​ഞ്ഞി​​രു​​ന്നു.

National

ഇന്ത്യ-ബ്രസീൽ വ്യാപാരം 2000 കോടി ഡോളറിന്‍റേതാക്കുമെന്ന് മോദിയും ലുലയും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ബ്ര​സീ​ൽ വാ​ർ​ഷി​ക വ്യാ​പാ​രം അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട് 2000 കോ​ടി ഡോ​ള​റി​ന്‍റേ​താ​ക്കും. ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബ്ര​സീ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് ലു​ല ഡാ ​സി​ൽ​വ​യും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണു തീ​രു​മാ​നം.

പ്ര​തി​രോ​ധം, ഊ​ർ​ജം, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ധാ​ര​ണ​യാ​യി.

എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ന്ത്യ​യും ബ്ര​സീ​ലും അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം 20 ബി​ല്യ​ൻ ഡോ​ള​റി​നു മു​ക​ളി​ലെ​ത്തി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും മോ​ദി സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഏ​റ്റ​വും വ​ലി​യ ര​ണ്ട് ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ടി​ച്ചേ​ര​ൽ മാ​ത്ര​മ​ല്ല ഡി​ജി​റ്റ​ൽ സൂ​പ്പ​ർ പ​വ​ർ രാ​ജ്യ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ കൂ​ടി​യാ​ണെ​ന്ന് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ലു​ല ഡ​സി​ൽ​വ പ​റ​ഞ്ഞു. അ​ഞ്ചു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ത്തി​നാ​ണ് ബ്ര​സീ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

Business

ഇന്ത്യ- അറബ് വ്യാപാരം 215 ബില്യന്‍ ഡോളറായി ഉയരുമെന്ന് ഫിക്കി

ന്യൂ​​​ഡ​​​ല്‍ഹി: ഇ​​​ന്ത്യ- അ​​​റ​​​ബ് വ്യാ​​​പാ​​​രം 215 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റാ​​​യി ഉ​​​യ​​​രു​​​മെ​​​ന്ന് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ ചേം​​​ബ​​​ര്‍ ഓ​​​ഫ് കൊ​​​മേ​​​ഴ്‌​​​സ് ആ​​​ൻ​​​ഡ് ഇ​​​ന്‍ഡ​​​സ്ട്രി (ഫി​​​ക്കി) ഇ​​​ന്‍ഡോ- അ​​​റ​​​ബ് കൗ​​​ണ്‍സി​​​ല്‍ കോ ​​​ചെ​​​യ​​​റും ഇ​​​റാം ഹോ​​​ള്‍ഡിം​​​ഗ്സ് ചെ​​​യ​​​ര്‍മാ​​​നു​​​മാ​​​യ ഡോ. ​​​സി​​​ദ്ദീ​​​ഖ് അ​​​ഹ​​​മ്മ​​​ദ്.

ന്യൂ​​​ഡ​​​ല്‍ഹി​​​യി​​​ല്‍ ന​​​ട​​​ന്ന അ​​​റ​​​ബ് ലീ​​​ഗി​​​ലെ 22 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി​​​മാ​​​രും പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്ത ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​റ​​​ബ് ലീ​​​ഗും ഇ​​​ന്ത്യ​​​യും ഉ​​​ഭ​​​യ​​​ക​​​ക്ഷി ബ​​​ന്ധ​​​ങ്ങ​​​ള്‍ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലും ഭ​​​ക്ഷ്യ സു​​​ര​​​ക്ഷ, പു​​​ന​​​രു​​​പ​​​യോ​​​ഗ ഊ​​​ര്‍ജം, ഡാ​​​റ്റ സം​​​ര​​​ക്ഷ​​​ണം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലും ധാ​​​ര​​​ണ​​​യാ​​​യി.

National

അ​ഫ്ഗാ​ൻ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി ഇ​ന്ത്യ​യി​ലെ​ത്തി; ല​ക്ഷ്യം വ്യാ​പാ​ര, നി​ക്ഷേ​പ ബ​ന്ധ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക

ഡ​ൽ​ഹി: അ​ഫ്ഗാ​ൻ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി അ​ൽ​ഹാ​ജ് നൂ​റു​ദ്ദീ​ൻ അ​സീ​സി​ അ​ഞ്ച് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി. അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യു​ള്ള പ്ര​ധാ​ന അ​തി​ർ​ത്തി വ​ഴി​ക​ൾ പാ​കി​സ്ഥാ​ൻ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​സീ​സി​യു​ടെ സ​ന്ദ​ർ​ശ​നം.

വ്യാ​പാ​ര, നി​ക്ഷേ​പ ബ​ന്ധ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​കയാണ് ല​ക്ഷ്യം. അ​ഫ്ഗാ​നി​സ്ഥാ​ൻ-​പാ​കി​സ്ഥാ​ൻ സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ​യും ഇ​ന്ത്യ​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കാ​ബൂ​ളി​ന്‍റെ പു​തി​യ നീ​ക്ക​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​സ​ന്ദ​ർ​ശ​നം.

ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര, നി​ക്ഷേ​പ ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് അ​സീ​സി​യെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ എ​ക്‌​സി​ലെ പോ​സ്റ്റി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രേ​ഡ് ഫെ​യ​റി​ലേ​ക്കും (ഐ​ഐ​ടി​എ​ഫ്) അ​ഫ്ഗാ​ൻ മ​ന്ത്രി​ക്ക് ക്ഷ​ണം ല​ഭി​ച്ചു. 2021 ന് ​ശേ​ഷം ഐ​ടി​പി​ഒ​യി​ലേ​ക്ക് ഒ​രു അ​ഫ്ഗാ​ൻ മ​ന്ത്രി​യു​ടെ ആ​ദ്യ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന ക​യ​റ്റു​മ​തി​ക​ളി​ൽ ഔ​ഷ​ധ​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, യ​ന്ത്ര​ങ്ങ​ൾ, പ​ഞ്ച​സാ​ര, ചാ​യ, അ​രി തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള അ​ഫ്ഗാ​ൻ ക​യ​റ്റു​മ​തി​യി​ൽ പ്ര​ധാ​ന​മാ​യും കാ​ർ​ഷി​ക ഉത്പ​ന്ന​ങ്ങ​ളും ധാ​തു​ക്ക​ളു​മാ​ണ് അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

Leader Page

ഇന്ത്യ-അമേരിക്ക വ്യാപാര ഉടമ്പടി: ട്രംപിനൊരു കൈത്താങ്ങ്; നമുക്കു രക്ഷ

ബ്രി​ട്ട​നു​മാ​യി സ്വ​ത​ന്ത്ര വ്യാ​പാ​ര​ക്ക​രാ​ർ പ്ര​ഖ്യാ​പി​ച്ച്, മ​ട​ക്ക​യാ​ത്ര​യി​ൽ മാ​ലി​ദ്വീ​പു​മാ​യും പു​തി​യ ഉ​ട​ന്പ​ടി​യു​ണ്ടാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തി​രി​ച്ചെ​ത്തി​ക്ക​ഴി​ഞ്ഞു. പ​ക്ഷേ, അ​മേ​രി​ക്ക​യു​മാ​യി ഇ​തു​പോ​ലൊ​രു വാ​ണി​ജ്യ​ക്ക​രാ​റി​നു​വേ​ണ്ടി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ഏ​പ്രി​ൽ മു​ത​ൽ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ അ​ഭി​പ്രാ​യ സ​മ​ന്വ​യം ഉ​ണ്ടാ​യി​ട്ടി​ല്ല. വി​വി​ധ ​ത​ല​ങ്ങ​ളി​ൽ അ​ഞ്ചോ ആ​റോ റൗ​ണ്ട് ച​ർ​ച്ച​ക​ൾ ന​ട​ന്നു​ക​ഴി​ഞ്ഞു.

ആ​വ​ശ്യം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ

ഇ​ക്കൊ​ല്ലം ജ​നു​വ​രി​യി​ൽ ട്രം​പ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി പ​ദ​വി ഏ​റ്റ​പ്പോ​ൾ​ത്ത​ന്നെ പ്ര​ഖ്യാ​പി​ച്ച​താ​ണ് Make America Great Again (MAGA) എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന്. അ​തി​നു​വേ​ണ്ടി ആ​ദ്യം അ​മേ​രി​ക്ക​യും മ​റ്റു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര​ക്ക​മ്മി കു​റ​ച്ചു​കൊ​ണ്ടു​വ​ര​ണം. എ​ന്നി​ട്ട് ക്ര​മേ​ണ അ​മേ​രി​ക്ക ഒ​രു വാ​ണി​ജ്യ​മി​ച്ച​മു​ള്ള രാ​ജ്യ​മാ​യി​ത്തീ​ര​ണം. ഇ​ന്ന് അ​മേ​രി​ക്ക​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു മ​റ്റു രാ​ജ്യ​ങ്ങ​ൾ വ​ലി​യ ഇ​റ​ക്കു​മ​തിച്ചു​ങ്ക​മാ​ണ് ചു​മ​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, അ​മേ​രി​ക്ക അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളെ​ല്ലാം നി​സാ​ര​മാ​യ ചു​ങ്ക​ത്തി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു. ഇ​രു​കൂ​ട്ട​ർ​ക്കും ഒ​രേ ​നി​ര​ക്കു​ക​ൾ ബാ​ധ​ക​മാ​ക​ണം. ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തി ഇ​രു​കൂ​ട്ട​ർ​ക്കും നീ​തി​യു​ക്ത​മാ​യ ചു​ങ്ക​നി​ര​ക്കു​ക​ൾ നി​ർ​ണ​യി​ക്കു​ന്ന പു​തി​യ ക​രാ​റു​ക​ൾ പ്ര​ഖ്യാ​പി​ക്ക​ണം. ഇ​തി​ന​കം അ​മേ​രി​ക്ക ചൈ​ന​യോ​ടു പ്ര​ത്യേ​ക ച​ർ​ച്ച ന​ട​ത്തി ക​രാ​ർ ഉ​ണ്ടാ​ക്കി​ക്ക​ഴി​ഞ്ഞു. പി​ന്നീ​ട് ജ​പ്പാ​ൻ, ഫി​ലി​പ്പീ​ൻ​സ്, വി​യ​റ്റ്നാം, ഇ​ന്തോ​നേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ക​രാ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചു. ഏ​റ്റ​വു​മാ​ദ്യം ഏ​പ്രി​ലി​ൽ​ത​ന്നെ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കു തു​ട​ക്കം​കു​റി​ച്ച​ത് ഇ​ന്ത്യ​യാ​യി​രു​ന്നു. പ​ക്ഷേ ഇ​പ്പോ​ൾ ക​രാ​റു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​തെ അ​മേ​രി​ക്ക ഇ​ന്ത്യ​ക്കു​മേ​ൽ അ​ധി​ക​തീ​രു​വ ചു​മ​ത്തി​യി​രി​ക്കു​ക​യാ​ണ്.

വ്യാ​പാ​ര​ക്ക​മ്മി

ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ​പ​ങ്കാ​ളി​യാ​ണ് അ​മേ​രി​ക്ക. ആ​ണ്ടി​ൽ 130 ല​ക്ഷം കോ​ടി ഡോ​ള​ർ (130 ബി​ല്യ​ണ്‍). ന​മ്മു​ടെ പ്ര​ധാ​ന ഇ​റ​ക്കു​മ​തി ഇ​ന​ങ്ങ​ൾ ചി​ല പ്ര​ത്യേ​ക മ​രു​ന്നു​ക​ൾ, ഇ​ല​ക്‌​ട്രോ​ണി​ക്സ് യ​ന്ത്ര​ങ്ങ​ൾ, ക്രൂ​ഡ്ഓ​യി​ൽ, ക​ണ്ണാ​ടി, രാ​സ​വ​സ്തു​ക്ക​ൾ, റ​ബ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ്. ഇ​ത് 42 ബി​ല്യ​ണ്‍ ഡോ​ള​ർ വ​രും. ന​മ്മു​ടെ ക​യ​റ്റു​മ​തി അ​ണ്ടി​പ്പ​രി​പ്പ്, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ, കു​രു​മു​ള​ക്, ബ​സു​മ​തി അ​രി, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി, സ്വ​ർ​ണാ​ഭ​ര​ണം, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ. ഇ​താ​ക​ട്ടെ 88 ബി​ല്യ​ണ്‍ ഡോ​ള​റും. അ​താ​യ​ത് അ​മേ​രി​ക്ക​യ്ക്കു ന​മ്മ​ളു​മാ​യു​ള്ള വ്യാ​പാ​ര​ത്തി​ൽ വ്യാ​പാ​ര​ക്ക​മ്മി​യാ​ണ്. അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി നാം ​ഇ​റ​ക്കു​മ​തി ചെ​യ്ത് വ്യാ​പാ​ര​ക്ക​മ്മി നി​ക​ത്താ​നാ​ണ് ട്രം​പ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​വ​രു​ടെ ചോ​ളം, ഗോ​ത​ന്പ്, സോ​യാ​ബീ​ൻ, പാ​ൽ, പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ, കോ​ഴി​ക്കാ​ൽ, ആ​യു​ധ​ങ്ങ​ൾ, യു​ദ്ധ​വി​മാ​നം മു​ത​ലാ​യ​വ ഇ​റ​ക്കു​മ​തി ചെ​യ്യ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ത് പ്രാ​യോ​ഗി​ക​മാ​ക്കാ​ൻ​ ഇ​വ​യു​ടെ​യെ​ല്ലാം ചു​ങ്കം കു​റ​യ്ക്ക​ണം. അ​ങ്ങ​നെ ക​മ്മി നി​ക​ത്താ​ൻ അ​വ​രെ സ​ഹാ​യി​ക്ക​ണം.

അ​മേ​രി​ക്ക​ൻ കൃ​ഷി​സ്ഥ​ല​ങ്ങ​ൾ അ​തി​വി​സ്തൃ​തം, യ​ന്ത്ര​വ​ത്കൃ​തം. ആ​ധു​നി​ക ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ച് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ന്നു. സ​ർ​ക്കാ​രി​ന്‍റെ വ​ൻ​തോ​തി​ലു​ള്ള സ​ഹാ​യ​വും അ​വ​ർ​ക്കു ല​ഭി​ക്കു​ന്നു. ജ​ന​സം​ഖ്യ​യു​ടെ ഒ​രു ശ​ത​മാ​നം മാ​ത്ര​മാ​ണു കൃ​ഷി​ക്കാ​ർ. ഇ​ന്ത്യ​യി​ലാ​ണെ​ങ്കി​ൽ കൃ​ഷി​സ്ഥ​ല​ങ്ങ​ളു​ടെ വി​സ്തൃ​തി വ​ള​രെ ചെ​റു​ത്. ക​ർ​ഷ​ക​രെ​ല്ലാം പാ​വ​പ്പെ​ട്ട​വ​ർ. 70 കോ​ടി ജ​ന​ങ്ങ​ൾ കൃ​ഷി​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്നു. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ത്തി​നോ​ക്കു​ന്ന​തേ​യു​ള്ളൂ. ഇ​ന്ത്യ​ൻ കാ​ർ​ഷി​കവി​പ​ണി അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു തു​റ​ന്നു​കൊ​ടു​ത്താ​ൽ അ​ത്താ​ഴ​പ്പ​ട്ടി​ണി​ക്കാ​രാ​യ ന​മ്മു​ടെ 70 കോ​ടി ക​ർ​ഷ​ക​രു​ടെ സ്ഥി​തി വ​ഷ​ളാ​കും. വ​ലി​യ രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കും. ഇ​രു​കൂ​ട്ട​രും ഇ​ങ്ങ​നെ ബ​ലം​പി​ടി​ച്ചു​നി​ൽ​ക്കു​ന്നു. ന​മ്മു​ടെ ക​ർ​ഷ​ക​രെ ബാ​ധി​ക്കാ​ത്ത​തും അ​തേ​സ​മ​യം, ട്രം​പി​ന് ഒ​രു വ​ലി​യ കൈ​ത്താ​ങ്ങാ​യി​ത്തീ​രു​ന്ന​തു​മാ​യ ഒ​രു കാ​ര്യം ഇ​വി​ടെ പ്ര​സ​ക്ത​മാ​ണ്. ഭ​ക്ഷ്യ​എ​ണ്ണ​യു​ടെ കാ​ര്യ​മാ​ണ​ത്.

ഇ​ന്ത്യ​യി​ൽ ഇ​ന്ന് പെ​ട്രോ​ളി​യം, സ്വ​ർ​ണം ഇ​വ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദേ​ശ​നാ​ണ്യം ചെ​ല​വാ​ക്കി നാം ​ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ത്പ​ന്ന​മാ​ണ് ഭ​ക്ഷ്യ​ എ​ണ്ണ. പാം​ഓ​യി​ൽ, സോ​യാ​ബീ​ൻ ഓ​യി​ൽ മു​ത​ലാ​യ​വ​യാ​ണ് ഇ​ങ്ങ​നെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്.

ഭ​ക്ഷ്യ​ എ​ണ്ണ ഇ​റ​ക്കു​മ​തി

ഇ​ന്ത്യ​യി​ൽ ഭ​ക്ഷ്യ​ എ​ണ്ണ​യു​ടെ ഡി​മാ​ൻ​ഡ് ആ​ണ്ടു​തോ​റും ഉ​യ​രു​ന്നു. ലോ​ക​ത്തി​ൽ ഏ​റ്റ​വും വ​ലി​യ സോ​യാ​ബീ​ൻ ഉ​ത്പാ​ദ​ക​ർ അ​മേ​രി​ക്ക​യാ​ണ്. അ​വ​രു​ടെ സോ​യാ​ബീ​ൻ മു​ഴു​വ​ൻ ചൈ​ന​യാ​ണു വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​ത്. പ​ക്ഷേ, ഇ​ക്കൊ​ല്ലം ട്രം​പ് അ​ധി​കാ​ര​മേ​റ്റ​യു​ട​നെ ചു​ങ്ക​നി​ര​ക്കു​ക​ളെ​ല്ലാം ഉ​യ​ർ​ത്തി താ​രി​ഫ് യു​ദ്ധം തു​ട​ങ്ങി​യ​പ്പോ​ൾ കു​പി​ത​രാ​യ ചൈ​ന​ക്കാ​ർ സോ​യാ​ബീ​ൻ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ അ​മേ​രി​ക്ക​യു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റു​ക​ളെ​ല്ലാം റ​ദ്ദ് ചെ​യ്തു. പ​ക​രം അ​വ​ർ ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു സോ​യാ​ബീ​ൻ വാ​ങ്ങി. അ​പ്പോ​ൾ ഏ​റ്റ​വു​മു​ധി​കം സോ​യാ​ബീ​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​മേ​രി​ക്ക​യി​ൽ പ്ര​തി​സ​ന്ധി​യാ​യി, വി​ൽ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഈ ​വി​ഷ​മാ​വ​സ്ഥ​യി​ൽ നാം ​അ​മേ​രി​ക്ക​ൻ സോ​യാ​ബീ​ൻ ഇ​റ​ക്കു​മ​തി ചെ​യ്താ​ൽ പാ​ച​ക​ത്തി​നാ​വ​ശ്യ​മാ​യ എ​ണ്ണ ല​ഭി​ക്കും. കാ​ലി​ത്തീ​റ്റ​യ്ക്കു സോ​യാ​പ്പി​ണ്ണാ​ക്കും ല​ഭി​ക്കും. തു​റ​മു​ഖ​ങ്ങ​ൾ​ക്ക​ടു​ത്തു സോ​യാ​ബീ​നി​ൽ​നി​ന്നും എ​ണ്ണ പി​ഴി​ഞ്ഞെ​ടു​ക്കാ​നു​ള്ള ഫാ​ക്‌​ട​റി​ക​ൾ സ്ഥാ​പി​ക്കു​ക വ​ഴി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യാം.

പ​ക്ഷേ, സോ​യാ​ബീ​ൻ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ര​ണ്ടു പ്ര​തി​ബ​ന്ധ​ങ്ങ​ളാ​ണ് ന​മ്മു​ടെ മു​ന്നി​ൽ. ഒ​ന്ന്, അ​മേ​രി​ക്ക​ൻ സോ​യാ​ബീ​ൻ കൃ​ഷി മി​ക്ക​വാ​റും അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള ജി​എം (Genetically Modified) വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. ന​മ്മു​ടെ നാ​ട്ടി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്കു ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ വി​ത്തു​ക​ളോ​ടു വി​രോ​ധ​മാ​ണ്.

വി​പ്ല​വം സൃ​ഷ്ടി​ച്ച ജി​എം വി​ത്തു​ക​ൾ

പ​ക്ഷേ, പ​രു​ത്തി ഉ​ത്പാ​ദ​ന​മേ​ഖ​ല​യി​ൽ ജി​എം വി​ത്തു​ക​ൾ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം ഉ​ണ്ടാ​ക്കി​യ​ത് ച​രി​ത്രം. അ​മേ​രി​ക്ക​യെ​യും ചൈ​ന​യെ​യും പി​ന്ത​ള്ളി ഇ​ന്ത്യ​ക്ക് ലോ​ക​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​ക്കൊ​ടു​ത്ത​ത്, ബി​ടി കോ​ട്ട​ണ്‍ എ​ന്ന ജ​ന​തി​ക​മാ​റ്റം വ​രു​ത്തി​യ പ​രു​ത്തി​വി​ത്തു​ക​ളാ​ണ്. ഈ ​വി​ത്ത് കൂ​ടു​ത​ൽ ഉ​ത്പാ​ദ​നം ന​ൽ​കു​ന്നു. പ​രു​ത്തി​ച്ചെ​ടി​യു​ടെ വ​ലി​യ ശ​ത്രു​വാ​യ ബോ​ൾ വോം ​എ​ന്ന പു​ഴു​വി​നെ​യി​ത് ചെ​റു​ക്കു​ന്നു. ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ വി​ത്തി​ന്‍റെ വ​ര​വോ​ടെ ക​ർ​ഷ​ക​ർ​ക്കു കീ​ട​നാ​ശി​നിച്ചെ​ല​വ് ഒ​ഴി​വാ​യി​ക്കി​ട്ടി. അ​തേ​സ​മ​യം, ഉ​ത്പാ​ദ​നം പെ​രു​കി. പ​ക്ഷേ, ആ​ണ്ടു​തോ​റും പു​തി​യ വി​ത്ത് വാ​ങ്ങ​ണം. മു​ന്പ് ചെ​യ്തി​രു​ന്ന​തു​പോ​ലെ പ​രു​ത്തി​വ​യ​ലി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന വി​ത്ത് ഉ​പ​യോ​ഗി​ച്ചാ​ൽ മേ​ൽ​പ്പ​റ​ഞ്ഞ പ്ര​യോ​ജ​ന​ങ്ങ​ളൊ​ന്നും ല​ഭി​ക്കി​ല്ല.

സ​ർ​ക്കാ​ർ പ​രീ​ക്ഷ​ണാ​ർ​ഥം ഉ​പ​യോ​ഗി​ക്കാ​ൻ േ​ണ്ടി​ മാ​ത്രം ബി​ടി കോ​ട്ട​ണ്‍ വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു. പു​തി​യ വി​ത്തു​ക​ൾ ​വ​ച്ചു ന​ട​ത്തി​യ കൃ​ഷി​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ നേ​രി​ട്ടു​ ക​ണ്ട ക​ർ​ഷ​ക​ർ സ​ർ​ക്കാ​രി​ന്‍റെ അ​നു​വാ​ദ​ത്തി​നു കാ​ത്തു​നി​ൽ​ക്കാ​തെ മോ​ണ്‍​സാ​ന്‍റോ ക​ന്പ​നി​യു​ടെ വി​ത്ത്‌ വാ​ങ്ങി എ​ല്ലാ​യി​ട​ത്തും ബി​ടി കോ​ട്ട​ണ്‍ കൃ​ഷി തു​ട​ങ്ങി. പി​ന്നീ​ടു സം​ഭ​വി​ച്ച​ത് ച​രി​ത്ര​മാ​ണ്. ഇ​ന്ത്യ​ക്ക് പ​രു​ത്തി ഉ​ത്പാ​ദ​ന​ത്തി​ൽ ലോ​ക​ത്ത് ഒ​ന്നാം​സ്ഥാ​നം. മ​റ്റു പ​ല കൃ​ഷി​ക​ൾ​ക്കും ജ​നി​ത​ക വി​ത്തു​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്തെ​ങ്കി​ലും (വ​ഴു​ത​ന) പ്ര​ച​രി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​നു​വാ​ദം ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല. ബ്ര​സീ​ലി​ൽ​നി​ന്നും അ​ർ​ജ​ന്‍റീ​നി​യി​ൽ​നി​ന്നും മു​ൻ ​വ​ർ​ഷ​ങ്ങ​ളി​ൽ ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്ന സോ​യാ എ​ണ്ണ ആ ​രാ​ജ്യ​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്തു​ണ്ടാ​ക്കി​യ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ സോ​യാ​പ്പ​യ​റി​ൽ​നി​ന്നും സം​സ്ക​രി​ച്ചെ​ടു​ത്ത എ​ണ്ണ​യാ​യി​രു​ന്നു എ​ന്ന കാ​ര്യം ഇ​പ്പോ​ൾ പ്ര​സ​ക്ത​മാ​കു​ന്നു.

ഇ​നി ര​ണ്ടാ​മ​ത്തെ പ്ര​ശ്നം. ഇ​ന്ന് ക്രൂ​ഡ് പാം​ഓ​യി​ൽ ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത് അ​തു ശു​ദ്ധീ​ക​രി​ച്ച് പാം​ഓ​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​ധാ​ന​ ക​ക്ഷി ന​മ്മു​ടെ അ​ദാ​നി ​ഗ്രൂ​പ്പി​ന്‍റെ ഒ​രു ക​ന്പ​നി​യാ​ണ്. അ​വ​രു​ടെ പ്ര​ശ്നം മ​റി​ക​ട​ക്കാ​ൻ പ്ര​യാ​സ​മു​ണ്ടാ​കി​ല്ല, അ​മേ​രി​ക്ക​യി​ൽ​നി​ന്നു വ​രു​ന്ന സോ​യാ​ബീ​ൻ പി​ഴി​ഞ്ഞെ​ടു​ത്ത് എ​ണ്ണ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ദൗ​ത്യം അ​ദാ​നി​യെ ഏ​ൽ​പ്പി​ച്ചാ​ൽ മ​തി​യ​ല്ലോ.

അ​ങ്ങ​നെ തെ​ക്കേ അ​മേ​രി​ക്ക​യി​ൽ ബ്ര​സീ​ലി​ൽ​നി​ന്ന് ജ​ന​തി​ക​മാ​റ്റം വ​രു​ത്തി​യ സോ​യാ​ബീ​നി​ൽ​നി​ന്ന് പി​ഴി​ഞ്ഞെ​ടു​ക്കു​ന്ന സോ​യാ എ​ണ്ണ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ പ​ക​രം വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ​നി​ന്നു ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ സോ​യാ​പ്പ​യ​ർ വാ​ങ്ങി ന​മ്മ​ൾ​ത​ന്നെ സം​സ്ക​രി​ച്ച് ഭ​ക്ഷ്യ​ എ​ണ്ണ ജ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​ക്കു​ന്ന​തും ത​മ്മി​ൽ വ്യ​ത്യാ​സ​മൊ​ന്നു​മി​ല്ല​ല്ലോ.

അ​തേ​സ​മ​യം, ന​മു​ക്ക് ട്രം​പി​നെ ഒ​രു പ്ര​തി​സ​ന്ധി​യി​ൽ ര​ക്ഷി​ച്ചു എ​ന്ന് അ​വ​കാ​ശ​പ്പെ​ടാം. കാ​ർ​ഷി​ക​മേ​ഖ​ല മു​ഴു​വ​ൻ അ​മേ​രി​ക്ക​യ്ക്കു തു​റ​ന്നു​കൊ​ടു​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ട്രം​പി​ന് അ​തു മു​ഴു​വ​ൻ സാ​ധി​ച്ചു​കൊ​ടു​ത്തി​ല്ലെ​ങ്കി​ലും സോ​യാ​ബീ​ൻ എ​ങ്കി​ലും നാം ​വാ​ങ്ങു​ന്നു​ണ്ട​ല്ലോ എ​ന്നു​പ​റ​ഞ്ഞ് സ​മാ​ധാ​നി​പ്പി​ച്ച് ക​രാ​ർ ഉ​ണ്ടാ​ക്കി മു​ന്നോ​ട്ടു​ പോ​കു​ക​യും ചെ​യ്യാം.

Latest News

Corehub Up