x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ന്ന​ൽ​പ്ര​ള​യ​ത്തി​നു​ശേ​ഷം നേ​പ്പാ​ൾ 3.9 കോ​ടി ഡോ​ള​റി​ന്‍റെ വൈ​ദ്യു​തി ഇ​ന്ത്യ​യി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്തു 

വെബ് ഡെസ്ക്
Published: October 26, 2026 07:23 AM IST | Updated: October 26, 2026 07:23 AM IST

കാ​ഠ്മ​ണ്ഡു: മി​ന്ന​ൽ​പ്ര​ള​യ​ത്തി​നു​ശേ​ഷം നേ​പ്പാ​ൾ 3.9 കോ​ടി ഡോ​ള​റി​ന്‍റെ വൈ​ദ്യു​തി ഇ​ന്ത്യ​യി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്തു. സെ​പ്റ്റം​ബ​ർ 15 മു​ത​ൽ ഒ​ക്ടോ​ബ​ർ 15 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. നേ​പ്പാ​ൾ ഇ​ല​ക്‌​ട്രി​സി​റ്റി അ​ഥോ​റി​റ്റി (എ​ൻ​ഇ​എ) എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ദീ​ർ​ഘാ​യു കു​മാ​ർ ശ്രേ​ഷ്ഠ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ന്ത്യ​യു​ടെ വി​ത​ര​ണ​ശൃം​ഖ​ല വ​ഴി ബം​ഗ്ലാ​ദേ​ശി​ലേ​ക്കു​ള്ള 40 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ക​യ​റ്റു​മ​തി വെ​ള്ളി​യാ​ഴ്ച നേ​പ്പാ​ൾ ആ​രം​ഭി​ച്ചു. ഓ​ഗ​സ്റ്റ് 26ന് ​നേ​പ്പാ​ളി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ ഒ​ട്ടേ​റെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ ത​ക​ർ​ന്നി​രു​ന്നു. 1400 പേ​ർ മ​രി​ച്ചു. അ​യ്യാ​യി​ര​ത്തി​ലേ​റെ പേ​രെ കാ​ണാ​താ​യി​രു​ന്നു.

Tags : export, electricity Nepal India Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up