x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റു മാ​സ​ത്തി​നി​ടെ 23 വ​ധ​ശി​ക്ഷ വി​ധി​ച്ച ജ​ഡ്ജി​ക്ക് കു​ടും​ബ​കോ​ട​തി​യി​ലേ​ക്കു സ്ഥ​ലം​മാ​റ്റം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 26, 2026 06:38 AM IST | Updated: October 26, 2026 06:38 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​റു മാ​​​​സ​​​​ത്തി​​​​നി​​​​ടെ 11 കേ​​​​സു​​​​ക​​​​ളി​​​​ലാ​​​​യി 23 പേ​​​​ർ​​​​ക്കു വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ച ജ​​​​ഡ്ജി​​​​യെ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മു​​​​സാ​​​​ഫ​​​​ർ​​​​ന​​​​ഗ​​​​റി​​​​ലു​​​​ള്ള കു​​​​ടും​​​​ബ​​​​കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കു സ്ഥ​​​​ലം മാ​​​​റ്റി. യു​​​​പി​​​​യി​​​​ലെ ഫാ​​​​സ്റ്റ് ട്രാ​​​​ക്ക് കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ഡി​​​​സ്ട്രി​​​​ക്‌​​​​ട് ആ​​​​ൻ​​​​ഡ് സെ​​​​ഷ​​​​ൻ​​​​സ് ജ​​​​ഡ്ജി​​​​യാ​​​​യി​​​​രു​​​​ന്ന ര​​​​വി​​​​കു​​​​മാ​​​​ർ ദി​​​​വാ​​​​ക​​​​റി​​​​നെ​​​​യാ​​​​ണ് അ​​​​ല​​​​ഹ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി പ്ര​​​​ത്യേ​​​​ക ഉ​​​​ത്ത​​​​ര​​​​വി​​​​ലൂ​​​​ടെ സ്ഥ​​​​ലം മാ​​​​റ്റി​​​​യ​​​​ത്.

ഈ ​​​​വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ വ​​​​രെ​​​​യു​​​​ള്ള ചു​​​​രു​​​​ങ്ങി​​​​യ കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​ണ് ജ​​​​ഡ്ജി ര​​​​വി​​​​കു​​​​മാ​​​​ർ ദി​​​​വാ​​​​ക​​​​ർ ഇ​​​​ത്ര​​​​യ​​​​ധി​​​​കം വ​​​​ധ​​​​ശി​​​​ക്ഷ​​​​ക​​​​ൾ വി​​​​ധി​​​​ച്ച​​​​ത്. ജു​​​​ഡീ​​​​ഷ്യ​​​​ൽ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും ജി​​​​ല്ലാ ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​പ​​​​രി​​​​ധി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ഇ​​​​ദ്ദേ​​​​ഹം മു​​​​ന്പ് പ​​​​ര​​​​സ്യ​​​​മാ​​​​യി ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

കൊ​​​​ല​​​​പാ​​​​ത​​​​കം ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ത​​​​ന്‍റെ കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 97 കേ​​​​സു​​​​ക​​​​ൾ മു​​​​ൻ ജി​​​​ല്ലാ ജ​​​​ഡ്ജി മാ​​​​റ്റി​​​​യ​​​​തി​​​​നെ​​​​തി​​​​രേ ര​​​​വി​​​​കു​​​​മാ​​​​ർ ദി​​​​വാ​​​​ക​​​​ർ മു​​​​ന്പ് ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച​​​​തും വാ​​​​ർ​​​​ത്ത​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ കു​​​​ടും​​​​ബ​​​​കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കു​​​​ള്ള സ്ഥ​​​​ലം​​​​മാ​​​​റ്റം.

Tags : Family Court Deepika DeepikaNewspaper BreakingNews udge who handed 23 death sentences

Recent News

Corehub Up