x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈ​ജീ​രി​യ​യിൽ ആ​യു​ധ​ധാ​രി​ക​ളു​ടെ ആ​ക്ര​മ​ണം: പത്തുപേ​ർ കൊ​ല്ല​പ്പെ​ട്ടു

വെബ്ഡെസ്ക്
Published: October 26, 2026 06:10 AM IST | Updated: October 26, 2026 06:10 AM IST

നൈ​ജീ​രി​യ

അ​​​​​ബു​​​​​ജ: വ​​​​​ട​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ നൈ​​​​​ജീ​​​​​രി​​​​​യ​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ താ​​​​​രാ​​​​​ബ​​​​​യി​​​​​ൽ ഗ്രാ​​​​​മ​​​​​ത്തി​​​​​നു​​​​നേ​​​​​രേ ആ​​​​​യു​​​​​ധ​​​​​ധാ​​​​​രി​​​​​ക​​​​​ളാ​​​​​യ സം​​​ഘം ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ പ​​​​ത്തു​​​​പേ​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ബി​​​​​ന്നാ​​​​​രി ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച ഉ​​​​​ച്ച​​​​​യ്ക്കു​​​​ശേ​​​​​ഷ​​​​​മു​​​​​ണ്ടാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി ക​​​​​ട​​​​​ക​​​​​ൾ കൊ​​​​​ള്ള​​​​​യ​​​​​ടി​​​​​ക്കു​​​​​ക​​​​​യും വീ​​​​​ടു​​​​​ക​​​​​ൾ​​​​​ക്ക് തീ​​​​​യി​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​താ​​​​​യി പൊ​​​​ലി​​​​സ് അ​​​റി​​​യി​​​​​ച്ചു. കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 20 ക​​​​​ട​​​​​ന്ന​​​​​താ​​​​​യി പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​ക​​​​​ളും 50ഓ​​​​​ളം പേ​​​​​ർ മ​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടാ​​​​​കാ​​​​​മെ​​​​​ന്ന് മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന സ​​​​​ർ​​​​​ക്കാ​​​​​ർ ഇ​​​​​ത​​​​​ര സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളും വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു.

50ഓ​​​​​ളം ബൈ​​​​ക്കു​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​യ ​സം​​​​​ഘ​​​​മാ​​​​ണു ഗ്രാ​​​​​മ​​​​​ത്തി​​​​ൽ അ​​​​ഴി​​​​ഞ്ഞാ​​​​ടി​​​​യ​​​​ത്. ഓ​​​​​രോ ബൈ​​​​​ക്കി​​​​​ലും ര​​​​​ണ്ടു​​​​​പേ​​​​​ർ വീ​​​​​ത​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. പ​​​രി​​​ഭ്രാ​​​ന്തി സൃ​​​​​ഷ്‌​​​​ടി​​​​ച്ച് നാ​​​​​ലു മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ അ​​​​​ക്ര​​​​​മം അ​​​​​ഴി​​​​​ച്ചു​​​​​വി​​​​​ട്ട സം​​​​​ഘം, ജ​​​​​ന​​​​​ങ്ങ​​​​​ൾ ഓ​​​​​ടി ര​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ വെ​​​​​ടി​​​​​യു​​​​​തി​​​​​ർ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. തു​​​ട​​​ർ​​​ന്ന് ക​​​​​ട​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് പ​​​​​ണ​​​​​വും ഭ​​​​​ക്ഷ്യ​​​​​ധാ​​​​​ന്യ​​​​​ങ്ങ​​​​​ളും മ​​​​​റ്റു സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ളും ക​​​​​വ​​​​​ർ​​​​​ന്നു. ഭ​​​​​യ​​​​​ന്നോ​​​​​ടി​​​​​യ ഗ്രാ​​​​​മീ​​​​​ണ​​​​​ർ ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചു​​​​​പോ​​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ഇ​​​​​വ​​​​​ർ ക​​​​​ട​​​​​ത്തി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യി.

പൊ​​​​ലി​​​​സ് സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴേ​​​​​ക്കും അ​​​​​ക്ര​​​​​മി​​​​​ക​​​​​ൾ കാ​​​​​ടു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. വെ​​​​​ടി​​​​​യേ​​​​​റ്റ​​​നി​​​​​ല​​​​​യി​​​​​ൽ പ​​​​ത്തു മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി പൊ​​​​ലി​​​​സ് ഉ​​​​പ​​​​മേ​​​​ധാ​​​​വി വി​​​​​ക്‌​​​​ട​​​​​ർ മ്ഷെ​​​​​ലി​​​​​സ അ​​​​​റി​​​​​യി​​​​​ച്ചു. പ്ര​​​​​ദേ​​​​​ശം വ​​​​​ന​​​​​നി​​​​​ബി​​​​​ഡ​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ൽ പ്ര​​​​​തി​​​​​ക​​​​​ളെ പി​​​​​ടി​​​​​കൂ​​​​​ടാ​​​​​ൻ ബു​​​​​ദ്ധി​​​​​മു​​​​​ട്ട് നേ​​​​​രി​​​​​ടു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും കാ​​​​​ടു​​​​​ക​​​​​ളി​​​​​ൽ തെ​​​​ര​​​​​ച്ചി​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും പൊ​​​​ലി​​​​​സ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഗ്രാ​​​​​മീ​​​​​ണ​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു​​​​​വെ​​​​​ന്ന് ആം​​​​​ന​​​​​സ്റ്റി ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ ആ​​​​​രോ​​​​​പി​​​​​ച്ചു. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ വ​​​​​ട​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന തീ​​​​​വ്ര​​​​​വാ​​​​​ദി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളും ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​ക​​​​​ലു​​​​​ക​​​​​ളും ത​​​​​ട​​​​​യാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത​​​​​തി​​​​​ൽ നൈ​​​​​ജീ​​​​​രി​​​​​യ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ​​​​​തി​​​​​രേ ജ​​​​​ന​​​​​രോ​​​​​ഷം ശ​​​​​ക്ത​​​​​മാ​​​​​ണ്.

Tags : #Nigeria Deepika DeepikaNewspaper BreakingNews Attack by armed men in Nigeria

Recent News

Corehub Up