x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‌​സി ചെ​യ​ര്‍​മാ​നെയും അംഗങ്ങളെയും പു​റ​ത്താ​ക്കാ​ന്‍ രാ​ഷ്‌ട്രപ​തി​ക്ക് ശി​പാ​ര്‍​ശ; ചരിത്രത്തിലാദ്യം

റി​​​ച്ചാ​​​ര്‍​ഡ് ജോ​​​സ​​​ഫ്
Published: October 26, 2026 07:17 AM IST | Updated: October 26, 2026 07:17 AM IST

പി​​​എ​​​സ്‌​​​സി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് പി​​​എ​​​സ്‌​​​സി ചെ​​​യ​​​ര്‍​മാ​​​നെ​​​യും അം​​​ഗ​​​ങ്ങ​​​ളെ​​​യും പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​തി​​​നു ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ഷ്‌ട്ര​​​പ​​​തി​​​ക്ക് ശി​​​പാ​​​ര്‍​ശ അ​​​യ​​​യ്ക്കു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 317-ാം അ​​​നുഛേ​​​ദ പ്ര​​​കാ​​​ര​​​മാ​​​ണ് ഗ​​​വ​​​ര്‍​ണ​​​റു​​​ടെ ഇ​​​ട​​​പെ​​​ട​​​ല്‍.

പി​​​എ​​​സ്‌​​​സി ചെ​​​യ​​​ര്‍​മാ​​​നെ​​​യും അം​​​ഗ​​​ങ്ങ​​​ളെ​​​യും നി​​​യ​​​മി​​​ക്കു​​​ന്ന​​​ത് ഗ​​​വ​​​ര്‍​ണ​​​റാ​​​ണ്. ഇ​​​ന്ത്യ​​​ന്‍ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ര്‍​ട്ടി​​​ക്കി​​​ള്‍ 316 പ്ര​​​കാ​​​രം നി​​​യ​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് ആ​​​ര്‍​ട്ടി​​​ക്കി​​​ൾ 316(2) പ്ര​​​കാ​​​രം ആ​​​റു വ​​​ര്‍​ഷ​​​ത്തെ കാ​​​ലാ​​​വ​​​ധി​​​യാ​​​ണു​​​ള്ള​​​ത്.

കാ​​​ലാ​​​വ​​​ധി പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​തി​​​നു മു​​​ന്‍​പ് ചെ​​​യ​​​ര്‍​മാ​​​നെ​​​യോ അം​​​ഗ​​​ത്തെ​​​യോ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ങ്കി​​​ല്‍ ആ​​​ട്ടി​​​ക്കി​​​ല്‍ 317 പ്ര​​​കാ​​​ര​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. കാ​​​ലാ​​​വ​​​ധി തീ​​​രും മു​​​മ്പ് പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ രാ​​​ഷ്‌ട്ര​​​പ​​​തി​​​ക്ക് മാ​​​ത്ര​​​മാ​​​ണ് അ​​​ധി​​​കാ​​​രം. ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ളും ലോ​​​ക്ഭ​​​വ​​​നു ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഗ​​​വ​​​ര്‍​ണ​​​ര്‍ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച രാ​​​ഷ്‌ട്രപ​​​തി​​​ക്ക് പി​​​എ​​​സ്‌​​​സി ചെ​​​യ​​​ര്‍​മാ​​​നെ പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശി​​​പാ​​​ര്‍​ശ അ​​​യ​​​ച്ച​​​ത്.

യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്, എ​​​ബി​​​വി​​​പി, യു​​​വ​​​മോ​​​ര്‍​ച്ച, പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​ക​​​ളി​​​ല​​​ട​​​ക്കം നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി​​​യാ​​​യി​​​രു​​​ന്നു ഗ​​​വ​​​ര്‍​ണ​​​റു​​​ടെ നീ​​​ക്കം. ഗ​​​വ​​​ര്‍​ണ​​​ര്‍​ക്കു ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പും മാ​​​ധ്യ​​​മ വാ​​​ര്‍​ത്ത​​​ക​​​ളും അ​​​ട​​​ക്ക​​​മാ​​​ണ് രാ​​​ഷ്‌ട്രപ​​​തി​​​ക്ക് ഗ​​​വ​​​ര്‍​ണ​​​ര്‍ ശി​​​പാ​​​ര്‍​ശ അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ര്‍​ട്ടി​​​ക്കി​​​ള്‍ 163 പ്ര​​​കാ​​​രം മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍​ക്കും ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ള്‍​ക്കും അ​​​നു​​​സ​​​രി​​​ച്ചു മാ​​​ത്ര​​​മേ ഗ​​​വ​​​ര്‍​ണ​​​ര്‍​ക്കു പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​നാ​​​കൂ. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍​ക്ക് സ്വ​​​ത​​​ന്ത്ര​​​മാ​​​യ അ​​​ധി​​​കാ​​​ര​​​മി​​​ല്ല.

പി​​​എ​​​സ്‌​​​സി ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​ട​​​ക്ക​​​മു​​​ള്ള ഏ​​​ത് അം​​​ഗ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​ത്തുനി​​​ന്നു​​​ണ്ടാ​​​കു​​​ന്ന വീ​​​ഴ്ച​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് സു​​​പ്രീം കോ​​​ട​​​തി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​ക​​​ണം. ഇ​​​ത​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രി​​​ക്കും രാ​​​ഷ്‌ട്രപ​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കു​​​ക. രാ​​​ഷ്‌ട്രപ​​​തി​​​ എ​​​ടു​​​ക്കു​​​ന്ന തീ​​​രു​​​മാ​​​നം നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​കും. പി​​​എ​​​സ്‌​​​സി ചെ​​​യ​​​ര്‍​മാ​​​നെ​​​യും മ​​​റ്റും പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​തി​​​നു രാ​​​ഷ്‌ട്രപ​​​തി​​​ക്ക് ശി​​​പാ​​​ര്‍​ശ ന​​​ല്‍​കു​​​ന്ന​​​തി​​​നൊ​​​പ്പം ചെ​​​യ​​​ര്‍​മാ​​​നെ ഗ​​​വ​​​ര്‍​ണ​​​ര്‍​ക്ക് സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്യാ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​യി​​​രു​​​ന്ന വി​​​ശ്വ​​​നാ​​​ഥ അ​​​ര്‍​ലേ​​​ക്ക​​​ര്‍ ചെ​​​യ​​​ര്‍​മാ​​​നെ​​​യും മ​​​റ്റും സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്തി​​​ട്ടി​​​ല്ല. ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​ആ​​​ര്‍. ബൈ​​​ജു​​​വും 15 അം​​​ഗ​​​ങ്ങ​​​ളും ഇ​​​ട​​​ത് നോ​​​മി​​​നി​​​ക​​​ളാ​​​ണ്. 2028 മേ​​​യ് വ​​​രെ​​​യാ​​​ണ് ചെ​​​യ​​​ര്‍​മാ​​​ന് കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള​​​ത്.

നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടും

മു​​​ന്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര അ​​​ര്‍​ലേ​​​ക്ക​​​ര്‍ രാ​​​ഷ്‌ട്രപ​​​തി​​​ക്കു ന​​​ല്‍​കി​​​യ പു​​​റ​​​ത്താ​​​ക്ക​​​ല്‍ ശി​​​പാ​​​ര്‍​ശ​​​യ്ക്കെ​​​തി​​​രേ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടാ​​​ന്‍ പി​​​എ​​​സ്‌സി ​​​ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​ആ​​​ര്‍.​​​ ബൈ​​​ജു. ഗ​​​വ​​​ര്‍​ണ​​​ര്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കേ​​​ണ്ട​​​തു ഭ​​​ര​​​ണ​​​ഘ​​​ട​​​ന അ​​​നു​​​സ​​​രി​​​ച്ചാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നീ​​​ക്കം.

Tags : PSC Chairman and members; Deepika DeepikaNewspaper BreakingNews Recommendation made to the President remove the PSC Chairman

Recent News

Corehub Up