x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കെ​ടു​തി​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ ആ​റ് മ​ര​ണം; മൂ​ന്ന് ജി​ല്ല​യി​ൽ ഇ​ന്ന് സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി

വെബ് ഡെസ്ക്
Published: October 26, 2026 08:00 AM IST | Updated: October 26, 2026 08:00 AM IST

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ ആ​റ് പേ‍​ർ മ​രി​ച്ചു. ദി​ണ്ടി​ഗ​ലി​ൽ വെ​ള്ളം നി​റ​ഞ്ഞ കു​ഴി​യി​ൽ വീ​ണു പ്ര​ദേ​ശ​വാ​സി​യാ​യ 45കാ​രി​യും രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും മ​രി​ച്ചു. കൃ​ഷ്ണ​ഗി​രി​യി​ൽ സ്‌​കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്ത 45കാ​രി വൈ​ദ്യു​തി ക​മ്പി​യി​ൽ കു​രു​ങ്ങി ഷോ​ക്കേ​റ്റ് മ​രി​ച്ചു. നീ​ല​ഗി​രി​യി​ൽ 24 മ​ണി​ക്കൂ​റി​ൽ 62 സ്ഥ​ല​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ഊ​ട്ടി​യി​ൽ മ​രം വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ണ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ദി​ണ്ടി​ഗ​ൽ, കോ​യ​മ്പ​ത്തൂ​ർ, രാ​മ​നാ​ഥ​പു​രം ജി​ല്ല​യി​ൽ ഇ​ന്ന് സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി​യാ​ണ്. നീ​ല​ഗി​രി​യി​ൽ നാ​ലു താ​ലൂ​ക്കി​ലും അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് കൊ​ടൈ​ക്ക​നാ​ൽ ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഇ​ന്നും അ​ട​ച്ചി​ടും. സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ട് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ടാ​ണ്. 18 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്. ചെ​ന്നൈ അ​ട​ക്കം 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Six deaths, Rain Tamil Nadu schools Holiday Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up