x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെൻ ആൽഫ ട്രാക്കിലേക്ക് ; അ​​​​ത്‌​​​​ല​​​​റ്റി​​​​ക്സ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് നാളെ തുടക്കമാകും

റെ​​​​നീ​​​​ഷ് മാ​​​​ത്യു
Published: October 26, 2026 07:12 AM IST | Updated: October 26, 2026 07:12 AM IST

68-ാ മ​​ത് സം​​സ്ഥാ​​ന സ്കൂ​​ൾ കാ​​യി​​ക​​മേ​​ള​​യ്ക്ക് തു​​ട​​ക്കം കു​​റി​​ച്ച് കോ​​ഴി​​ക്കോ​​ട് എ​​ൻ​​ഐ​​ടി സി​​ന്ത​​റ്റി​​ക് ഗ്രൗ​​ണ്ടി​​ൽ ന​​ട​​ന്ന മാ​​ർ​​ച്ച് പാ​​സ്റ്റ്

കോ​​​​ഴി​​​​ക്കോ​​​​ട്: കാ​​​​ത്തി​​​​രി​​​​പ്പു​​​​ക​​​​ൾ​​​​ക്കും ആ​​​​വേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും വി​​​​രാ​​​​മ​​​​മി​​​​ട്ട് 68-ാമ​​​​ത് സം​​​​സ്ഥാ​​​​ന സ്കൂ​​​​ൾ കാ​​​​യി​​​​ക​​​​മേ​​​​ള​​​​യി​​​​ലെ അ​​​​ത്‌​​​​ല​​​​റ്റി​​​​ക്സ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ചാത്തമം ഗലത്തുള്ള എ​​​​ൻ​​​​ഐ​​​​ടി ഗ്രൗ​​​​ണ്ടി​​​​ൽ നാ​​​​ളെ തു​​​​ട​​​​ക്ക​​​​മാ​​​​കും.

വേ​​​​ഗ​​​​വും ക​​​​രു​​​​ത്തും സ​​​​ഹ​​​​ന​​​​ശേ​​​​ഷി​​​​യും ഒ​​​​ത്തു​​​​ചേ​​​​രു​​​​ന്ന ട്രാ​​​​ക്കി​​​​ലും ഫീ​​​​ൽ​​​​ഡി​​​​ലും മി​​​​ക​​​​വി​​​​ന്‍റെ പു​​​​തി​​​​യ ച​​​​രി​​​​ത്രം കു​​​​റി​​​​ക്കാ​​​​നു​​​​റ​​​​ച്ച് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നെ​​​​ത്തു​​​​ന്ന കാ​​​​യി​​​​ക​​​​പ്ര​​​​തി​​​​ഭ​​​​ക​​​​ൾ മാ​​​​റ്റു​​​​ര​​​​യ്ക്കും.

ഓ​​​​രോ സെ​​​​ക്ക​​​​ൻ​​​​ഡും ഓ​​​​രോ സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​റും നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​കു​​​​ന്ന മ​​​​ത്സ​​​​ര​​​​വേ​​​​ദി​​​​യി​​​​ൽ റി​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ക്കാ​​​​നും വ്യ​​​​ക്തി​​​​ഗ​​​​ത മി​​​​ക​​​​വി​​​​ലൂ​​​​ടെ ജി​​​​ല്ല​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ഭി​​​​മാ​​​​ന​​​​മു​​​​യ​​​​ർ​​​​ത്താ​​​​നു​​​​മു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​നാ​​​​ണു കാ​​​​യി​​​​ക​​​​ലോ​​​​കം സാ​​​​ക്ഷി​​​​യാ​​​​കു​​​​ന്ന​​​​ത്.

കാ​​​​യി​​​​ക​​​​മി​​​​ക​​​​വി​​​​ന്‍റെ കി​​​​രീ​​​​ട​​​​ത്തി​​​​നാ​​​​യി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ക​​​​ച്ച​​​​മു​​​​റു​​​​ക്കു​​​​മ്പോ​​​​ൾ, കാ​​​​യി​​​​ക​​​​മേ​​​​ള​​​​യു​​​​ടെ ആ​​​​വേ​​​​ശം വാ​​​​നോ​​​​ള​​​​മു​​​​യ​​​​ർ​​​​ത്താ​​​​ൻ ട്രാ​​​​ക്കും ഫീ​​​​ൽ​​​​ഡും ഒ​​​​രു​​​​ങ്ങി​​​​ക്ക​​​​ഴി​​​​ഞ്ഞു. 3000 മീ​​​​റ്റ​​​​ർ സീ​​​​നി​​​​യ​​​​ർ ബോ​​​​യ്സ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളോ​​​​ടെ​​​​യാ​​​​ണ് ട്രാ​​​​ക്ക് ഉ​​​​ണ​​​​രു​​​​ന്ന​​​​ത്. സ​​​​ബ് ജൂ​​​​നി​​​​യ​​​​ർ, ജൂ​​​​നി​​​​യ​​​​ർ, സീ​​​​നി​​​​യ​​​​ർ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 2,654 താ​​​​ര​​​​ങ്ങ​​​​ൾ മാ​​​​റ്റു​​​​ര​​​​യ്ക്കും. 39 ഇ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ആ​​​​ദ്യ​​​​ദി​​​​വ​​​​സം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 14 ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഫൈ​​​​ന​​​​ലും ന​​​​ട​​​​ക്കും. 98 ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് അ​​​​ത്‌​​​​ല​​​​റ്റി​​​​ക്സി​​​​ൽ ഫൈ​​​​ന​​​​ൽ.100 മീ​​​​റ്റ​​​​റി​​​​ന്‍റെ ഫൈ​​​​ന​​​​ൽ 28 ന് ​​​​രാ​​​​ത്രി​​​​യി​​​​ൽ ന​​​​ട​​​​ക്കും. ഇ​​​​ൻ​​​​ക്ലൂ​​​​സീ​​​​വ് കാ​​​​യി​​​​ക​​​​മേ​​​​ള ഇ​​​​ന്നു ന​​​​ട​​​​ക്കും.

നാ​ളെ 3000 മീ​റ്റ​ർ ഫൈ​ന​ൽ

സീ​നി​യ​ർ ആ​ൺ-​പെ​ൺ,ജൂ​നി​യ​ർ ആ​ൺ-​പെ​ൺ.

ഡി​സ്ക​സ് ത്രോ: ​സീ​നി​യ​ർ ഗേ​ൾ​സ്-​ജൂ​നി​യ​ർ ബോ​യ്സ്
ഹാ​മ​ർ ത്രോ: ​സീ​നി​യ​ർ ബോ​യ്സ്.
പോ​ൾ​വാ​ൾ​ട്ട്: സീ​നി​യ​ർഗേ​ൾ​സ്.
400 മീ​റ്റ​ർ: സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ്-​ബോ​യ്സ്, ജൂ​നി​യ​ർ ഗേ​ൾ​സ്-​ബോ​യ്സ്,
സീ​നി​യ​ർ ഗേ​ൾ​സ്-​ബോ​യ്സ്.

Tags : athletics competitions Deepika DeepikaNewspaper BreakingNews

Recent News

Corehub Up