x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സ് ഗ്രാ​ൻ​പ്രി; ട്രാ​ക്കി​ൽ അ​ന്‍റോ​നെ​ല്ലി​യു​ടെ വേ​ഗ​വി​സ്മ​യം; വെ​ർ​സ്റ്റാ​പ്പ​നെ മ​റി​ക​ട​ന്ന് പോ​ൾ പൊ​സി​ഷ​നി​ൽ

സ്പോർട്സ് ഡെസ്ക്
Published: October 25, 2026 11:12 AM IST | Updated: October 25, 2026 11:12 AM IST

കി​മി അ​ന്‍റോ​നെ​ല്ലി

ഓ​സ്റ്റി​ൻ: യു​എ​സ് ഗ്രാ​ൻ​പ്രി ഫോ​ർ​മു​ല വ​ൺ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി കി​മി അ​ന്‍റോ​നെ​ല്ലി. ഒ​രു മി​നി​റ്റ് 34.035 സെ​ക്ക​ൻ​ഡി​ൽ ലാ​പ്പ് പൂ​ർ​ത്തി​യാ​ക്കി​യാ​ണ് അ​ന്‍റേ​നെ​ല്ലി ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഇ​തോ​ടെ മെ​ഴ്‌​സി​ഡ​സി​ന്‍റെ യു​വ​താ​രം പോ​ൾ പോ​സി​ഷ​നും സ്വ​ന്ത​മാ​ക്കി. റെ​ഡ് ബു​ള്ളി​ന്‍റെ മാ​ക്സ് വെ​ർ​സ്റ്റാ​പ്പ​ൻ 0.179 സെ​ക്ക​ൻ​ഡ് വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഐ​സ​ക് ഹ​ദ്‌​ജാ​ർ മൂ​ന്നാം സ്ഥാ​നം നേ​ടി.

ക​രി​യ​റി​ലെ ആ​ദ്യ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പ് കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന അ​ന്‍റോ​നെ​ല്ലി​ക്ക് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ലെ നേ​ട്ടം നി​ർ​ണാ​യ​ക​മാ​ണ്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ൽ റേ​സി​ൽ വി​ജ​യി​ക്കാ​നാ​യാ​ൽ കി​രീ​ട​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ താ​ര​ത്തി​ന് വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​നാ​കും. ഫ്രീ ​പ്രാ​ക്ടീ​സി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ഫെ​റാ​റി​ക്ക് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ തി​രി​ച്ച​ടി​യേ​റ്റു. അ​വ​സാ​ന റൗ​ണ്ടാ​യ ക്യു​മൂ​ന്നി​ൽ പ്ര​തീ​ക്ഷി​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

അ​തേ​സ​മ​യം ചാ​മ്പ്യ​ൻ​ഷി​പ്പ് പോ​യി​ന്‍റ് നി​ല​യി​ലും അ​ന്‍റോ​നെ​ല്ലി മു​ന്നി​ലാ​ണ്. താ​ര​ത്തി​ന് നി​ല​വി​ൽ 340 പോ​യി​ന്‍റു​ണ്ട്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള സ​ഹ​താ​രം ജോ​ർ​ജ് റ​സ​ലി​ന് 238 പോ​യി​ന്‍റും മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഫെ​റാ​റി​യു​ടെ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ണി​ന് 229 പോ​യി​ന്‍റു​മാ​ണു​ള്ള​ത്.

Tags : Formula One Kimi Antonelli US Grand Prix Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up