x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കു ജ​യം

വെബ് ഡെസ്ക്
Published: October 25, 2026 11:44 PM IST | Updated: October 25, 2026 11:44 PM IST

ഹർമൻ പ്രീത് കൗർ, ദീപ്തി ശർമ

വ​ഡോ​ദ​ര: ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും (126) ദീ​പ്തി ശ​ർ​മ​യും (106*) സെ​ഞ്ചു​റി​ക​ളു​മാ​യി ത​ക​ർ​ത്താ​ടി​യ​പ്പോ​ൾ സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കു വ​ന്പ​ൻ ജ​യം. വ​ഡോ​ദ​ര​യി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ 121 റ​ൺ​സി​ന് ഇ​ന്ത്യ ജ​യ​മാ​ഘോ​ഷി​ച്ചു. റ​ൺ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ മൂ​ന്നാ​മ​ത്തെ വ​ന്പ​ൻ ജ​യ​മാ​ണി​ത്. സ്കോ​ർ: ഇ​ന്ത്യ 50 ഓ​വ​റി​ൽ 328/6. സിം​ബാ​ബ്‌​വെ 48.5 ഓ​വ​റി​ൽ 207.

മോ​ഡെ​സ്റ്റ​ർ മു​പാ​ചി​ക്വ (49), ചി​പൊ മു​ഗെ​രി (46) എ​ന്നി​വ​രാ​യി​രു​ന്നു കൂ​റ്റ​ൻ ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സ​ന്ദർ​ശ​ക​രു​ടെ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ​മാ​ർ.

ഹ​ര്‍​മ​ന്‍-​ദീ​പ്തി

ടോ​സ് നേ​ടി​യ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ സ്മൃ​തി മ​ന്ദാ​ന ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്നിം​ഗ്‌​സി​ലെ നാ​ലാം പ​ന്തി​ല്‍​ത​ന്നെ സ്മൃ​തി (0) പു​റ​ത്ത്. പി​ന്നാ​ലെ ഷെ​ഫാ​ലി വ​ര്‍​മ​യും (8) മ​ട​ങ്ങി. ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ സെ​ഞ്ചു​റി നേ​ടി​യ പ്ര​തി​ക റാ​വ​ല്‍ 67 പ​ന്തി​ല്‍ 61 റ​ണ്‍​സ് നേ​ടി. ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​നൊ​പ്പം മൂ​ന്നാം വി​ക്ക​റ്റി​ല്‍ 124 റ​ണ്‍​സ് സ്‌​കോ​ര്‍​ബോ​ര്‍​ഡി എ​ത്തി​ച്ച​ശേ​ഷ​മാ​ണ് പ്ര​തി​ക മ​ട​ങ്ങി​യ​ത്.

ത​ക​ര്‍​പ്പ​ന്‍ ബാ​റ്റിം​ഗു​മാ​യി ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍ ക്രീ​സ് നി​റ​ഞ്ഞു. തേ​ജ​ല്‍ ഹ​സ​ബ്‌​നി​സ് (3) ഇ​തി​നി​ടെ പു​റ​ത്താ​യി. പി​ന്നാ​ലെ എ​ത്തി​യ ദീ​പ്തി ശ​ര്‍​മ, ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​നൊ​പ്പം ചേ​ര്‍​ന്ന​തോ​ടെ ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 300 ക​ട​ന്നു.

121 പ​ന്തി​ല്‍ 15 ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍ 126 റ​ണ്‍​സ് നേ​ടി. 86 പ​ന്തി​ല്‍ 15 ഫോ​റി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ 106 റ​ണ്‍​സു​മാ​യി ദീ​പ്തി ശ​ര്‍​മ പു​റ​ത്താ​കാ​തെ നി​ന്നു. ഇ​വ​രു​ടെ അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 153 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ദീ​പ്തി ശ​ര്‍​മ​യു​ടെ ര​ണ്ടാം ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​ണ്.

റിക്കാർഡ്

രാ​ജ്യാ​ന്ത​ര വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന​തി​ല്‍ മു​ന്‍​താ​രം മി​താ​ലി രാ​ജി​നെ (ഏ​ഴ്) പി​ന്ത​ള്ളി ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന്‍റെ എ​ട്ടാം സെ​ഞ്ചു​റി​യാ​ണ്. 14 സെ​ഞ്ചു​റി നേ​ടി​യ സ്മൃ​തി മ​ന്ദാ​ന​യു​ടെ പേ​രി​ലാ​ണു റി​ക്കാ​ര്‍​ഡ്.

Tags : Cricket IndianWomen Zimbabwe Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up