ശ്രീവിദ്യ മുല്ലച്ചേരി
കൊച്ചി: പേരുമാറ്റത്തിന് നല്കിയ പാന്‍കാര്‍ഡിലെ ഗുരുതര പിഴവിനെ സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി. തന്റെ ഭര്‍ത്താവിന്റെ പാന്‍കാര്‍ഡില്‍ അച്ഛന്റെ പേരില്‍ വന്ന തെറ്റാണു ശ്രീവിദ്യ ചൂണ്ടിക്കാട്ടിയത്. രാമചന്ദ്രന് നായര്‍ എന്ന പേര് കാര്‍ഡില്‍ രാമചന്ദ്രന് നാറി എന്നാണു രേഖപ്പെടുത്തിയത്.
പേരു മാറിയ കാര്യം തമാശരീതിയിലാണ് ശ്രീവിദ്യ അവതരിപ്പിച്ചത്. എന്തൊരു കഷ്ടമാണെന്ന് ആലോചിക്കണേ. അച്ഛന് ഇപ്പോ ജീവിച്ചിരിപ്പില്ല. ഇതു കിട്ടിയപ്പോൾ മുതല്‍ എന്റെ ഭര്‍ത്താവും അമ്മയുമൊക്കെ സോഫയില്‍ കമിഴ്ന്നുകിടന്ന് കരച്ചിലാണ്- ശ്രീവിദ്യ പറഞ്ഞു.
Tags : major error PAN card Deepika DeepikaNewspaper BreakingNews Actor criticizes social media over error in the name