x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ൾ​ക്ക് ജ​ല​സു​ര​ക്ഷാ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്ക​ണം: കെ. ​മു​ര​ളീ​ധ​ര​ൻ

വെബ് ഡെസ്‌ക്
Published: October 26, 2026 06:28 AM IST | Updated: October 26, 2026 06:28 AM IST

കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ൾ​ക്ക് ജ​ല​സു​ര​ക്ഷാ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. മു​ങ്ങി​മ​ര​ണ പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ച ഇ​ന്ത്യ- ഓ​സ്‌​ട്രേ​ലി​യ സാ​ങ്കേ​തി​ക സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജ​ല​സ്രോ​ത​സു​ക​ളു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ള്ള കേ​ര​ളം പോ​ലൊ​രു സം​സ്ഥാ​ന​ത്ത് നീ​ന്ത​ൽ വി​നോ​ദം മാ​ത്ര​മ​ല്ല, ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന അ​നി​വാ​ര്യ​മാ​യ ഒ​രു ജീ​വി​ത നൈ​പു​ണ്യം കൂ​ടി​യാ​ണ്. അ​പ​ക​ട​ക​ര​മാ​യ ക്വാ​റി​ക​ൾ, ക​നാ​ലു​ക​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

എ​മ​ർ​ജ​ൻ​സി റെ​സ്‌​പോ​ൺ​സ് സം​ഘ​ങ്ങ​ൾ, തീ​ര​ദേ​ശ പൊ​ലി​സ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ പ്ര​ക​ടി​പ്പി​ക്കു​ന്ന അ​സാ​ധാ​ര​ണ​മാ​യ ധൈ​ര്യ​വും സേ​വ​ന മ​നോ​ഭാ​വ​വും നാം ​പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ജ​ലാ​ശ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ വി​ല​മ​തി​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​പ​രി​ച​യ​വും പ്രാ​യോ​ഗി​ക അ​റി​വും ഔ​ദ്യോ​ഗി​ക​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ശൃം​ഖ​ല​ക​ളു​ടെ​യും സ​മൂ​ഹാ​ധി​ഷ്ഠി​ത പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ​യും ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സി​പി​ആ​ർ പ​രി​ശീ​ല​നം വ്യാ​പി​പ്പി​ക്കു​ക, ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ക, അ​ടി​യ​ന്ത​ര ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളെ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ സ​ജ്ജ​മാ​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ശേ​ഷ​മു​ള്ള നി​ർ​ണാ​യ​ക നി​മി​ഷ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും കെ.​മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : KMuraleedharan UDF Congress NewsUpdate Headlines

Recent News

Corehub Up