ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്
റിയോഡി ഷനെറോ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നലെ പൂർത്തിയായി. പ്രസിഡന്റ് ലുല ഡാ സിൽവയും ഫ്ലാവിയോ ബോൽസൊനാരോയും തമ്മിലാണ് പോരാട്ടം. ഒക്ടോബറിൽ നടന്ന ആദ്യ ഘട്ടം തെരഞ്ഞെടുപ്പിൽ ആർക്കും 50 ശതമാനം വോട്ട് നേടാനായില്ല. ഇതേത്തുടർന്നാണ് രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ ഫ്ലാവിയോയ്ക്കായിരുന്നു മുൻതൂക്കം. ലുലയേക്കാൾ 22 ലക്ഷം വോട്ടുകൾ ഫ്ലാവിയോ അധികം നേടിയിയിരുന്നു മുൻ പ്രസിഡന്റ് ജെയ്ർ ബോൽസോനാരോയുടെ മകനാണ് ഇദ്ദേഹം.
ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലാറ്റിൻ അമേരിക്കയെ സംബന്ധിച്ച് നിർണായകമാണ്. ഇടതുപക്ഷക്കാരനായ ലുല ഡാ സിൽവ അമേരിക്കയെ എതിർക്കുന്നു. അതേസമയം, അമേരിക്കയുടെ ഉറ്റ സുഹൃത്തായിരുന്നു ജെയ്ർ ബോൽസോനാരോ. അഴിമതിക്കേസിൽ ഇദ്ദേഹം ജയിലിലാണ്.
ഫ്ലാവിയോ വിജയിച്ചാൽ ലാറ്റിൻ അമേരിക്കയിൽ അമേരിക്ക പിടിമുറക്കും. ചിലി, പെറു, കൊളംബിയ രാജ്യങ്ങളിലെല്ലാം അമേരിക്കൻ അനുകൂല സർക്കാരുകളാണ് അധികാരത്തിലേറിയത്.
Tags : Brazil Deepika DeepikaNewspaper BreakingNews Brazil has cast its vote.